T20 World Cup 2022: പാകിസ്താന്‍ ഈയാഴ്ച നാട്ടിലേക്ക് മടങ്ങും, ഇന്ത്യയുടെ ചിരി സെമിയില്‍ തീരും!

ടി20 ലോകകപ്പില്‍ പാകിസ്താന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്മിച്ചതിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ടീമിനെതിരേ മുന്‍ താരങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നുമെല്ലാം ഉയരുന്നത്. പാക് കളിക്കാരെയും ക്യാപ്റ്റന്‍ ബാബര്‍ ആസമിനെയുമാണ് എല്ലാവരും കുറ്റപ്പെടുത്തുന്നതെങ്കില്‍ മുന്‍ പാക് ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍ ഇന്ത്യക്കെതിരേയും തന്റെ രോഷം പ്രകടിപ്പിച്ചിരിക്കുകയാണ്. ഇന്ത്യ അത്ര ഞെളിയുകയൊന്നും വേണ്ടെന്ന രീതിയിലാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ അക്തര്‍ തുറന്നടിച്ചിരിക്കുന്നത്.

ഒരു റണ്‍സിനു തോറ്റു
കഴിഞ്ഞ ദിവസം നടന്ന ത്രില്ലിങ് മാച്ചില്‍ സിംബാബ്‌വെയോടു ഒരു റണ്‍സിനായിരുന്നു പാകിസ്താന്റെ തോല്‍വി. അവസാന ബോളില്‍ ജയിക്കാന്‍ മൂന്നു റണ്‍സ് വേണ്ടിയിരുന്നെങ്കിലും ഒരു റണ്‍സ് മാത്രമേ അവര്‍ക്കു നേടാനായുള്ളൂ. നേരത്തേ ആദ്യ കളിയില്‍ ഇന്ത്യക്കെതിരേയും പാകിസ്താന്‍ തോറ്റത് അവസാന ബോളിലായിരുന്നു. ശേഷിച്ച മൂന്നു മല്‍സരങ്ങളും ജയിച്ചാലും പാക് ടീം സെമി കാണുമോയെന്ന കാര്യം സംശമയാണ്.

ഒന്നിനും കൊള്ളില്ല
പാകിസ്താന്റെ ഓപ്പണര്‍മാരും മധ്യനിരയുമെല്ലാം ഈ പണിക്കു പറ്റിയവരല്ലെന്നു ഷുഐബ് അക്തര്‍ ആഞ്ഞടിച്ചു. ഈ കളിക്കാരെക്കൊണ്ട് പാകിസ്താന് സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനോ ജയിക്കാനോ കഴിയില്ല. പാക് ടീമിന്റെ ക്യാപ്റ്റന്‍ ബാബര്‍ ആസം വളരെ മോശമാണെന്നതില്‍ യാതൊരു സംശയവുമില്ല.
രണ്ടാമത്തെ ഗെയിമിനു ശേഷം തന്നെ പാകിസ്താന്‍ ലോകകപ്പില്‍ നിന്നും പുറത്തായിരിക്കുകയാണ്. അതും സിംബാബ്‌വെയോടാണ് ടീം പരാജയപ്പെട്ടിരിക്കുന്നത്. ഈ പരാജയത്തെക്കുറിച്ച് കൂടുതലായി എന്തു പറയാനാണെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് ചോദിക്കുന്നു.
Also Read: T20 World Cup2022: രാജാവ് വേട്ട തുടരുന്നു!, വമ്പന്‍ റെക്കോഡുകള്‍ പേരിലാക്കി കോലി, അറിയാം

ബാബര്‍ വണ്‍ഡൗണ്‍ ഇറങ്ങണം
ബാബര്‍ ആസം ഓപ്പണിങില്‍ നിന്നും മാറി വണ്‍ഡൗണ്‍ ഇറങ്ങണമെന്ന് ഞാന്‍ നേരത്തെയും പല തവണ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യമാണ്. പക്ഷെ അവര്‍ അതു മാനിക്കുന്നേയില്ല. ഷഹീന്‍ ഷാ അഫ്രീഡിയുടെ ഫിറ്റ്‌നസ്, ക്യാപ്റ്റന്‍സി, ടീം മാനേജ്‌മെന്റ് തുടങ്ങി എല്ലാത്തിലും പാകിസ്താന്‍ ദയനീയ പരാജയമാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും പാക് ടീമിനെ തുടര്‍ന്നും ഞാന്‍ തീര്‍ച്ചയായും പിന്തുണയ്ക്കുക തന്നെ ചെയ്യും. പക്ഷെ നിങ്ങള്‍ എന്തു തരത്തിലുള്ള ക്രിക്കറ്റാണ് കളിക്കാന്‍ പോവുന്നത് എന്നാണ് നിങ്ങളോടു തനിക്കു ചോദിക്കാനുളളതെന്നും അക്തര്‍ വ്യക്തമാക്കി.

