Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യക്ക് 80 % ടീം ആയി, ഇനി വേണ്ടത് ആരെയൊക്കെ?, രോഹിത് പറയുന്നു

1

ഒക്ടോബറില്‍ ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ഇത്തവണത്തെ ടി20 ലോകകപ്പിനെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്. 2021ലെ ടി20 ലോകകപ്പില്‍ സെമി പോലും കാണാതെ നാണംകെട്ട ഇന്ത്യക്ക് ഇത്തവണ കിരീടത്തിലേക്കെത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. കരുത്തുറ്റ താരനിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. പ്രതിഭകളെന്ന് വിളിക്കാവുന്ന താരങ്ങളുടെ നീണ്ട നിര ഇന്ത്യക്കൊപ്പമുണ്ട്.

അതുകൊണ്ട് തന്നെ ആരെയൊക്കെ പരിഗണിക്കും ആരെയൊക്കെ ഒഴിവാക്കുമെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യന്‍ ടീം സംബന്ധിച്ച് ഏറെക്കുറെ ധാരണയായിട്ടുണ്ടെന്ന് പറയാം. സൂപ്പര്‍ താരങ്ങളെല്ലാം ഇന്ത്യന്‍ നിരയിലുണ്ടാവുമ്പോള്‍ അനുഭവസമ്പത്ത് കുറവുള്ള പല യുവതാരങ്ങള്‍ക്കും പുറത്തിരിക്കേണ്ടി വരും. ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ ആരൊക്കെയെന്നത് സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.

1

80 ശതമാനത്തോളം ടീമായെന്നാണ് രോഹിത് വ്യക്തമാക്കിയിരിക്കുന്നത്. 'ഇനി രണ്ടര മാസത്തോളമാണ് ടി20 ലോകകപ്പിലേക്കുള്ളത്. ഇതിന് മുന്നോടിയായി ഏഷ്യാ കപ്പും ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരുമായി ഹോം മാച്ചും ഇന്ത്യക്കുണ്ട്. ഇതിനോടകം 80-90 ശതമാനത്തോളം ടീം ഇന്ത്യക്ക് തയ്യാറായിക്കഴിഞ്ഞു. സാഹചര്യം അനുസരിച്ച് മൂന്നോ നാലോ മാറ്റങ്ങളാണ് ഇനി ഇന്ത്യന്‍ ടീമില്‍ വരാനുള്ളത്'-ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ രോഹിത് പറഞ്ഞു.

2

രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പ്. ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ടീമിലിടം പിടിക്കുമെന്നുറപ്പുള്ളവരാണെങ്കിലും പരിക്ക് വില്ലനാണ്. പേസ് ഓള്‍റൗണ്ടറായി ഹര്‍ദിക് പാണ്ഡ്യക്ക് ബാക്കപ്പായി ആരെന്നത് പ്രധാന ചോദ്യമാണ്. ദീപക് ചഹാര്‍ ഈ സ്ഥാനത്തേക്കെത്താനാണ് സാധ്യത.

IND vs ZIM: ശുബ്മാന്‍ ഗില്‍ ഓപ്പണറാവണ്ട, മൂന്നാം നമ്പര്‍ ബെസ്റ്റ്!, മൂന്ന് കാരണങ്ങളിതാ

3

ബാക്കപ്പ് ഓപ്പണറായി ആരെ പരിഗണിക്കുമെന്നതും പ്രധാന ചോദ്യം. റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍ എന്നിവരൊന്നും ഫോമിലല്ല. ദീപക് ഹൂഡയെ സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യ പരിഗണിച്ചാലും ഓപ്പണിങ്ങില്‍ പരിഗണിക്കാനാവുമോയെന്നത് സംശയമാണ്. സഞ്ജു സാംസണെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കുമോയെന്നതാണ് മറ്റൊരു ചോദ്യം. ഏഷ്യാ കപ്പില്‍ നിന്ന് തഴയപ്പെട്ടതോടെ സഞ്ജു ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലെത്താനുള്ള സാധ്യത കുറവാണ്.

'ഏഷ്യാ കപ്പ് വളരെ നാളുകള്‍ക്ക് ശേഷമാണ് നടക്കുന്നത്. പാകിസ്താനുമായി അവസാന വര്‍ഷം ഞങ്ങള്‍ ദുബായില്‍ കളിച്ചിരുന്നു. എന്നാല്‍ പരാജയപ്പെട്ടു. അതിന് ശേഷം ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ടീമിന്റെ ശൈലി മാറി. എന്നാല്‍ സാഹചര്യങ്ങളെ കൃത്യമായി മനസിലാക്കി കളിക്കേണ്ടതായുണ്ട്. 40ഡിഗ്രിക്ക് മുകളില്‍ ചൂടിലാണ് കളിക്കേണ്ടതെന്ന ബോധ്യമുണ്ടാവണം. ഇതെല്ലാം പരിഗണിച്ച് മുന്നൊരുക്കം നടത്തേണ്ടതായുണ്ട്'-രോഹിത് കൂട്ടിച്ചേര്‍ത്തു.

ASIA CUP: കാത്തിരിക്കുന്ന മൂന്ന് വമ്പന്‍ റെക്കോഡുകളറിയാം, ചരിത്ര നേട്ടത്തിലേക്ക് ഹിറ്റ്മാനും

4

ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് പാകിസ്താനോട് കണക്കുതീര്‍ക്കാന്‍ സാധിക്കാത്ത പക്ഷം അത് വലിയ നാണക്കേടായി മാറും. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചത്. 2021ലെ ടി20 ലോകകപ്പില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യയെ പാകിസ്താന്‍ നാണംകെടുത്തിയത്. അന്ന് വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ തലകുനിച്ച ഇന്ത്യക്ക് പാകിസ്താനെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ തോല്‍പ്പിക്കാനാവുമോയെന്നതാണ് അറിയേണ്ടത്.

5

ഈ മാസം 28നാണ് ഇന്ത്യ-പാകിസ്താന്‍ ഏഷ്യാ കപ്പ് പോരാട്ടം. ഇതിനോടകം ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരാധകര്‍ വളരെയധികം ആവേശത്തോടെയാണ് ഇന്ത്യ-പാക് പോരാട്ടത്തിനായി കാത്തിരിക്കുന്നതെന്ന് വ്യക്തം. ഏഷ്യാ കപ്പില്‍ കിരീടം നേടാനായാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്കത് വലിയ ഊര്‍ജമായി മാറും. അതുകൊണ്ട് തന്നെ ഏഷ്യാ കപ്പാണ് ഇന്ത്യക്ക് മുന്നിലുള്ള ആദ്യ കടമ്പയെന്ന് പറയാം

Story first published: Thursday, August 18, 2022, 14:24 [IST]
Other articles published on Aug 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+