T20 World Cup 2022: 'ഐറിഷ് കുഞ്ഞുങ്ങളെ' സഞ്ചിയിലാക്കി കംഗാരു, ഓസീസിന് വന്‍ ജയം
ബ്രിസ്ബണ്‍: വന്‍ വിജയവുമായി ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ സാധ്യതകള്‍ കൂടുതല്‍ സജീവമാക്കിയിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ. സൂപ്പര്‍ 12ലെ ഗ്രൂപ്പ് ഒന്നില്‍ അട്ടിമറി വിജയം മോഹിച്ചിറങ്ങിയ അയര്‍ലാന്‍ഡിനെ 42 റണ്‍സിനു കംഗാരുപ്പട തകര്‍ത്തുവിടുകയായിരുന്നു. കാര്യമായി വിയര്‍ക്കാതെയാണ് ഓസീസ് ഈ മല്‍സരത്തില്‍ ജയിച്ചുകയറിയത്.
നേരത്തേ കരുത്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച ഐറിഷ് പട വീണ്ടുമൊരു അട്ടിമറി മോഹവുമായാണ് ഓസീസിനെതിരേ ഇറങ്ങിയത്. പക്ഷെ ചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന എതിരാളികളായിരുന്നില്ല അയര്‍ലാന്‍ഡ്. ഈ മല്‍സരത്തില്‍ നേടിയ ജയത്തോടെ അഞ്ചു പോയിന്റുമായി ന്യൂസിലാന്‍ഡിനു പിറകില്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ് ഓസീസ്.

ഫിഞ്ചിലേറി ഓസീസ്
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഓസ്‌ട്രേലിയ വലിയ ടോട്ടലാണ് പടുത്തുയര്‍ത്തിയത്. നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ (63) കിടിലന്‍ ഫിഫ്റ്റി ഓസീസിനെ അഞ്ചു വിക്കറ്റിനു 179 റണ്‍സെന്ന മാച്ച് വിന്നിങ് ടോട്ടലിലെത്തിച്ചു. 44 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് ഫിഞ്ചിന്റെ ഇന്നിങ്‌സ്.
പതിയ തുടങ്ങിയ ഓസീസ് അവസാന 10 ഓവറില്‍ ആഞ്ഞടിക്കുകയായിരുന്നു. മാര്‍ക്കസ് സ്റ്റോയ്‌നിസ് (35), മിച്ചെല്‍ മാര്‍ഷ് (28) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഡേവിഡ് വാര്‍ണര്‍ (3) ഒരിക്കല്‍ക്കൂടി പെട്ടെന്നു മടങ്ങിയെങ്കിലും അതു ഓസീസിനു വലിയ ക്ഷീണമായില്ല. രണ്ടാം വിക്കറ്റില്‍ മിച്ചെല്‍ മാര്‍ഷിനൊപ്പം 52 റണ്‍സും നാലാം വിക്കറ്റില്‍ സ്‌റ്റോയ്‌നിസിനൊപ്പം 70ഉം റണ്‍സ് കൂട്ടിച്ചേര്‍ത്ത ഫിഞ്ചാണ് ടീമിനു ശക്തമായ അടിത്തറയിച്ചത്.

ടക്കറുടെ വണ്‍മാന്‍ ഷോ
180 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ അയര്‍ലാന്‍ഡിന്‍െ വിധി പവര്‍പ്ലേയില്‍ തന്നെ കുറിക്കപ്പെട്ടിരുന്നു. നാലോവറില്‍ തന്നെ അഞ്ചു വിക്കറ്റുകള്‍ ഐറിഷ് പട കൈവിട്ടു. എന്നാല്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ ലോര്‍ക്കന്‍ ടക്കറുടെ (71*) വണ്‍മാന്‍ ഷോ ഓസീസിന്റെ വിജയം വൈകിപ്പിച്ചു. 18.1 ഓവറില്‍ 137 റണ്‍സിനു അയര്‍ലാന്‍ഡ് ഓള്‍ഔട്ടാവുകയായിരുന്നു.
വെറും 48 ബോളിലാണ് ഒമ്പതു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം ടക്കര്‍ 71 റണ്‍സ് അടിച്ചെടുത്തത്. മറ്റാരും 20 റണ്‍സ് പോലും തികച്ചില്ല. ഗരെത് ഡെലാനി (14), പോള്‍ സ്റ്റിര്‍ലിങ് (11), മാര്‍ക്ക് അഡയര്‍ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഓസീസ് ബൗളര്‍മാരില്‍ പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്‌സ്വെല്‍, മിച്ചെല്‍്സ്റ്റാര്‍ക്ക്, ആദം സാംപ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ടു.

പ്ലെയിങ് ഇലവന്‍
ഓസ്ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), മിച്ചെല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയ്നിസ്, ടിം ഡേവിഡ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, ആദം സാംപ, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്.
അയര്‍ലാന്‍ഡ്- പോള്‍ സ്റ്റിര്‍ലിങ്, ആന്‍ഡ്രു ബാല്‍ബിര്‍നി (ക്യാപ്റ്റന്‍), ലോര്‍ക്കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ടെക്റ്റര്‍, കര്‍ട്ടിസ് കാംബെര്‍, ജോര്‍ജ് ഡോക്രെല്‍, ഗരെത് ഡെലാനി, മാര്‍ക്ക് അഡെയര്‍, ബാരി മക്കാര്‍ത്തി, ഫിയോന്‍ ഹാന്‍ഡ്, ജോഷ്വ ലിറ്റില്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications