Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇന്ത്യ-പാക് ഫൈനലുണ്ടാവില്ല! കപ്പടിക്കുക അവര്‍, എബിഡിയുടെ പ്രവചനം

1

മെല്‍ബണ്‍: സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പിലെ സെമി ഫൈനല്‍ ആവേശത്തിന് നാളെ കൊടിയേറുകയാണ്. ആദ്യ സെമി ഫൈനലില്‍ ന്യൂസീലന്‍ഡും പാകിസ്താനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ രണ്ടാം സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. നാല് ടീമുകളും ഒന്നിനൊന്ന് മികച്ചവരായതിനാല്‍ ആരൊക്കെ ഫൈനലിലെത്തുമെന്നത് പ്രവചിക്കാനാവാത്ത അവസ്ഥ. ലോകം കാത്തിരിക്കുന്നത് ഇന്ത്യ-പാക് ഫൈനല്‍ പോരാട്ടം കാണാനാണ്.

എന്നാല്‍ അതത്ര എളുപ്പമാവില്ല. ന്യൂസീലന്‍ഡിനെ പാകിസ്താന്‍ തോല്‍പ്പിക്കുകയും ഇംഗ്ലണ്ടിനെ ഇന്ത്യ തോല്‍പ്പിക്കുകയും ചെയ്യണം. മഴ കളിച്ചാല്‍ മത്സരഫലം മാറും. റിസര്‍വ് ദിനമുണ്ടെങ്കിലും ഒന്നും പ്രവചിക്കാനാവാത്ത അവസ്ഥയാണ്. ഇപ്പോഴിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇത്തവണ ആരൊക്കെയാവും ഏറ്റുമുട്ടുകയെന്നും കപ്പടിക്കുക ആരാവുമെന്നതും പ്രവചിച്ചിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്.

ഇന്ത്യ-ന്യൂസീലന്‍ഡ് ഫൈനല്‍

ഇന്ത്യ-ന്യൂസീലന്‍ഡ് ഫൈനല്‍

എല്ലാവരും ഇന്ത്യ-പാക് ഫൈനല്‍ പ്രതീക്ഷിക്കുമ്പോള്‍ ഇന്ത്യ-ന്യൂസീലന്‍ഡ് ഫൈനലാവും സംഭവിക്കുകയെന്നാണ് എബിഡിയുടെ പ്രവചനം. 'ഇന്ത്യ-പാക് ഫൈനലുണ്ടാവില്ല. ഇന്ത്യ-ന്യൂസീലന്‍ഡ് ഫൈനലാവും ഉണ്ടാവുക. ഇന്ത്യയാവും കപ്പുയര്‍ത്തുക'- എഎന്‍ഐയോട് സംസാരിക്കവെ എബിഡി പറഞ്ഞു. ഇംഗ്ലണ്ട് സെമിയിലെത്തിയെങ്കിലും സൂപ്പര്‍ 12ല്‍ അത്ര മികച്ച പ്രകടനമല്ല അവര്‍ കാഴ്ചവെച്ചത്. സൂപ്പര്‍ താരങ്ങളാണ് ജോസ് ബട്‌ലറും ബെന്‍ സ്റ്റോക്‌സുമൊന്നും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്.

Also Read : T20 World Cup 2022: 2007ല്‍ കുറിക്കപ്പെട്ടു, ഇതുവരെ തിരുത്തപ്പെട്ടില്ല!, അറിയണം ഈ റെക്കോഡുകള്‍

സൂര്യകുമാര്‍ യാദവിന് പ്രശംസ

സൂര്യകുമാര്‍ യാദവിന് പ്രശംസ

എബിഡിയെപ്പോലെ 360 ഡിഗ്രി ഷോട്ട് കളിക്കുന്ന താരമെന്ന വിശേഷണം ഇതിനോടകം സ്വന്തം പേരിലാക്കാന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചിട്ടുണ്ട്. ഇത്തവണ ഗംഭീര പ്രകടനം കാഴ്ചവെക്കുന്ന സൂര്യ മൂന്ന് ഫിഫ്റ്റിയും ലോകകപ്പില്‍ നേടി. സൂര്യയുടെ പ്രകടനത്തെ എബിഡി പ്രശംസിച്ചു. 'ഇന്ത്യന്‍ താരങ്ങളെല്ലാം നന്നായി കളിക്കുന്നുണ്ട്. സൂര്യകുമാര്‍ യാദവ് അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്.

വിരാടും അങ്ങനെ തന്നെ. രോഹിത്തിന് ബെസ്റ്റ് പ്രകടനത്തിലേക്ക് എത്താനായിട്ടില്ല. എന്നാല്‍ ഏത് സമയത്തും മികവിലേക്കുയരാന്‍ കഴിവുള്ളവനാണ്. ഇന്ത്യയുടെ ബാറ്റിങ് നിരയിലെ എല്ലാവരും പ്രതിഭകളാണ്. ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കുന്നു. ഇന്ത്യക്ക് മുന്നിലെ വലിയ പരീക്ഷണമാണിത്. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യ കിരീടം നേടും- എബിഡി കൂട്ടിച്ചേര്‍ത്തു.

സൂര്യയും കോലിയും മിന്നും ഫോമില്‍

സൂര്യയും കോലിയും മിന്നും ഫോമില്‍

ഇത്തവണത്തെ ഇന്ത്യയുടെ കുതിപ്പ് വിരാട് കോലിയുടെയും സൂര്യകുമാര്‍ യാദവിന്റെയും ബാറ്റിങ് കരുത്തിലാണ്. ആദ്യമായാണ് സൂര്യകുമാര്‍ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്. അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 225 റണ്‍സാണ് സൂര്യ നേടിയത്. 75 ശരാശരിയും 190ന് മുകളില്‍ സ്‌ട്രൈക്കറേറ്റും സൂര്യക്കുണ്ട്. കോലി 123 ശരാശരിയില്‍ 246 റണ്‍സാണ് നേടിയത്. മൂന്ന് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ കോലിയാണ് റണ്‍വേട്ടയില്‍ തലപ്പത്ത്. പാകിസ്താനെ ഇന്ത്യയെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ജയിപ്പിക്കാന്‍ കോലിക്കായി.

ഇന്ത്യയുടെ ബൗളര്‍മാരും ഫോമില്‍

ഇന്ത്യയുടെ ബൗളര്‍മാരും ഫോമില്‍

ആദ്യ ലോകകപ്പിനിറങ്ങിയ അര്‍ഷദീപ് സിങ്ങാണ് ഇന്ത്യയുടെ ബൗളിങ് കുന്തമുന. ഇടം കൈയന്‍ പേസര്‍ 10 വിക്കറ്റുകള്‍ ഇതിനോടകം വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യ ബാറ്റുകൊണ്ട് സ്ഥിരത കാട്ടുന്നില്ലെങ്കിലും 8 വിക്കറ്റുമായി ബൗളിങ്ങില്‍ തിളങ്ങുന്നു. മുഹമ്മദ് ഷമി (6 വിക്കറ്റ്), ഭുവനേശ്വര്‍ കുമാര്‍ (4 വിക്കറ്റ്), ആര്‍ അശ്വിന്‍ (6 വിക്കറ്റ്) എന്നിവരെല്ലാം ഇന്ത്യക്കായി തിളങ്ങുന്നു. ഓപ്പണിങ് ക്ലിക്കാവുകയും മധ്യനിര ബാറ്റിങ്ങില്‍ മെച്ചപ്പെടുകയും ചെയ്യേണ്ടത് ഇന്ത്യയുടെ ഫൈനല്‍ സീറ്റിന് അത്യാവശ്യമാണ്.

Also Read : ഇന്ത്യയെ വിറപ്പിച്ച ലിറ്റന്‍ ദാസ്, ബംഗ്ലാദേശിലെ ഹിന്ദു മതസ്ഥന്‍, താരത്തെക്കുറിച്ച് എല്ലാമറിയാം

ഇംഗ്ലണ്ട് നിസാരക്കാരല്ല

ഇംഗ്ലണ്ട് നിസാരക്കാരല്ല

ഇംഗ്ലണ്ടിനെ അത്ര എളുപ്പത്തില്‍ ഇന്ത്യക്ക് കീഴടക്കാനാവില്ല. കരുത്തരുടെ നിരയാണ് ഇംഗ്ലണ്ട്. ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ലിയാം ലിവിങ്‌സ്റ്റണ്‍, ഡേവിഡ് മലാന്‍ തുടങ്ങിയവരെല്ലാം മാച്ച് വിന്നര്‍മാരുടെ നിരയാണ്. ഇംഗ്ലണ്ടിന്റെ ബൗളര്‍മാരും മികച്ച ഫോമിലാണ്. പവര്‍പ്ലേയില്‍ മെല്ലപ്പോക്ക് നടത്തുന്ന ഇന്ത്യയെ തുടക്കത്തിലേ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചാല്‍ മത്സരം ഇന്ത്യയുടെ കൈവിട്ട് പോകാന്‍ സാധ്യതകളേറെ.

Story first published: Tuesday, November 8, 2022, 20:14 [IST]
Other articles published on Nov 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+