Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: 'ആര്‍ക്കും എന്തും പറയാം', ഹര്‍ദിക്കുമായുള്ള താരതമ്യത്തെക്കുറിച്ച് ശാസ്ത്രി

1

മുംബൈ: ടി20 ലോകകപ്പിനായുള്ള പടയൊരുക്കത്തിലാണ് ടീമുകളെല്ലാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വളരെ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ടി20 ലോകകപ്പിനിറങ്ങുന്നത്. ഏഷ്യാ കപ്പില്‍ നാണംകെട്ട ഇന്ത്യക്ക് ഇത്തവണത്തെ ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇത്തവണത്തെ ലോകകപ്പിനിറങ്ങുന്നത്. കരുത്തുറ്റ താരനിരയും ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്.

ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യയെ ഫേവറേറ്റുകളെന്ന് വിശേഷിപ്പിക്കാമെങ്കിലും പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയേണ്ടതായുണ്ട്. ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. സമീപകാലത്തായി പക്വതയോടെ കളിക്കുന്ന ഹര്‍ദിക് ഇന്ത്യയുടെ ഭാവിയിലെ നായകനായിപ്പോലും വിശേഷിപ്പിക്കപ്പെടുന്നു.

1

കഴിഞ്ഞ ദിവസം ഹര്‍ദിക് പാണ്ഡ്യയെ രവി ശാസ്ത്രിയുമായി സുനില്‍ ഗവാസ്‌കര്‍ താരതമ്യം ചെയ്തിരുന്നു. 1985ലെ ലോകകപ്പില്‍ രവി ശാസ്ത്രി ഇന്ത്യക്കായി ചെയ്തത് ഇത്തവണ ഹര്‍ദിക്കിന് ചെയ്യാനാവുമെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. '1985ല്‍ രവി ശാസ്ത്രി ഗംഭീര പ്രകടനമാണ് നടത്തിയത്. ടൂര്‍ണമെന്റിലുടെനീളം പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങി. ചില മികച്ച ക്യാച്ചുകളുമെടുത്തു. ഹര്‍ദിക്കും ഇതുപോലെ ചെയ്യാന്‍ കഴിവുള്ളവനാണ്'-എന്നാണ് ഇന്ത്യ ടുഡെയോട് സംസാരിക്കവെ ഗവാസ്‌കര്‍ പറഞ്ഞത്.

ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രവി ശാസ്ത്രി. 'ഇത് സംബന്ധിച്ച് നേരത്തെ തന്നെ ഞാനൊരു പോസ്റ്റിട്ടതാണ്. ടി20യിലെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടറാണവന്‍. ഇതിലപ്പുറം എന്താണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?. ഇതില്‍ക്കൂടുതല്‍ എന്താണ് ഞാന്‍ കൂട്ടിച്ചേര്‍ക്കേണ്ടത്. ആര്‍ക്കും അവരുടെ ആഗ്രഹത്തിനനുസരിച്ച് എന്തും പറയാം. എന്നാല്‍ എന്റെ കാഴ്ചപ്പാട് വ്യക്തമാണ്. അതാണ് ആഴ്ചകള്‍ക്ക് മുമ്പ് ഞാന്‍ പറഞ്ഞത്'-ശാസ്ത്രി പറഞ്ഞു.

ഇന്ത്യ അവനെ തള്ളിപ്പറയരുത്!, ഇന്ത്യയുടെ ടി20 നായകനാവും, യുവതാരത്തെ പിന്തുണച്ച് ആകാശ്

2

ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് ഹര്‍ദിക്. അവസാന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കെത്തിക്കാന്‍ ഹര്‍ദിക്കിനായിരുന്നു. ഏഷ്യാ കപ്പിലും ഭേദപ്പെട്ട പ്രകടനം അദ്ദേഹം നടത്തി. ഓസ്‌ട്രേലിയയില്‍ അവസാനമായി പര്യടനം നടത്തിയപ്പോള്‍ തിളങ്ങാന്‍ ഹര്‍ദിക്കിനായിരുന്നു. ഇത്തവണ ടി20 ലോകകപ്പില്‍ മധ്യനിരയില്‍ പ്രധാന റോളില്‍ ഹര്‍ദിക്കിറങ്ങുമെന്നുറപ്പാണ്.

ഫിനിഷറെന്ന നിലയില്‍ കാര്‍ത്തികിനോടൊപ്പം നില്‍ക്കുകയാവും ഹര്‍ദിക്കിന്റെ ചുമതല. എന്നാല്‍ തന്റെ ഉത്തരവാദിത്തതോട് എത്രത്തോളം നീതികാട്ടാന്‍ ഹര്‍ദിക്കിനാവുമെന്നത് കാത്തിരുന്ന് കണ്ടറിയേണ്ടതാണ്. ഓസ്‌ട്രേലിയയിലെ സാഹചര്യത്തില്‍ അനുഭവസമ്പത്തുള്ള ഹര്‍ദിക്കിന് തിളങ്ങാനാവാതെ പോയാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവുമെന്നതില്‍ തര്‍ക്കമില്ല.

2022 ടി20 ലോകകപ്പിനായി കാത്തുനിന്നില്ല, അതിന് മുമ്പ് വിരമിച്ചു!, അഞ്ച് വമ്പന്‍ താരങ്ങളിതാ

3

ഹര്‍ദിക്കിന്റെ ബാറ്റിങ് കണക്കുകള്‍ വലിയ പ്രതീക്ഷ നല്‍കുന്നതല്ലെന്നതാണ് വസ്തുത. ഹര്‍ദിക്കിന്റെ ടി20 ബാറ്റിങ് ശരാശരി 25ല്‍ താഴെയാണ്. ഇന്ത്യന്‍ ടീമില്‍ ഹര്‍ദിക്കിനും റിഷഭിനും മാത്രമാണ് 25ല്‍ താഴെ ബാറ്റിങ് ശരാശരിയുള്ളത്. ഐപിഎല്ലില്‍ മൂന്നാം നമ്പറിലും നാലാം നമ്പറിലുമെല്ലാം ഇറങ്ങി തിളങ്ങിയ ഹര്‍ദിക്കിന് ഇന്ത്യന്‍ ടീമില്‍ ആറാം നമ്പറോ അഞ്ചാം നമ്പറോ കിട്ടാനാണ് സാധ്യത. മത്സര ഗതിയെ ആശ്രയിച്ചാവും ഇത് നിശ്ചയിക്കപ്പെടുക.

4

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ഓസീസ് പരമ്പരയാണ് മുന്നിലുള്ളത്. ഇതിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ആശങ്കയാവുമോ ആത്മവിശ്വാസം നല്‍കുമോയെന്നത് കാത്തിരുന്ന് തന്നെ കാണാം. ടി20 ലോകകപ്പിന് മുമ്പ് ഹര്‍ദിക്കിന് ഇന്ത്യ വിശ്രമം നല്‍കിയിട്ടുണ്ട്. ഏഷ്യാ കപ്പിലെ പിഴവ് ഇന്ത്യ ആവര്‍ത്തിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

Story first published: Saturday, September 17, 2022, 11:48 [IST]
Other articles published on Sep 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+