Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യ- പാക് പോര് വേറെ ലെവല്‍, വന്‍ റെക്കോര്‍ഡ്- ഏറ്റവുമധികം പേര്‍ കണ്ട ടി20!

1

ഐസിസിയുടെ ഇത്തവണത്തെ ടി20 ലോകകപ്പില്‍ ലോകം മുഴുവന്‍ ഉറ്റുനോക്കിയ പോരാട്ടമായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ 12ലെ ത്രില്ലര്‍. ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടത്തില്‍ ഇന്ത്യയെ പാകിസ്താന്‍ നിഷ്പ്രഭരാക്കിയിരുന്നു. പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയമായിരുന്നു പാകിസ്താന്‍ സ്വന്തമാക്കിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചതും ഇതാദ്യമായിട്ടായിരുന്നു. ഈ മല്‍സരമിപ്പോള്‍ ഒരു വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. ഏറ്റവുമധികം പേര്‍ കണ്ട ടി20 മല്‍സരമായി ഈ കളി മാറി.

167 മില്ല്യണ്‍ പേരാണ് ഈ പോരാട്ടം കണ്ടതെന്നാണ് കണക്കുകള്‍. ഇതോടെ 2016ലെ ടി20 ലോകകപ്പിലെ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് സെമി ഫൈനലിന്റെ പേരിലായിരുന്ന റെക്കോര്‍ഡ് തിരുത്തപ്പെടുകയും ചെയ്തുവെന്നും സ്റ്റാര്‍ ഇന്ത്യയുടെ വക്താവ് അവകാശപ്പെട്ടു. ഇന്ത്യ- വിന്‍ഡീസ് സെമി പോരാട്ടം കണ്ടത് 136 മില്ല്യണ്‍ പേരായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ റെക്കോര്‍ഡ് പഴങ്കഥയായിരിക്കുന്നത്.

കഴിഞ്ഞ മാസം 24നായിരുന്നു സൂപ്പര്‍ 12ല്‍ വിരാട് കോലിയുടെ ഇന്ത്യയും ബാബര്‍ ആസമിന്റെ പാകിസ്താനും കൊമ്പുകോര്‍ത്തത്. ദുബായില്‍ വച്ചായിരുന്നു മല്‍സരം. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്ന പോരാട്ടം കൂടിയായിരുന്നു ഇത്. അവസാനമായി 2019ലെ ഏകദിന ലോകകപ്പിലായിരുന്നു ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്നു ഇന്ത്യ ഗംഭീര വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

മാര്‍ക്വി ക്രിക്കറ്റില്‍ പ്രേക്ഷകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ തുടര്‍ച്ചയായി പരിശ്രമിക്കുന്നു. വലിയ ക്യാംപെയ്‌നുകള്‍, മെച്ചപ്പെടുത്തിയ കഥ പറച്ചില്‍, പ്രാദേശികമായ പ്രോഗ്രാമിങ്, ഉപഭോക്താക്കള്‍ക്കു വേണ്ടിയുള്ള കണ്ടുപിടുത്തങ്ങള്‍ എന്നിവയിലുടനീളം ഞങ്ങള്‍ നടത്തിയ പരിശ്രമങ്ങളുടെ തെളിവാണ് ഈ റെക്കോര്‍ഡെന്നു സ്റ്റാര്‍ ഇന്ത്യയുടെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യ- പാക് മല്‍സര ഫലവും ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായതും ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ടെന്നതില്‍ സംശയമില്ല, എന്നാല്‍ അഭൂതപൂര്‍വ്വമായ അളവില്‍ പ്രേക്ഷകരുമായി ഇടപഴകാനുള്ള ക്രിക്കറ്റിന്റെ അതുല്യമായ ശക്തിയാണ് റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പ് കാണിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ഇത്തവണത്തെ ഐസിസിയുടെ ടി20 ലോകകപ്പ് അസാധാരണമായ വ്യൂവര്‍ഷിപ്പാണ് സ്റ്റാര്‍ ഇന്‍്യ നെറ്റ്‌വര്‍ക്കില്‍ നല്‍കിയത്. ക്വാളിഫയേഴ്‌സ്, സൂപ്പര്‍ 12ലെ ആദ്യത്തെ 12 മല്‍സരങ്ങള്‍ എന്നിവയില്‍ നിന്നായി കഴിഞ്ഞയാഴ്ച വരെ 238 മില്ല്യണ്‍ പേര്‍ കണ്ടുവെന്നാണ് കണക്കുകളെന്നു സ്റ്റാര്‍ ഇന്ത്യ അറിയിച്ചു.

Story first published: Monday, November 8, 2021, 20:30 [IST]
Other articles published on Nov 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+