
21 പന്തില്‍ ഫിഫ്റ്റി
ടൂര്‍ണമെന്റില്‍ ഇതുവരെ ഫോമിലേക്കെത്താ ലിറ്റന്‍ ദാസ് ഇന്ത്യക്കെതിരേ ബാറ്റിങ് വിസ്‌ഫോടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. 21 പന്തിലാണ് അദ്ദേഹം ഫിഫ്റ്റി നേടിയത്. മഴ പെയ്ത് മത്സരം തടസപ്പെടുമ്പോള്‍ ദാസ് 26 പന്തില്‍ 7 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 59 റണ്‍സുമായി ക്രീസില്‍ തുടരുകയാണ്. 226.92 സ്‌ട്രൈക്കറേറ്റിലായിരുന്നു ലിറ്റന്‍ ദാസിന്റെ പ്രകടനം. ടൂര്‍ണമെന്റിലെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയാണിത്. മഴമൂലം മത്സരം മുടങ്ങുകയും ഡെക്ക് വര്‍ത്ത് ലൂയിസ് നിയമം പരിഗണിക്കുകയും ചെയ്താല്‍ ബംഗ്ലാദേശ് ജയിക്കുമെന്ന അവസ്ഥയാണുള്ളത്. 17 റണ്‍സിന്റെ മുന്‍തൂക്കം നിലവില്‍ ബംഗ്ലാദേശിനുണ്ട്.
Also Read : IND vs NZ: പൃഥ്വിയെ വീണ്ടും തഴഞ്ഞു!, എന്തിന് ഇത്ര ശത്രുത?, ആരാധകര്‍ കട്ടകലിപ്പില്‍

തല്ലുവാങ്ങി ഇന്ത്യന്‍ ബൗളര്‍മാര്‍
ഇന്ത്യന്‍ ബൗളര്‍മാരുടെ ദൗര്‍ബല്യം നേരത്തെ മുതല്‍ ചര്‍ച്ചയായതാണ്. ഇപ്പോള്‍ ബംഗ്ലാദേശിനെതിരേ അത് എത്രത്തോളം കൃത്യമാണെന്ന് തുറന്ന് കാട്ടപ്പെടുകയാണ്. ഭുവനേശ്വര്‍ കുമാര്‍ മൂന്ന് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ അര്‍ഷദീപ് സിങ് 1 ഓവറില്‍ 12 റണ്‍സും മുഹമ്മദ് ഷമി 2 ഓവറില്‍ 21 റണ്‍സും വിട്ടുകൊടുത്തു. സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ 1 ഓവറില്‍ 6 റണ്‍സാണ് വഴങ്ങിയത്. പവര്‍പ്ലേയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെട്ട പിച്ചിലാണ് ലിറ്റന്‍ ദാസ് ഇപ്പോള്‍ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചത്.

ഇന്ത്യയുടെ സെമി സാധ്യത മങ്ങും
ബംഗ്ലാദേശിനോട് തോല്‍ക്കേണ്ടി വന്നാല്‍ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകളെ അത് കാര്യമായി ബാധിക്കുമെന്നുറപ്പ്. ഗ്രൂപ്പ് 1ല്‍ 3 മത്സരത്തില്‍ നിന്ന് 5 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് തലപ്പത്തുള്ളത്. ഇന്ത്യക്ക് 3 മത്സരത്തില്‍ നിന്ന് നാല് പോയിന്റാണുള്ളത്. ബംഗ്ലാദേശിനും 3 മത്സരത്തില്‍ നിന്ന് നാല് പോയിന്റാണുള്ളത്. ഇന്ന് ഇന്ത്യയെ തോല്‍പ്പിച്ചാല്‍ നാല് മത്സരത്തില്‍ നിന്ന് 6 പോയിന്റുമായി തലപ്പത്തേക്കെത്താന്‍ ബംഗ്ലാദേശിനാവും.
ഇന്ത്യ ബംഗ്ലാദേശിനോട് തോല്‍ക്കുകയും അവസാന മത്സരത്തില്‍ സിംബാബ് വെയെ തോല്‍പ്പിക്കുകയും ചെയ്താലും 6 പോയിന്റാവും ലഭിക്കുക. പാകിസ്താന്‍ അടുത്ത രണ്ട് മത്സരം ജയിച്ചാല്‍ 6 പോയിന്റ് ലഭിക്കും. ദക്ഷിണാഫ്രിക്ക അടുത്ത രണ്ട് മത്സരം ജയിച്ചാല്‍ 7 പോയിന്റ് ലഭിക്കും. ഇതോടെ നെറ്റ് റണ്‍റേറ്റ് സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവും. എന്തായാലും ഇന്ത്യക്ക് അനായാസമായി സെമിയിലെത്താനാവില്ലെന്ന കാര്യം ഉറപ്പാണ്.


Click it and Unblock the Notifications












