T20 World Cup: ഡെത്ത് ഓവര്‍ സ്‌ട്രൈക്കറേറ്റില്‍ ഏറ്റവും കേമനാര്? അഫ്ഗാന്‍ താരം തലപ്പത്ത്, ടോപ് ഫോറിതാ
ദുബായ്: ടി20 ലോകകപ്പ് വരാനിരിക്കെ എല്ലാ ടീമുകളും അവസാന ഘട്ട മുന്നൊരുക്കത്തിലാണ്. ഒക്ടോബര്‍ 17ന് യുഎഇയിലാവും ടി20 ലോകകപ്പിന് ആരംഭമാവുക. ഇന്ത്യയിലെ നടക്കേണ്ട ലോകകപ്പാണ് കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് യുഎഇയിലേക്ക് മാറ്റിയത്. ആരാധകരുടെ പ്രിയതാരങ്ങളെന്ന് അവകാശപ്പെടാവുന്ന നിരവധി താരങ്ങള്‍ ഇത്തവണ ടി20 ലോകകപ്പില്‍ പങ്കെടുക്കുന്നുണ്ട്.
വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ നീണ്ട നിര തന്നെ ഇത്തവണത്തെ ടി20 ലോകകപ്പില്‍ അണിനിരക്കുമെന്നുറപ്പ്. 2016ലെ ടി20 ലോകകപ്പിന് ശേഷം ഇതുവരെയുള്ള പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഡെത്ത് ഓവറില്‍ കൂടുതല്‍ സ്‌ട്രൈക്കറേറ്റുള്ള താരമാരാണ്? വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ടോപ് ഫോറില്‍ ഇല്ല,തലപ്പത്ത് അഫ്ഗാന്‍ താരമാണ്. പട്ടിക ഇതാ.

മുഹമ്മദ് നബി
അഫ്ഗാനിസ്ഥാന്റെ സ്പിന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയാണ് ഈ പട്ടികയില്‍ തലപ്പത്ത്. മധ്യനിര ബാറ്റ്‌സ്മാനായ മുഹമ്മദ് നബിയുടെ ഡെത്ത് ഓവറിലെ സ്‌ട്രൈക്കറേറ്റ് 226.40 ആണ്. കടന്നാക്രമിച്ച് കളിക്കുന്ന താരമാണ് നബി. 36കാരനായ താരം ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും പരിമിത ഓവറില്‍ അദ്ദേഹം സജീവമാണ്. മൂന്ന് ടെസ്റ്റില്‍ നിന്ന് 33 റണ്‍സും എട്ട് വിക്കറ്റും 128 ഏകദിനത്തില്‍ നിന്ന് 2831 റണ്‍സും 132 വിക്കറ്റും 80 ടി20യില്‍ നിന്ന് 1366 റണ്‍സും 72 വിക്കറ്റും നബിയുടെ പേരിലുണ്ട്.
IND vs SL T20: സിക്‌സര്‍ വേട്ടക്കാരില്‍ തലപ്പത്താര്? കോലി ആറാം സ്ഥാനത്ത്, ടോപ് ഫൈവ് ഇതാ

ഗ്ലെന്‍ മാക്‌സ്‌വെല്‍
ടി20 ലോകകപ്പില്‍ എതിരാളികള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന താരങ്ങളിലൊരാളാണ് ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ് വെല്‍. നിലയുറപ്പിച്ചാല്‍ അനായാസം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള അദ്ദേഹത്തിന്റെ 2016ലെ ടി20 ലോകകപ്പിന് ശേഷമുള്ള ഡെത്ത് ഓവര്‍ സ്‌ട്രൈക്കറേറ്റ് 225 ആണ്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ കഴിവുള്ള താരമാണ് മാക്‌സ് വെല്‍. ഐപിഎല്‍2021ന്റെ ആദ്യ പാദത്തില്‍ ആര്‍സിബിക്കൊപ്പവും അദ്ദേഹം തിളങ്ങിയിരുന്നു. 72 ടി20യില്‍ നിന്ന് 1780 റണ്‍സ് അദ്ദേഹം നേടിയത്. 147 ഫോറും 93 സിക്‌സും ഇതില്‍ ഉള്‍പ്പെടും.
IND vs SL: ഒന്നാം ടി20യില്‍ ആരാവും കളിയിലെ താരം? സാധ്യതാ പട്ടികയിലെ മൂന്ന് പേരിതാ

വിരാട് കോലി
മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. മൂന്നാം നമ്പറിലിറങ്ങുന്ന കോലിയുടെ ഡെത്ത് ഓവര്‍ സ്‌ട്രൈക്കറേറ്റ് 197.44 ആണ്. വരാനിരിക്കുന്ന ടി20 ലോകകപ്പിലെ ഫേവറേറ്റുകളാണ് ഇന്ത്യ.വിരാട് കോലിയുടെ പ്രകടനത്തെയും വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. 89 ടി20യില്‍ നിന്ന് 3159 റണ്‍സ് കോലി നേടിയിട്ടുണ്ട്. 285 ബൗണ്ടറികളും 90 സിക്‌സും കോലിയുടെ പേരിലുണ്ട്. സിക്‌സറുകളേക്കാള്‍ കൂടുതല്‍ ബൗണ്ടറികളിലൂടെ റണ്‍സുയര്‍ത്തുന്ന താരമാണ് കോലി.
കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ ആസ്തി എത്ര? വാര്‍ഷിക വരുമാനം, ശമ്പളം എല്ലാം അറിയാം

ഷുഹൈബ് മാലിക്
പാകിസ്താന്റെ ഷുഹൈബ് മാലിക്കാണ് നാലാം സ്ഥാനത്ത്. ഫ്രാഞ്ചൈസി ക്രിക്കറ്റിലടക്കം സജീവമായ മാലിക്കിന്റെ ഡെത്ത് ഓവര്‍ സ്‌ട്രൈക്കറേറ്റ് 196.15 ആണ്. 39കാരനായ താരം ടി20 ലോകകപ്പ് കളിക്കുമോയെന്ന് കണ്ടറിയണം.119 ടി20യില്‍ നിന്ന് 2335 റണ്‍സ് മാലിക്ക് നേടിയിട്ടുണ്ട്. 192 ഫോറും 61 സിക്‌സും അദ്ദേഹം നേടിയിട്ടുണ്ട്. മധ്യനിരയിലാണ് മാലിക്ക് ബാറ്റിങ്ങിനിറങ്ങുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications