For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഇന്ത്യയുടെ പോക്ക് ശരിയല്ല! ലോകകപ്പില്‍ പണി കിട്ടും, മുന്നറിയിപ്പുമായി ചോപ്ര

ടോസിനെ ആശ്രയിച്ച് കളിക്കുന്നതിന് എതിരേയാണിത്

ഐസിസിയുടെ ടി20 ലോകകപ്പ് ഈ മാസം നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിന്റെ പ്രധാന പ്രശ്‌നം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ടോസിനെ അമിതമായി ആശ്രയിച്ചുള്ള ഇന്ത്യയുടെ കളിയെയാണ് അദ്ദേഹം വിമര്‍ശിച്ചത്. ടോസ് ജയിച്ച ശേഷം ബൗളിങ് തിരഞ്ഞെടുത്ത് റണ്‍ചേസില്‍ ജയിച്ചുകയറുകയെന്ന ശൈലിയാണ് ഇപ്പോള്‍ ഇന്ത്യ പരീക്ഷിക്കുന്നത്. റണ്‍ചേസില്‍ ഇന്ത്യ കാര്യമായ പ്രശ്‌നങ്ങളും നേരിടുന്നില്ല. പക്ഷെ ലോകകപ്പില്‍ ടോസ് നഷ്ടമാവുകയാണെങ്കില്‍ ഇന്ത്യ ആ വെല്ലിവിളിയെ എങ്ങനെ മറികടക്കുമെന്നതാണ് ചോപ്രയുടെ ചോദ്യം.

ടോസ് നിര്‍ണായകമായി

ടോസ് നിര്‍ണായകമായി

കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പുറത്താവലിന്റെ പ്രധാന കാരണങ്ങളിലൊന്ന് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനു അയക്കപ്പെട്ടതായിരുന്നു. 170 പ്ലസ് സ്‌കോര്‍ പോലും സൂപ്പര്‍ ഫോറില്‍ പ്രതിരോധിച്ച് വിജയിക്കാന്‍ ഇന്ത്യക്കായില്ല. ചിരവൈരികളായ പാകിസ്താനോയും ശ്രീലങ്കയോടുമായിരുന്നു സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ തോല്‍വി.

ടോസ് ജയിച്ചു, കളിയും

ടോസ് ജയിച്ചു, കളിയും

പിന്നീട് ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ 200 പ്ലസ് സ്‌കോര്‍ പ്രതിരോധിക്കാനാവാതെയും ഇന്ത്യ പരാജയത്തിലേക്കു വീണു. അതിനു ശേഷമുള്ള രണ്ടു കളിയിലും റണ്‍ചേസ് നടത്തിയാണ് ഇന്ത്യ ജയിച്ചത്. സൗത്താഫ്രിക്കയുമായുള്ള ആദ്യ ട20യിലും ടോസ് നേടിയ ശേഷമായിരുന്നു റണ്‍ചേസ് നടത്തി ഇന്ത്യ ജയിച്ചുകയറിയത്.

Also Read: T20 World Cup 2022: കരുതിയിരുന്നോ, രോഹിത് ശര്‍മ സെഞ്ച്വറി നേടും!, പ്രവചനവുമായി സ്വാന്‍

സ്കോര്‍ പ്രതിരോധിക്കാനാവുന്നില്ല

സ്കോര്‍ പ്രതിരോധിക്കാനാവുന്നില്ല

ഇന്ത്യയെ സംബന്ധിച്ച് സ്‌കോര്‍ പ്രതിരോധിക്കുകയെന്നത് വലിയ പ്രശ്‌നം തന്നെയാണ്. ഏഷ്യാ കപ്പില്‍ പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ക്കെതിരേ സ്‌കോര്‍ പ്രതിരോധിക്കാന്‍ ഇന്ത്യക്കായില്ല. ഓസ്‌ട്രേലിയയുമായുള്ള ആദ്യ ടി20യിലപും ഇതു തന്നെ സംഭവിച്ചു. അതിനു ശേഷമുളള കളികളില്‍ ഇന്ത്യ ടോസ് ജയിക്കുകയും മല്‍സരങ്ങളില്‍ വിജയം നേടുകയും ചെയ്തു.
പക്ഷെ ടോസ് ജയിക്കാതിരിക്കുകയും ആദ്യം ബാറ്റ് ചെയ്യേണ്ടി വരികയും ചെയ്താല്‍ ഇന്ത്യക്കു പ്രശ്‌നങ്ങളുണ്ടാവും. ടോസ് ജയിക്കുന്നതിനെ കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ ലോകകപ്പ് കാംപയിനെങ്കില്‍ അതു വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

കഴിഞ്ഞ ടി20 ലോകകപ്പ്

കഴിഞ്ഞ ടി20 ലോകകപ്പ്

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും ടോസ് ഇന്ത്യയെ ബാധിച്ചികുന്നതായി ആകാശ് ചോപ്ര പറയുന്നു. 2021ലെ ടി20 ലോകകപ്പില്‍ പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ ഇന്ത്യ ടോസ് തോല്‍ക്കുകയും പരാജയമേറ്റു വാങ്ങുകയും ചെയ്തു. ഈ തോല്‍വികള്‍ ഇന്ത്യക്കു ടൂര്‍ണമെന്റില്‍ പുറത്തേക്കുള്ള വഴി തുറക്കുകയും ചെയ്തു. യുഎഇയില്‍ രാത്രി മഞ്ഞുവീഴ്ചയുണ്ടായിരുന്നു. പക്ഷെ ഓസ്‌ട്രേലിയയില്‍ അതുണ്ടാവില്ലെന്നും ചോപ്ര വിശദമാക്കി.
ജസ്പ്രീത് ബുംറ ഒരുപക്ഷെ അടുത്ത ടി20 ലോകകപ്പില്‍ നിന്നും പുറത്താവുകയും മല്‍സരങ്ങളില്‍ ടോസ് നഷ്ടപ്പെടുകയും ചെയ്യാല്‍ ഇന്ത്യക്കു എന്തു സംഭവിക്കുമെന്നത് വലിയ ചോദ്യം തന്നെയാണെന്നു ആകാശ് ചോപ്ര വ്യക്തമാക്കി.

Also Read: ദുലീപ് ട്രോഫിയില്‍ കസറി, ഇന്ത്യന്‍ ടീമിലേക്ക് വിളികാത്ത് നാല് പേര്‍, ഇനി വൈകില്ല

ബാറ്റിങ് നന്നായിട്ടുണ്ട്

ബാറ്റിങ് നന്നായിട്ടുണ്ട്

ലോകകപ്പില്‍ ഇന്ത്യയുടെ ഓവറോള്‍ തയ്യാറെടുപ്പുകള്‍ പരിശോധിക്കുകയാണെങ്കില്‍ ബാറ്റിങ് വിഭാഗം വളരെ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ടെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. റിഷഭ് പന്തിനു പകരം ഹാര്‍ദിക് പാണ്ഡ്യ ടീമിലേക്കു വന്നാല്‍ ബാറ്റിങ് കൂടുതല്‍ ശക്തമായി മാറും. അക്ഷര്‍ പട്ടേലും റണ്ണെടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ബാറ്റിങിനെക്കുറിച്ച് ആശങ്കകളൊന്നുമി്‌ല്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

Story first published: Sunday, October 2, 2022, 16:11 [IST]
Other articles published on Oct 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+