Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഒന്നാം ടി20യില്‍ ആരാവും കളിയിലെ താരം? സാധ്യതാ പട്ടികയിലെ മൂന്ന് പേരിതാ

കൊളംബോ: ഇന്ത്യ-ശ്രീലങ്ക മൂന്ന് മത്സര ടി20 പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. ഏകദിന പരമ്പര നേടിയ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ മറുവശത്ത് അവസാന ഏകദിനം ജയിച്ച പ്രതീക്ഷയിലാണ് ശ്രീലങ്കയുടെ വരവ്. ഇന്ത്യയുടെ യുവ പ്രതിഭകള്‍ ഏകദിനത്തില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ മികവ് ടി20യിലും ആവര്‍ത്തിക്കാനായാല്‍ ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കും.

ടി20 പരമ്പര

ഇതുവരെ ഇന്ത്യക്കെതിരേ ടി20 പരമ്പര നേടാന്‍ ആതിഥേയര്‍ക്കായിട്ടില്ല. കൂടാതെ നേര്‍ക്കുനേര്‍ കണക്കിലും ആധിപത്യം ഇന്ത്യക്കാണ്. ചരിത്രം തിരുത്താന്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ അവസരമുണ്ട്. ആതിഥേയരെ സംബന്ധിച്ച് അഭിമാന പോരാട്ടമാണിത്. ഒന്നാം ടി20 ഇന്ന് നടക്കാനിരിക്കെ കളിയിലെ താരാമാവാന്‍ സാധ്യതയുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

പൃഥ്വി ഷാ

പൃഥ്വി ഷാ

സമീപകാലത്തായി ഗംഭീര പ്രകടനമാണ് പൃഥ്വി ഷാ കാഴ്ചവെക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനം കാഴ്ചവെച്ച അദ്ദേഹം ഐപിഎല്ലിന്റെ ആദ്യ പാദത്തിലും മിന്നി. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിയിലെ താരമായ പൃഥ്വി ഷാ രണ്ടാം മത്സരത്തില്‍ 13 റണ്‍സും മൂന്നാം മത്സരത്തില്‍ 49 റണ്‍സും നേടി. തുടക്കം മുതല്‍ ബൗളര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ പൃഥ്വിക്ക് സാധിച്ചിരുന്നു. ഐപിഎല്‍ 2021ന്റെ ആദ്യ പാദത്തില്‍ ഒരോവറിലെ ആറ് പന്തും ബൗണ്ടറി പായിച്ച് യുവതാരം കൈയടി നേടിയിരുന്നു. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ പൃഥ്വി ഷാ കളിയിലെ താരമായി മാറാനുള്ള സാധ്യതയുണ്ട്.

കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ ആസ്തി എത്ര? വാര്‍ഷിക വരുമാനം, ശമ്പളം എല്ലാം അറിയാം

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഭയമില്ലാതെ ബാറ്റ് വീശുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. ഏകദിനത്തില്‍ മധ്യനിരയില്‍ കളിച്ച സൂര്യകുമാര്‍ ടി20യില്‍ മൂന്നാം നമ്പറില്‍ കളിക്കാനാണ് സാധ്യത. ഏത് സമ്മര്‍ദ്ദ ഘട്ടത്തിലും തന്റേതായ പ്രകടനം കാഴ്ചവെക്കാന്‍ സൂര്യകുമാര്‍ മിടുക്കനാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള സൂര്യയായിരുന്നു ഏകദിന പരമ്പരയിലെ താരം. മൂന്ന് മത്സരത്തില്‍ നിന്ന് 124 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ കളിയിലെ താരമാവാന്‍ സൂര്യക്ക് മികവുണ്ട്.

IND vs SL: പൃഥ്വിയും സൂര്യകുമാറും ഇംഗ്ലണ്ടിലേക്ക് പോകുമോ? വ്യക്തമാക്കി ശിഖര്‍ ധവാന്‍

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഏകദിന പരമ്പരയില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ താരമാണ് ഹര്‍ദിക് പാണ്ഡ്യ. രണ്ട് മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഹര്‍ദിക് ആദ്യ മത്സരത്തില്‍ പൂജ്യത്തിനും രണ്ടാം മത്സരത്തില്‍ 19 റണ്‍സിനും പുറത്തായി. ഇടവേളക്ക് ശേഷം ബൗളിങ് പുനരാരംഭിച്ച അദ്ദേഹം റണ്‍സ് വിട്ടുകൊടുക്കുന്നതിലും യാതൊരു പിശുക്കും കാട്ടിയില്ല. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ ഹര്‍ദികില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നു. ടി20 ലോകകപ്പ് വരാനിരിക്കെ ഹര്‍ദിക്കിന് ശ്രീലങ്കന്‍ പരമ്പരയില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണ്.

Story first published: Sunday, July 25, 2021, 12:40 [IST]
Other articles published on Jul 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+