ഫഖര്‍ സമാനെ ഉപയോഗിച്ചില്ല
ഫഖര്‍ സമാന്‍ പാകിസ്താന്‍ ടീമിലുണ്ടെങ്കിലും കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഉപയോഗിച്ചില്ല. മികച്ച ബാക്ക്ഫൂട്ട് പ്ലെയറാണ് അവന്‍. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ അവനു വളരെ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കും. പക്ഷെ സമാനെ കളിപ്പിക്കാന്‍ പാകിസ്താന്‍ ഇനിയും തയ്യാറായിട്ടില്ല.
ഇതു തീര്‍ച്ചയായും നിരാശപ്പെടുത്തുന്നതാണ്. നിങ്ങള്‍ക്കല്ല, ഞങ്ങള്‍ക്കാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നത്. അവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയേണ്ടിവരും. ഈ തരത്തിലുളള പ്രകടനത്തിന് എന്തു മറുപടിയാണ് ഞാന്‍ നല്‍കേണ്ടത്? ഇതു വലിയ നാണക്കേട് തന്നെയാണ്. ഇനി പാകിസ്താന്‍ എന്തു ചെയ്യും? മറ്റു ടീമുകളുടെയെല്ലാം മല്‍സരഫലങ്ങള്‍ക്കായി കാത്തിരിക്കേണ്‍ ഗതികേടാണ് വന്നിരിക്കുന്നതെന്നും ഷുഐബ് അക്തര്‍ വ്യക്തമാക്കി.
Also Read: T20 World Cup 2022: 'ചതിയന്‍' രാഹുല്‍ വേണ്ട! പകരം പന്ത് കളിക്കട്ടെ- സോഷ്യല്‍ മീഡിയ

ജയിച്ച മല്‍സരം ഇന്ത്യക്കു തോറ്റുകൊടുത്തു
ഇന്ത്യക്കെതിരേ വിജയിച്ച മല്‍സരമാണ് പ്ലേറ്റില്‍ വച്ച് പാകിസ്താന്‍ അവര്‍ക്കു തിരിച്ചു നല്‍കിയത്. ഉറപ്പായും വിജയിക്കുമായിരുന്ന മല്‍സരമായിരുന്നു അത്. എന്തുകൊണ്ടാണ് ബാബര്‍ ആസമോ, ടീം മാനേജ്‌മെന്റോ മുഹമ്മദ് നവാസിനെക്കൊണ്ട് അവസാന ഓവര്‍ ബൗള്‍ ചെയ്യിക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കാതിരുന്നത്. 20ാം ഓവര്‍ എറിയുകയെന്നത് നവാസിന്റെ ജോലിയേ അല്ല. പക്ഷെ നിങ്ങള്‍ അയാള്‍ക്കു അവസാന ഓവര്‍ നല്‍കുകയും ചെയ്തുവെന്നും ഷുഐബ് അക്തര്‍ വിമര്‍ശിച്ചു

പാകിസ്താന് പിന്നാലെ ഇന്ത്യയും പുറത്താവും
പാകിസ്താന്‍ ഈയാഴ്ച തന്നെ ടി20 ലോകകപ്പില്‍ നിന്നും നാട്ടിലേക്കു മടങ്ങിയെത്തുമെന്നു ഞാന്‍ നേരത്തേ തന്നെ പറഞ്ഞിട്ടുള്ളതാണ്. അതിന്റെ അടുത്തയാഴ്ച ഇന്ത്യയും നാട്ടിലേക്കു തിരിച്ചെത്തും.
ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതൊന്നുമല്ല. സെമി ഫൈനലില്‍ കളിച്ച് അവരും പരാജയമേറ്റു വാങ്ങി ടൂര്‍ണമെന്റില്‍ നിന്നും പുറത്താവും. എനിക്കു നല്ല കോപമാണ് വരുന്നത്. വായില്‍ നിന്നും ചിലപ്പോള്‍ പലതും പുറത്തേക്കു വന്നേക്കുമെന്നും ഷുഐബ് അക്തര്‍ രോഷത്തോടെ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications