IND vs SL: പൃഥ്വിയും സൂര്യകുമാറും ഇംഗ്ലണ്ടിലേക്ക് പോകുമോ? വ്യക്തമാക്കി ശിഖര്‍ ധവാന്‍
കൊളംബോ: ഇന്ത്യ-ശ്രീലങ്ക മൂന്ന് മത്സര ടി20 പരമ്പര ഇന്ന് ആരംഭിക്കുകയാണ്. ഏകദിന പരമ്പര സ്വന്തമാക്കിയ ആവേശത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീം വലിയ പ്രതീക്ഷയോടെയാണ് ടി20ക്കിറങ്ങുന്നത്. പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ് എന്നിവരുടെ പ്രകടനം ഏകദിന പരമ്പരയില്‍ വളരെ നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ ഇരുവരെയും ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ആവിശ്യപ്പെട്ടിരിക്കുകയാണ് ടീം മാനേജ്‌മെന്റ്.
പരിക്കേറ്റ താരങ്ങളുടെ പകരക്കാരായാണ് ഇരുവരെയും ആവിശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമാണ് ഇരുവര്‍ക്കുമുള്ളത്. അതിനാല്‍ത്തന്നെ ഇവരെ ഇംഗ്ലണ്ട് പരമ്പരയ്ക്കയച്ചാല്‍ ടീമിനെ അത് ബാധിക്കാനിടയുണ്ട്. ഇപ്പോഴിതാ ഇരുവരെയും ഇംഗ്ലണ്ട് പരമ്പരക്ക് അയക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ശ്രീലങ്കന്‍ പരമ്പരയിലെ ഇന്ത്യന്‍ നായകനായ ശിഖര്‍ ധവാന്‍.

താരങ്ങളെ ഇതുവരെ ആരും ആവിശ്യപ്പെട്ടിട്ടില്ല
പൃഥ്വിയും സൂര്യകുമാറും ഇംഗ്ലണ്ടിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ സജീവമാകുമ്പോഴും ഇത്തരമൊരു ആവിശ്യം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നാണ് ശിഖര്‍ ധവാന്‍ പറഞ്ഞത്. ബിസിസി ഐയില്‍ നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗികമായ ഒരു വിവരവും ലഭിച്ചിട്ടില്ല. അങ്ങനെ ആവിശ്യപ്പെട്ട് ഇരുവരെയും അയക്കേണ്ട സാഹചര്യം ഉണ്ടായാല്‍ മാത്രമെ ടീമിന്റെ പദ്ധതികളില്‍ മാറ്റം വരുത്തേണ്ടതായിട്ടുള്ളൂവെന്നും ധവാന്‍ പറഞ്ഞു. ആദ്യ ടി20ക്ക് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം ധവാന്‍ വ്യക്തമാക്കിയത്.

മൂന്ന് താരങ്ങള്‍ക്ക് പരിക്ക്
ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായ മൂന്ന് താരങ്ങള്‍ക്ക് പരിക്കേറ്റതോടെയാണ് പകരക്കാരെ ആവിശ്യപ്പെടാന്‍ ടീം മാനേജ്‌മെന്റ് തയ്യാറെടുക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ നാട്ടിലേക്ക് മടങ്ങിയതോടെ പകരക്കാരനെ ആവിശ്യമാണ്. സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍,യുവ പേസര്‍ ആവേഷ് ഖാന്‍ എന്നിവരാണ് പരിക്കേറ്റ മറ്റ് താരങ്ങള്‍. ഇവര്‍ക്ക് പകരക്കാരായി പൃഥ്വി, സൂര്യകുമാര്‍ എന്നിവരോടൊപ്പം ജയന്ത് യാദവിനെയും പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. എന്നാല്‍ നിലവിലെ കോവിഡ് സാഹചര്യത്തില്‍ പുതിയ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ഇസിബി വ്യക്തമാക്കിയിരുന്നു.

പൃഥ്വിയും സൂര്യയും ടി20 പരമ്പയിലും നിര്‍ണ്ണായകം
സൂര്യകുമാര്‍ യാദവ് ഏകദിന പരമ്പരയിലെ താരമായപ്പോള്‍ ആദ്യ ഏകദിനത്തില്‍ കളിയിലെ താരമായിരുന്നു പൃഥ്വി ഷാ. പവര്‍പ്ലേയെ നന്നായി ഉപയോഗിക്കാന്‍ കെല്‍പ്പുള്ള താരമാണ് പൃഥ്വി ഷാ. ആദ്യ അഞ്ചോവറിനുള്ളില്‍ കളി അനുകൂലമാക്കിയെടുക്കാനുള്ള മിടുക്ക് പൃഥ്വിക്കുണ്ട്.മധ്യനിരയില്‍ സൂര്യക്കും നിര്‍ണ്ണായക സ്ഥാനമുണ്ട്. കൂടാതെ ടി20 ലോകകപ്പ് വരാനിരിക്കെ ടീമില്‍ ഇടം പിടിക്കാന്‍ ഇരുവര്‍ക്കും ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര കളിക്കേണ്ടതായുണ്ട്. എന്തായാലും അന്തിമ തീരുമാനം ബിസിസിഐയുടേതായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications