Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഓപ്പണര്‍മാര്‍ക്ക് 'ഒച്ചിന്റെ വേഗം', ഇത് പണിയാവും! മുന്നറിയിപ്പുമായി ആകാശ്

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ സൂപ്പര്‍ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. സെമിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യക്ക് നേരിടേണ്ടത്. ഇന്ത്യ ഗ്രൂപ്പ് 2ലെ തലവന്മാരായി സെമിയിലേക്കെത്തിയപ്പോള്‍ ഗ്രൂപ്പ് 1ലെ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമി ടിക്കറ്റെടുത്തത്. രണ്ട് ടീമും ഒന്നിനൊന്ന് ശക്തമായതിനാല്‍ ജയം ആര്‍ക്കൊപ്പമാവുമെന്നത് പ്രവചിക്കുക പോലും അസാധ്യമാണ്.

ഫോം വിലയിരുത്തുമ്പോള്‍ ഇന്ത്യക്ക് അല്‍പ്പം മുന്‍തൂക്കം അവകാശപ്പെടാം. വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരുടെ ബാറ്റിങ് മികവാണ് ഇന്ത്യയെ സെമി വരെ ഉയര്‍ത്തിയതെന്ന് പറയാം. അതുകൊണ്ട് തന്നെ സെമിയിലും ഇവരുടെ പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മികച്ച പ്രകടനം നടത്തുമ്പോഴും ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും ഇന്ത്യയെ അലട്ടുന്നു. ഇതിലെ പ്രധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

ഓപ്പണര്‍മാര്‍ തിളങ്ങണം

ഓപ്പണര്‍മാര്‍ തിളങ്ങണം

ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ഫോമിലേക്കെത്തണമെന്നാണ് ആകാശ് പറയുന്നത്. 'രോഹിത് ശര്‍മ ഇതുവരെ പ്രതീക്ഷക്കൊത്ത റണ്‍സ് നേടിയിട്ടില്ല. സെമി ഫൈനലില്‍ തിളങ്ങിയാല്‍ ഇന്ത്യക്കത് കരുത്തായി മാറും. എന്നാല്‍ ഒരു മത്സരം കൂടി രോഹിത് നിരാശപ്പെടുത്തിയാല്‍ അത് വലിയ തിരിച്ചടിയാവും. ആദ്യ ഓവര്‍ മിക്ക കളിയിലും മെയ്ഡനാണ്. അതുകൊണ്ട് തന്നെ 19 ഓവര്‍ മത്സരമാണ് ഇന്ത്യ കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരേ ഇത്തരമൊരു മോശം തുടക്കം ഇന്ത്യക്ക് ഉണ്ടായിക്കൂടാ. 19 ഓവര്‍ മത്സരം കളിക്കാനാണ് ഇന്ത്യ നോക്കുന്നതെങ്കില്‍ അത് മുതലാക്കാന്‍ ഇംഗ്ലണ്ടിനാവും- ആകാശ് പറഞ്ഞു.

Also Read : T20 World Cup 2022: ക്യാപ്റ്റന്‍ ഹിറ്റ്മാന്‍ ടോപ് ക്ലാസ്, ധോണിയോളം കേമന്‍, മൂന്ന് കാരണങ്ങളിതാ

ഇന്ത്യയുടെ ഓപ്പണിങ് ക്ലിക്കാവുന്നില്ല

ഇന്ത്യയുടെ ഓപ്പണിങ് ക്ലിക്കാവുന്നില്ല

ഇന്ത്യയുടെ ഓപ്പണിങ്ങില്‍ കെ എല്‍ രാഹുല്‍ - രോഹിത് ശര്‍മ കൂട്ടുകെട്ടാണിറങ്ങുന്നത്. രണ്ട് പേരും ഓപ്പണര്‍മാരെന്ന നിലയില്‍ മികച്ച റെക്കോഡുള്ളവരാണ്. എന്നാല്‍ ഒരുമിച്ചിറങ്ങുന്ന മത്സരങ്ങളില്‍ ഈ കൂട്ടുകെട്ട് ക്ലിക്കാവുന്നില്ല. 2021ലെ ടി20 ലോകകപ്പിലും പ്രധാന മത്സരങ്ങളില്‍ ഈ കൂട്ടുകെട്ട് നിരാശപ്പെടുത്തിയിരുന്നു. ഇത്തവണത്തെ ടി20 ലോകകപ്പിലും ഈ കൂട്ടുകെട്ട് മികവിനൊത്ത് ഉയരുന്നില്ല. രാഹുലും രോഹിതും ഫിഫ്റ്റിയടക്കം നേടിയെങ്കിലും രണ്ട് പേരും തമ്മിലുള്ള കൂട്ടുകെട്ട് മികവിനൊത്തുള്ളതല്ല. ഇംഗ്ലണ്ടിനെതിരേ മികച്ച തുടക്കം അത്യാവശ്യമാണ്. പവര്‍പ്ലേയില്‍ ഇന്ത്യക്ക് നന്നായി റണ്‍സടിക്കാന്‍ സാധിക്കണം. ആദ്യത്തെ 6 ഓവറില്‍ 50 റണ്‍സിലധികം ഇന്ത്യ നേടേണ്ടത് അത്യാവശ്യമാണ്.

