IND vs SL T20: സിക്‌സര്‍ വേട്ടക്കാരില്‍ തലപ്പത്താര്? കോലി ആറാം സ്ഥാനത്ത്, ടോപ് ഫൈവ് ഇതാ
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കം. ആതിഥേയരായ ശ്രീലങ്കയ്ക്ക് ഇതുവരെ ഇന്ത്യക്കെതിരേ ടി20 പരമ്പര നേടാനായിട്ടില്ല. കൂടാതെ ശ്രീലങ്കയ്‌ക്കെതിരേ ഏകദിന പരമ്പര നേടിയ ആത്മവിശ്വാസവും ധവാനും സംഘത്തിനും കരുത്താവും. ശ്രീലങ്കയ്‌ക്കെതിരേ മികച്ച ബാറ്റിങ് റെക്കോഡുകളാണ് ഇന്ത്യന്‍ താരങ്ങള്‍ക്കുള്ളത്. അതിവേഗം റണ്‍സുയര്‍ത്തേണ്ട ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്ക് ജയം എളുപ്പമാവാന്‍ സാധ്യതയില്ല. ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കില്‍ കൂടുതല്‍ ടി20 സിക്‌സുകള്‍ നേടിയ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

രോഹിത് ശര്‍മ-കുശാല്‍ പെരേര
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയും ശ്രീലങ്കയുടെ ഇടം കൈയന്‍ ഓപ്പണര്‍ കുശാല്‍ പെരേരയും ഈ റെക്കോഡില്‍ തുല്യത പുലര്‍ത്തുകയാണ്. 14 സിക്‌സുകളാണ് ഇരുവരും നേടിയിരിക്കുന്നത്. രോഹിത് ശര്‍മ ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ഇത്തവണ ശ്രീലങ്കന്‍ പരമ്പരക്കില്ല. കുശാല്‍ പെരേരയും ഇത്തവണ പരമ്പരക്കില്ല. മോശം ഫോമിലുള്ള താരത്തെ നിലവില്‍ ടീമില്‍ നിന്ന് തഴഞ്ഞിരിക്കുകയാണ്. 289 റണ്‍സാണ് ശ്രീലങ്കയ്‌ക്കെതിരേ രോഹിത് ശര്‍മ നേടിയിട്ടുള്ളത്.
IND vs SL: ഒന്നാം ടി20യില്‍ ആരാവും കളിയിലെ താരം? സാധ്യതാ പട്ടികയിലെ മൂന്ന് പേരിതാ

ശിഖര്‍ ധവാന്‍-യുവരാജ് സിങ്
ശ്രീലങ്കന്‍ പരമ്പരയിലെ ഇന്ത്യയുടെ നായകനായ ശിഖര്‍ ധവാനും മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങ്ങും രണ്ടാം സ്ഥാനം പങ്കിടുകയാണ്. ഇരുവരും 11 സിക്‌സുകളാണ് നേടിയത്. ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു ധവാന്‍. ടി20 ലോകകപ്പില്‍ ഇടം പ്രതീക്ഷിക്കുന്ന ധവാന് ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ജീവന്‍ മരണ പോരാട്ടമാണ്. നാല് സിക്‌സുകള്‍ നേടിയാല്‍ രോഹിതിന്റെ റെക്കോഡ് മറികടന്ന് തലപ്പത്തെത്താന്‍ ധവാന്റെ മുന്നില്‍ അവസരമുണ്ട്. 289 റണ്‍സും ശ്രീലങ്കയ്‌ക്കെതിരേ ധവാന്‍ നേടിയിട്ടുണ്ട്.
കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ ആസ്തി എത്ര? വാര്‍ഷിക വരുമാനം, ശമ്പളം എല്ലാം അറിയാം

കെ എല്‍ രാഹുല്‍
ഇന്ത്യന്‍ താരം കെ എല്‍ രാഹുലാണ് അഞ്ചാം സ്ഥാനത്ത്. ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പമാണ് രാഹുലുള്ളത്. ശ്രീലങ്കയ്‌ക്കെതിരേ 10 സിക്‌സാണ് രാഹുല്‍ നേടിയത്. ശ്രീലങ്കയ്‌ക്കെതിരേ 42.12 ശരാശരിയില്‍ 295 റണ്‍സ് രാഹുല്‍ നേടിയിട്ടുണ്ട്. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ രോഹിതിനൊപ്പം ഓപ്പണറാവാന്‍ സാധ്യതയുള്ള താരമാണ് രാഹുല്‍. വിരാട് കോലി,ഏഞ്ചലോ മാത്യൂസ്,നിലവിലെ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷണക എന്നിവര്‍ 9 സിക്‌സുകള്‍ വീതവും നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications