For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇവരെ എന്തുകൊണ്ട് തഴഞ്ഞു? ഐപിഎല്ലില്‍ മിന്നും പ്രകടനം നടത്തിയ അഞ്ച് പേരിതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശം അവസാനിച്ച് ടി20 ലോകകപ്പ് ആവേശത്തിലേക്ക് ക്രിക്കറ്റ് ആരാധകര്‍ എത്തിയിരിക്കുകയാണ്. യുഎഇയില്‍ത്തന്നെയാണ് ടി20 ലോകകപ്പും നടക്കുന്നതെന്നതിനാല്‍ ആര്‍ക്കും തട്ടകത്തിന്റെ ആധിപത്യം അവകാശപ്പെടാനാവില്ല. ഇന്ത്യ,ഇംഗ്ലണ്ട്,വെസ്റ്റ് ഇന്‍ഡീസ്,ന്യൂസീലന്‍ഡ് എന്നിവരെല്ലാം തന്നെ ഇത്തവണ ഫേവറേറ്റുകളായതിനാല്‍ പോരാട്ടം കടുക്കും.

1

ഐപിഎല്ലിലെ താരങ്ങളുടെ പ്രകടനം പല ദേശീയ ടീമിന്റെയും പ്രതീക്ഷ ഉയര്‍ത്തുമ്പോള്‍ മറ്റ് ടീമുകള്‍ക്കത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. എന്നാല്‍ ടി20 ലോകകപ്പില്‍ ഇടം അര്‍ഹിച്ചിരുന്നിട്ടും ലഭിക്കാതെ പോയ ചില താരങ്ങളുണ്ട്. ടീമില്‍ നിന്ന് തഴയപ്പെട്ട ശേഷം ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തി മറുപടി നല്‍കിയവര്‍. എന്നിട്ടും അവരെ പരിഗണിച്ചില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇത്തരത്തില്‍ ദേശീയ ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: കോച്ചായും ദ്രാവിഡ് കസറുന്നു, ലോകകപ്പടക്കം നേടി!- പ്രധാന നേട്ടങ്ങളറിയാം

ഫഫ് ഡുപ്ലെസിസ്

ഫഫ് ഡുപ്ലെസിസ്

ദക്ഷിണാഫ്രിക്കന്‍ ടീം എന്തിനാണ് ഫഫ് ഡുപ്ലെസിസിനെ തഴഞ്ഞതെന്നത് ഇപ്പോഴും വ്യക്തമല്ല. ടീമില്‍ സീനിയര്‍ താരങ്ങളുടെയും സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരുടെയും അഭാവം ഉണ്ടെന്നിരിക്കെ ടി20 ലോകകപ്പില്‍ മുന്‍ നായകനായ ഫഫ് ഡുപ്ലെസിസിനെ ദക്ഷിണാഫ്രിക്കന്‍ സെലക്ടര്‍മാര്‍ തഴഞ്ഞു. ഇത്തവണ യുഎഇ രണ്ടാം പാദത്തിലടക്കം ഗംഭീര പ്രകടനം നടത്തിയിട്ടും ഡുപ്ലെസിസിനെ ടീമിലേക്ക് പരിഗണിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. 16 മത്സരത്തില്‍ നിന്ന് 633 റണ്‍സുമായി ഇത്തവണത്തെ ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഡുപ്ലെസിസ്. ഫൈനലില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി കളിയിലെ താരമാവാനും അദ്ദേഹത്തിനായി.

Also Read: IPL 2021: കിരീടം ചൂടി ധോണിപ്പട, ആവേശ ഫൈനലില്‍ പിറന്ന അഞ്ച് റെക്കോഡുകളിതാ

സുനില്‍ നരെയ്ന്‍

സുനില്‍ നരെയ്ന്‍

കെകെആറിന്റെ ഫൈനലിലേക്കുള്ള കുതിപ്പില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് സുനില്‍ നരെയ്ന്‍. 16 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം റണ്‍സ് വിട്ടുകൊടുക്കാനും മടികാട്ടി. കൂടാതെ നിര്‍ണ്ണായക സമയത്ത് ബാറ്റുകൊണ്ടും കരുത്ത് കാട്ടാനും താരത്തിനായി. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ടി20 ലോകകപ്പ് ടീമില്‍ നരെയ്‌നില്ല. താരം സ്വന്തം ഇഷ്ടപ്രകാരം വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നരെയ്‌നെ ടീമിലേക്ക് പരിഗണിക്കില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ടീമിന് തന്നെ നഷ്ടമുണ്ടാക്കാനാണ് സാധ്യത.

Also Read: IPL 2021: ദേശീയ ടീമില്‍ അരങ്ങേറിയിട്ടില്ല, എന്നാല്‍ ഐപിഎല്ലില്‍ വിസ്മയിപ്പിച്ചു, മികച്ച പ്ലേയിങ് 11 ഇതാ

ജേസന്‍ ഹോള്‍ഡര്‍

ജേസന്‍ ഹോള്‍ഡര്‍

ഇത്തവണ ഏറ്റവും നിരാശപ്പെടുത്തിയ ടീമുകളിലൊന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. എന്നാല്‍ ടീമിനൊപ്പം ചില താരങ്ങള്‍ ശ്രദ്ധേയ പ്രകടനം നടത്തി. അതിലൊരു താരം ജേസന്‍ ഹോള്‍ഡറാണ്. എട്ട് മത്സരത്തില്‍ നിന്ന് 16 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം 85 റണ്‍സും നേടി. മധ്യനിരയില്‍ വിശ്വസിക്കാന്‍ കഴിയുന്ന താരത്തെ വെസ്റ്റ് ഇന്‍ഡീസ് 15 അംഗ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. റിസര്‍വ് താരമായാണ് ഇപ്പോഴും ഹോള്‍ഡറുള്ളത്. ഐപിഎല്ലിലെ മിന്നും പ്രകടനവും അവര്‍ പരിഗണിച്ചില്ല. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് ജേസന്‍. മികച്ച ബൗളര്‍മാരുടെ അഭാവം വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ഉണ്ടെന്നിരിക്കെ ഹോള്‍ഡറെ ടീം പരിഗണിക്കേണ്ടതായിരുന്നു.

Also Read: IPL 2021: വെങ്കടേഷ് അരങ്ങേറാനിരുന്നത് ഇന്ത്യയില്‍! പക്ഷെ... മക്കെല്ലത്തിന്റെ വെളിപ്പെടുത്തല്‍

യുസ് വേന്ദ്ര ചഹാല്‍

യുസ് വേന്ദ്ര ചഹാല്‍

ഇന്ത്യയുടെ ലോകകപ്പ് ടീം സ്പിന്നര്‍മാരാല്‍ സമ്പന്നമാണ്. എന്നാല്‍ ഇന്ത്യക്കായി കൂടുതല്‍ ടി20 വിക്കറ്റ് നേടിയ യുസ് വേന്ദ്ര ചഹാലിന് മാത്രം ടീമില്‍ ഇടമില്ല. 15 മത്സരത്തില്‍ നിന്ന് 7.5 ഇക്കോണമിയില്‍ 18 വിക്കറ്റ് നേടിയിട്ടും ചഹാലിനെ പരിഗണിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. ആര്‍സിബിയുടെ പ്ലേ ഓഫിലേക്കുള്ള കുതിപ്പില്‍ നിര്‍ണ്ണായകമായ താരങ്ങളിലൊരാള്‍ ചഹാലായിരുന്നു. എന്നിട്ടും അദ്ദേഹത്തെ ഇന്ത്യ പരിഗണിച്ചില്ലെന്നത് അത്ഭുതകരമായ കാര്യം തന്നെയാണ്. ചഹാലിന്റെ അനുഭവസമ്പത്തും വിക്കറ്റ് വീഴ്ത്താനുള്ള മിടുക്കും ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടിയായേക്കാം.

Also Read: IPL 2021: അടുത്ത വര്‍ഷവും സിഎസ്‌കെയ്ക്കായി കളിക്കുമോ? സസ്‌പെന്‍സ് വിടാതെ ധോണിയുടെ മറുപടി

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

യുഎഇയിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള അക്ഷര്‍ പട്ടേലിനെ ഇന്ത്യ ആദ്യം ടീമിലേക്ക് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് റിസര്‍വ് താരമാക്കി പകരം ശര്‍ദുല്‍ ഠാക്കൂറിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രവേശനത്തിന് പിന്നില്‍ മോശമില്ലാത്ത പങ്ക് വഹിച്ച താരമാണ് അക്ഷര്‍ പട്ടേല്‍. തഭേദപ്പെട്ട ബാറ്റിങ് പ്രകടനവും കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള അക്ഷറിനെ ഇന്ത്യ ടീമില്‍ നിന്ന് തഴയേണ്ടിയിരുന്നില്ല. മോശം ഫോമിലുള്ള രാഹുല്‍ ചഹാറിനെ നിലനിര്‍ത്തിയാണ് അക്ഷറിനെ ഇന്ത്യ റിസര്‍വ് താരമാക്കി മാറ്റിയത്.

Story first published: Sunday, October 17, 2021, 12:01 [IST]
Other articles published on Oct 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+