ഇംഗ്ലണ്ടിനെതിരേ കടന്നാക്രമിക്കണം

ഇംഗ്ലണ്ടിനെതിരേ കടന്നാക്രമിക്കണം

ഇംഗ്ലണ്ടിനെതിരേ ഇന്ത്യ നിലവിലുള്ള ആക്രമണത്തേക്കാളും മികച്ച ആക്രമണം കാഴ്ചവെക്കണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഇംഗ്ലണ്ടും ആക്രമണത്തിലൂന്നി കളിക്കുന്നവരായതിനാല്‍ ഇന്ത്യ കൂടുതല്‍ ആക്രമിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ആകാശ് ചൂണ്ടിക്കാട്ടിയത്. 'ഇംഗ്ലണ്ടിനെ തോല്‍പ്പിക്കണമെങ്കില്‍ ഇന്ത്യ ആക്രമണം കൂടുതല്‍ കടുപ്പിക്കണം.

പതിയെ തുടങ്ങുകയെന്ന ശൈലി മാറ്റണം. രോഹിത് തുടക്കം മുതല്‍ സ്‌കോര്‍ നേടണം. അല്ലാത്ത പക്ഷം ഇന്ത്യയുടെ ബാറ്റിങ് ദുര്‍ബലമായിത്തീരും. ദിനേഷ് കാര്‍ത്തിക്-റിഷഭ് പന്ത് എന്നിവരിലാരാവുമെന്നത് കണ്ടറിയണം. ടെംബ ബാവുമയുടെ മോശം പ്രകടനത്തെ വിമര്‍ശിച്ചതുപോലെ രോഹിത്തിന്റെ മോശം പ്രകടനവും ചൂണ്ടിക്കാട്ടപ്പെടണം. ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് അവന് നേടാനായത്- ആകാശ് പറഞ്ഞു.

മധ്യനിരയുടെ പ്രകടനം മെച്ചപ്പെടണം

മധ്യനിരയുടെ പ്രകടനം മെച്ചപ്പെടണം

ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം മികച്ചതാണ്. എന്നാല്‍ മധ്യനിരയിലേക്കെത്തുമ്പോള്‍ അല്‍പ്പം പ്രശ്‌നമുണ്ട്. നാലാം നമ്പറില്‍ സൂര്യകുമാര്‍ കഴിഞ്ഞാല്‍ വിശ്വസ്തനായ ബാറ്റ്‌സ്മാനില്ല. റിഷഭ് പന്ത്/ദിനേഷ് കാര്‍ത്തിക് എന്നിവര്‍ മോശം ഫോമിലാണ്. രണ്ട് പേര്‍ക്കും മികവിനൊത്ത് തിളങ്ങാനാവുന്നില്ല. ഹര്‍ദിക് പാണ്ഡ്യക്കും സ്ഥിരതയില്ല. പിന്നീടെത്തുന്ന അക്ഷര്‍ പട്ടേലിനും കാര്യമായൊന്നും ചെയ്യാനാവുന്നില്ല. ആര്‍ അശ്വിന്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നു.

Also Read : T20 World Cup 2022: സൂര്യകുമാര്‍ സെമിയില്‍ ഫ്‌ളോപ്പാവും! മൂന്ന് ദൗര്‍ബല്യം, പ്രശ്‌നമാണ്

ബൗളര്‍മാരില്‍ പ്രതീക്ഷ

ബൗളര്‍മാരില്‍ പ്രതീക്ഷ

ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനവും മികച്ചതാണ്. അര്‍ഷദീപ് 10 വിക്കറ്റുമായി ഇന്ത്യയുടെ ബൗളര്‍മാരെ മുന്നില്‍ നിന്ന് നയിക്കുന്നു. ഭുവനേശ്വര്‍ കുമാര്‍ ന്യൂബോളില്‍ മികവ് കാട്ടുമ്പോള്‍ മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ എന്നിവരും പേസ് നിരയില്‍ തിളങ്ങുന്നു. അക്ഷര്‍ പട്ടേലിന് മികവ് കാട്ടാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത. എന്തായാലും ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ കരുത്തുറ്റ പ്രകടനം ഇന്ത്യക്ക് കാഴ്ചവെക്കേണ്ടതായുണ്ട്.

Story first published: Wednesday, November 9, 2022, 8:08 [IST]
Other articles published on Nov 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+