T20 World Cup 2022: ഇടയ്ക്കിടെ വിശ്രമം, ടീം എങ്ങനെ ശരിയാവും? രോഹിത്തിനെതിരേ ജഡേജ
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഫ്‌ളോപ്പ് ഷോയ്ക്ക് പിന്നാലെ പല കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. മുന്‍ താരങ്ങളും ആരാധകരും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം ടീമിനെതിരേ ആഞ്ഞടിക്കുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഭാഗത്തു നിന്നുണ്ടായ പിഴവകളും പലരും അക്കമിട്ട് നിരത്തുന്നുണ്ട്. നായകനെന്ന നിലയില്‍ രോഹിത്തിന്റെ ഏറ്റവും വലിയ പിഴവ് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ബാറ്റര്‍ അജയ് ജഡേജ.
അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ജോസ് ബട്‌ലറുടെ ഇംഗ്ലണ്ട് ടീം ഇന്ത്യയെ നാണംകെടുത്തിയാണ് നാട്ടിലേക്കു തിരിച്ചയച്ചത്. പത്തു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് അവര്‍ സെമിയില്‍ നേടിയെടുത്തത്. ഭേദപ്പെട്ട ടോട്ടല്‍ നേടിയിട്ടും അതു പ്രതിരോധിക്കാന്‍ കഴിയാതെ ഇന്ത്യ ദയനീയ പരാജയത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു.

രോഹിത് ശര്‍മയെ വേദനിപ്പിച്ചേക്കാം
ഞാന്‍ ഒരു കാര്യം തുറന്നു പറയാന്‍ ആഗ്രഹിക്കുന്നു. ചിലപ്പോഴത് രോഹിത് ശര്‍മയെ വേദനിപ്പിച്ചേക്കാം. നിങ്ങള്‍ ക്യാപ്റ്റനെന്ന നിലയില്‍ മികച്ചൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്‌ക്വാഡിനൊപ്പം തന്നെ സഞ്ചരിക്കണം. ഒരു വര്‍ഷം മുഴുവന്‍ ടീമിനൊപ്പം തുടര്‍ച്ചയായി രോഹിത് കളിക്കേണ്ടിയിരുന്നു. പക്ഷെ അദ്ദേഹം അതു ചെയ്തില്ല. പല പരമ്പരകളിലും കളിക്കാതെ രോഹിത് വിശ്രമിക്കുകയായിരുന്നെന്നും അജയ് ജഡേജ തുറന്നടിച്ചു.

രോഹിത് എത്ര പരമ്പരകള്‍ കളിച്ചു?
ഈ വര്‍ഷം ഇന്ത്യന്‍ ടീമിനോടൊപ്പം രോഹിത് ശര്‍മ എത്ര പരമ്പരകളില്‍ കളിച്ചിട്ടുണ്ട്? ഒരു സംഭവം നടന്നതിനു ശേഷം ഞാന്‍ പറയുന്ന കാര്യമല്ല. ഇതു ഞാന്‍ മുമ്പും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. നല്ല കെട്ടുറപ്പുള്ള, ലോകകപ്പ് നേടാന്‍ ശേഷിയുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കണമെങ്കില്‍ രോഹിത് ഇന്ത്യക്കുവേണ്ടി നിരന്തരം കളിക്കണം. പക്ഷെ അതു ചെയ്യാതെ ഇടയ്ക്കിടെ ബ്രേക്കെടുത്ത് മാറി നിന്നാല്‍ എങ്ങനെ ശരിയാവും? വരാനിരിക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം രാഹുല്‍ ദ്രാവിഡ് പോവുന്നില്ലെന്നു അജയ് ജഡേജ വിലയിരുത്തി.
Also Read: T20 World Cup 2022: ഇന്ത്യക്ക് പിഴച്ചതെവിടെ? ദ്രാവിഡ് കാരണക്കാരന്‍!, ആ തീരുമാനങ്ങള്‍ പാളി

ഒരു നാഥന്‍ വേണം
ഒരു വീടാണെങ്കില്‍ അതിനൊരു നാഥന്‍ വേണം. ഏഴു നാഥന്‍മാരുണ്ടെങ്കില്‍ അതു പല ബുദ്ധിമുട്ടുകളും സൃഷ്ടിക്കും. ഇന്ത്യന്‍ ടീമിനു സംഭവിച്ചതും ഇതു തന്നെയാണ്. സ്ഥിരമായി ഒരു നാഥന്‍ ടീമിന് ഇല്ലായിരുന്നു. രോഹിത് ശര്‍മ ഇടയ്ക്കിടെ മാതരമാണ് നയിച്ചത്. അതു കാരണം ക്യാപ്റ്റന്‍മാര്‍ മാറി മാറി വരികയും ചെയ്തു. ഇതിന്റെ ദുരന്തമാണ് ഈ ടി20 ലോകകപ്പില്‍ കാണുന്നതെന്നും അജയ് ജഡേജ നിരീക്ഷിച്ചു.

ഒരുപാട് ക്യാപ്റ്റന്‍മാര്‍
ഈ വര്‍ഷം ഇന്ത്യയെ വിവിധ ഫോര്‍മാറ്റുകളില്‍ ഒരുപാട് ക്യാപ്റ്റന്‍മാര്‍ നയിക്കുന്നത് നമ്മള്‍ കണ്ടിരുന്നു. ഐപിഎല്ലിനു പിന്നാലെ സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ റിഷഭ് പന്തായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. അയര്‍ലാന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയും നായകനായി അരങ്ങേറി. ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മല്‍സരങ്ങളില്‍ ദിനേശ് കാര്‍ത്തിക്കും ടീമിനെ നയിച്ചു. പിന്നീട് കെഎല്‍ രാഹുലും സിംബാബ്‌വെ പര്യടനത്തില്‍ നായകനായി. ചില ഏകദിന പരമ്പരകളില്‍ ശിഖര്‍ ധവാനും ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നു.
Also Read: T20 World Cup 2022: എവിടെയായിരുന്നു ഇത്ര കാലം? സൂര്യ കുറച്ച് ലേറ്റായിപ്പോയെന്നു ഹാര്‍ദിക്

സെമി ദുരന്തം
സെമി ഫൈനലില്‍ നേരിട്ട ഇത്തവണത്തെ ദുരന്തം ഇന്ത്യന്‍ ക്രിക്കറ്റിനെ ഏറെക്കാലം വേട്ടയാടുമെന്നുറപ്പാണ്. ജയിക്കാവുന്ന ടോട്ടലുണ്ടായിട്ടും ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ കഴിയാതെ ഇന്ത്യ നാണംകെടുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ (63) മികച്ച ഫിനിഷിങും വിരാട് കോലിയുടെ (50) ഇന്നിങ്‌സും ഇന്ത്യയെ ആറു വിക്കറ്റിനു 168 റണ്‍സെന്ന ടോട്ടലില്‍ എത്തിച്ചിരുന്നു.
പക്ഷെ ഈ സ്‌കോര്‍ ഇംഗ്ലണ്ടിനു ഒരു തരത്തിലും വെല്ലുവിളിയായില്ല. ക്യാപ്റ്റന്‍ ജോസ് ബട്‌ലറും അലെക്‌സ് ഹേല്‍സും തന്നെ ഇംഗ്ലണ്ടിന് ധാരാളമായിരുന്നു. ഹേല്‍സ് 86ഉം ബട്‌ലര്‍ 80ഉം റണ്‍സെടുത്തതോടെ ഇംഗ്ലണ്ട് നാലോവറുകള്‍ ബാക്കിനില്‍ക്കെ വളരെ അനായാസം വിജയത്തിലെത്തുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications