For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: 2016ല്‍ ദുരന്തനായകന്‍, 19ലും 22ലും ലോകകപ്പ് ഹീറോ! സല്യൂട്ട് സ്‌റ്റോക്‌സ്

രണ്ടു ഫൈനലുകളിലും ശ്രദ്ധേയമായ പ്രകടനമാണ് താരം നടത്തിയത്

stokes

എന്തുകൊണ്ടാണ് ബിഗ് മാച്ച് പ്ലെയറെന്നു ലോകം തന്നെ വാഴ്ത്തുന്നതെന്നു ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. ടി20 ലോകകപ്പില്‍ പാകിസ്താന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പതറാതെ നിന്ന സ്റ്റോക്‌സ് (52*) ടീമിന്റെ വിജയറണ്‍സ് കുറിക്കുന്നതു വരെ ക്രീസില്‍ തുടരുകയും ചെയ്തു. ഫൈനല്‍ പോലെയൊരു നിര്‍ണായക മല്‍സരത്തില്‍ എങ്ങനെയാണ് കളിക്കേണ്ടതെന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് സ്‌റ്റോക്‌സിന്റെ ഇന്നിങ്‌സ്.

കരിയറിന്റെ ഏറ്റവും മോശം സമയത്തെ മറികടന്നാണ് സ്‌റ്റോക്‌സ് ഇപ്പോള്‍ ലോകത്തിന്റെ നെറുകയില്‍ എത്തിനില്‍ക്കുന്നത്. 2019ലെ ഏകദിന ലോകകപ്പ് ഫൈനലിലും ടീമിന്റെ ഹീറോ അദ്ദേഹമായിരുന്നു. ഇപ്പോഴിതാ മൂന്നു വര്‍ഷത്തിനു ശേഷം വീണ്ടുമൊരു ലോകകപ്പില്‍ സ്റ്റോക്‌സ് ടീമിനെ വിശ്വജേതാക്കളാക്കി മാറ്റിയിരിക്കുകയാണ്.

2016ല്‍ ദുരന്തനായകന്‍

2016ല്‍ ദുരന്തനായകന്‍

2016ല്‍ ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനു കപ്പിനരികെ കാലിടറിയപ്പോള്‍ പഴി കേട്ടത് ബെന്‍ സ്‌റ്റോക്‌സിനായിരുന്നു. കാരണം അദ്ദേഹത്തിന്റെ ഒരൊറ്റ ഓവറിലാണ് കിരീടം ഇംഗ്ലണ്ടില്‍ നിന്നും വഴുതിപ്പോയത്.
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലെ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസായിരുന്നു ഇംഗ്ലണ്ടിന്റെ എതിരാളികള്‍. 156 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സ് വേണ്ടിയിരുന്നു. ഇംഗ്ലീഷ് നായകന്‍ ഒയ്ന്‍ മോര്‍ഗന്‍ പന്തേല്‍പ്പിച്ചത് സ്റ്റോക്‌സിനെയായിരുന്നു. പക്ഷെ വെറും നാലു ബോളില്‍ വിന്‍ഡീസ് കളി തീര്‍ത്തു. നാലു ബോളുകളും സിക്‌സറിലേക്ക് പായിച്ച് കാര്‍ലോസ് ബ്രാത്വെയ്റ്റ് വിന്‍ഡീസിന് നാടകീയ ജയം സമ്മാനിച്ചു. ഇതോടെ സ്‌റ്റോക്‌സിന്റെ കരിയര്‍ തന്നെ അവസാനിക്കുമോയെന്നു പലരും ഭയപ്പെട്ടിരുന്നു.

2019ലെ ലോകകപ്പ് ഹീറോ

2019ലെ ലോകകപ്പ് ഹീറോ

2016ലെ ടി20 ലോകകപ്പിലെ വില്ലനെന്ന ചീത്തപ്പേര് 2019ലെ ഏകദിന ലോകകപ്പില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ ബെന്‍ സ്റ്റോക്‌സ് മായ്ച്ചു കളയുകയായിരുന്നു. ഒപ്പം ലോകത്തിലെ തന്നെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലേക്ക് അദ്ദേഹം സ്വന്തം പേര് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.19ലെ ഫൈനില്‍ ക്ലാസിക്ക് പോരാട്ടത്തിലാണ് ന്യൂസിലാന്‍ഡിനെ വീഴത്തി ഇംഗ്ലണ്ട് ജേതാക്കളായത്. മല്‍സരം നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയതോടെ കൂടൂതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ട് ചാംപ്യന്‍മാരാവുകയായിരുന്നു.

Also Read: ഒറ്റ രാത്രികൊണ്ട് ഒന്നാം സ്ഥാനക്കാരയവരല്ല ഇന്ത്യ, ഒരു തോല്‍വികൊണ്ട് അളക്കരുത്-സച്ചിന്‍

അപരാജിത ഫിഫ്റ്റി

അപരാജിത ഫിഫ്റ്റി

ഫൈനലില്‍ 242 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു കിവികള്‍ നല്‍കിയത്. ഇംഗ്ലണ്ട് നാലിനു 86 റണ്‍സിലേക്കു അന്നു വീണിരുന്നു. എന്നാല്‍ സ്റ്റോക്‌സിന്റെ 84* (98 ബോള്‍, 5 ബൗണ്ടറി, 2 സിക്‌സ്) ഗംഭീര ഇന്നിങ്‌സ് സ്‌കോര്‍ ടൈയിലേക്കും സൂപ്പര്‍ ഓവറിലേക്കും നീട്ടാന്‍ ഇംഗ്ലണ്ടിനെ സഹായിക്കുകയായിരുന്നു. അന്നു ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചായും സ്റ്റോക്‌സ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Also Read: ടി20 ലോകകപ്പ് മറക്കാം, കിവീസ് പര്യടനത്തിന് തയ്യാറെടുത്ത് ഇന്ത്യ, ദുരന്തമാകുമോ?

ക്രിക്കറ്റില്‍ നിന്നും ബ്രേക്ക്

ക്രിക്കറ്റില്‍ നിന്നും ബ്രേക്ക്

2021ല്‍ മാനസിക സമ്മര്‍ദ്ദത്തെ തുര്‍ന്ന് ക്രിക്കറ്റില്‍ നിന്നും അനിശ്ചിത കാലത്തേക്കു ബ്രേക്കെടുക്കുകയാണെന്ന ബെന്‍ സ്റ്റോക്‌സിന്റെ പ്രഖ്യാപനം ലോകത്തെ സ്തബ്ധരാക്കിയിരുന്നു. ഇതോടെ ഇനിയൊരു പക്ഷെ അദ്ദേഹം ക്രിക്കറ്റിലേക്കു മടങ്ങിവന്നേക്കില്ലെന്നും ആരാധകര്‍ ഭയപ്പെട്ടിരുന്നു. പക്ഷെ സ്‌റ്റോക്‌സ് എല്ലാ പ്രതിസന്ധികളെയും മറികടന്ന് ക്രിക്കറ്റിലേക്കു മടങ്ങിവന്നു.
ഇപ്പോഴിതാ ഒരു വര്‍ഷത്തിനു ശേഷം വീണ്ടുമൊരു ലോകകപ്പുമായി ഇംഗ്ലണ്ട് ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ കൂടുതല്‍ തിളക്കത്തോടെ സ്‌റ്റോക്‌സ് ഒപ്പം തന്നെയുണ്ട്.

Story first published: Sunday, November 13, 2022, 18:25 [IST]
Other articles published on Nov 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+