Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: അവന്‍ എന്തുകൊണ്ട് ടി20ക്കില്ല? പരിക്കാണോ? ചോദ്യമുയര്‍ത്തി ആകാശ് ചോപ്ര

1

മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 പരമ്പര പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ 21 റണ്‍സിന് തോല്‍പ്പിച്ച് മൂന്ന് മത്സര പരമ്പരയില്‍ 1-0ന് കിവീസ് മുന്നിലെത്തിയിരിക്കുകയാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നേടാന്‍ ഇന്ത്യക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ സീനിയേഴ്‌സിന് വിശ്രമം അനുവദിച്ച് ടി20ക്കിറങ്ങിയപ്പോള്‍ അനായാസം പരമ്പര നേട്ടമാണ് പദ്ധതിയിട്ടത്. എന്നാല്‍ അതുണ്ടായില്ല. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും പ്രതീക്ഷക്കൊത്തുയര്‍ന്നില്ല.

ഇന്ത്യയുടെ നിലവിലെ താരങ്ങളുടെ ഫോം പരിശോധിക്കുമ്പോള്‍ നിരാശയാണ് ഫലം. വലിയ പ്രതീക്ഷവെക്കുന്ന പലര്‍ക്കും അവസരത്തിനൊത്തുയരാനാവുന്നില്ല. ഇത് ഇന്ത്യയെ പിന്നോട്ടടിക്കുന്നു. ഹര്‍ദിക് പാണ്ഡ്യയും സംഘവും ആദ്യ മത്സരത്തിലെ പിഴവ് നികത്തി തിരിച്ചുവരുമോയെന്ന് കണ്ടറിയണം.

ഇപ്പോഴിതാ ഇന്ത്യയുടെ ടി20 ടീമില്‍ ഹര്‍ഷല്‍ പട്ടേലിന്റെ അഭാവം ചോദ്യംചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. എന്തുകൊണ്ടാണ് ഹര്‍ഷലിനെ ഇന്ത്യ ടി20യിലേക്ക് പരിഗണിക്കാത്തതെന്നും പരിക്കാണോയെന്ന് വ്യക്തമാക്കണമെന്നുമാണ് ആകാശ് ചോദിക്കുന്നത്.

എന്താണ് ഹര്‍ഷലിന് സംഭവിച്ചത്?

എന്താണ് ഹര്‍ഷലിന് സംഭവിച്ചത്?

ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറായ ഹര്‍ഷല്‍ പന്തിന്റെ വേഗ നിയന്ത്രണത്തിലൂടെ വിക്കറ്റ് നേടാന്‍ മിടുക്കനാണ്. ഇക്കോണമി പരിശോധിക്കുമ്പോള്‍ അല്‍പ്പം മോശമാണെങ്കിലും മധ്യ ഓവറുകളിലടക്കം വിക്കറ്റ് നേടാന്‍ താരത്തിന് കഴിവുണ്ട്.

2022ലെ ടി20 ലോകകപ്പിനുള്ള ടീമിലും ഇന്ത്യ ഹര്‍ഷലിനെ പരിഗണിച്ചെങ്കിലും കളിക്കാന്‍ അവസരം നല്‍കിയില്ല. പരിക്കേറ്റ് താരം ടീമിന് പുറത്തായെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്നത് വ്യക്തമല്ല.

'എന്താണ് ഹര്‍ഷല്‍ പട്ടേലിനെക്കുറിച്ചുള്ള അപ്‌ഡേറ്റ്? ഇപ്പോഴും അവന്‍ പരിക്കിന്റെ പിടിയിലാണോ?. ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട അവനെ ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിപ്പിച്ചില്ല. അതിന് ശേഷം അവനെക്കുറിച്ച് വിവരമില്ല'-ട്വീറ്റിലൂടെ ആകാശ് ചോദിച്ചു.

Also Read: IND vs NZ: ഇഷാനും ഗില്ലും ഫ്‌ളോപ്പ്! പൃഥ്വിയെ തഴഞ്ഞതിന്റെ ശാപം? ടി20യില്‍ വേണ്ട

ഹര്‍ഷല്‍ തല്ലുകൊള്ളി ബൗളര്‍

ഹര്‍ഷല്‍ തല്ലുകൊള്ളി ബൗളര്‍

ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് നേടിയതോടെയാണ് എല്ലാവരും ഹര്‍ഷല്‍ പട്ടേലിനെ ശ്രദ്ധിച്ച് തുടങ്ങിയത്. അതിവേഗ പേസറല്ലെങ്കിലും മീഡിയം പേസിലൂടെ വിക്കറ്റ് നേടാനുള്ള കഴിവുണ്ട്.

എന്നാല്‍ ഇക്കോണമിയിലേക്ക് വരുമ്പോള്‍ പ്രശ്‌നമാണ്. അവസാന ഓവറുകളിലടക്കം താരം തല്ലുകൊള്ളുന്നു. എങ്കിലും വിക്കറ്റ് നേടാനുള്ള കഴിവുണ്ട്. ന്യൂസീലന്‍ഡ് പരമ്പരയിലേക്ക് ഇന്ത്യ പരിഗണിച്ച ടി20 ബൗളര്‍മാരെക്കാള്‍ മികവ് ഹര്‍ഷലിന് അവകാശപ്പെടാനാവും.

എന്നാല്‍ ഇപ്പോള്‍ താരത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് ഹര്‍ഷലിനെ പൂര്‍ണ്ണമായും തഴഞ്ഞ അവസ്ഥയാണുള്ളത്. ഇന്ത്യ യുവ പേസര്‍മാരെ വളര്‍ത്താന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഹര്‍ഷലിന് ഇനി അവസരം ലഭിക്കുക പ്രയാസമായിരിക്കുമെന്ന് പറയാം.

Also Read: IND vs NZ: ഹര്‍ദിക് ഒത്തുകളിക്കുന്നു! പൃഥ്വിയെ തഴഞ്ഞത് മനപ്പൂര്‍വ്വം-വിമര്‍ശിച്ച് ഫാന്‍സ്

സഞ്ജുവിന്റെ കാര്യത്തിലും വ്യക്തതയില്ല

സഞ്ജുവിന്റെ കാര്യത്തിലും വ്യക്തതയില്ല

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍. ഏകദിനത്തില്‍ മധ്യനിരയില്‍ നന്നായി ബാറ്റ് ചെയ്തിരുന്ന സഞ്ജുവിനെ ഇന്ത്യ തഴഞ്ഞു. പിന്നീട് ടി20യില്‍ അവസരം നല്‍കി. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ഒറ്റ മത്സരത്തിന് ശേഷം പരിക്കിനെത്തുടര്‍ന്ന് തഴഞ്ഞു.

ഇപ്പോള്‍ സഞ്ജു ദേശീയ ക്രിക്കറ്റ് അക്കാദമി വിട്ട് സ്വന്തം ഫിസിയോക്ക് കീഴില്‍ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സഞ്ജുവിന് ഇടം പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ അതിന് ശേഷം നടക്കുന്ന ഏകദിന പരമ്പരക്കുള്ള ടീമില്‍ സഞ്ജുവിന് ഇടം ലഭിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇന്ത്യ പല പ്രതിഭകളേയും ഇപ്പോഴും പുറത്ത് നിര്‍ത്തിയിരിക്കുകയാണ്. മോശം ഫോമിലുള്ളവരെ തഴയാന്‍ ഇപ്പോഴും ധൈര്യം കാട്ടുന്നില്ല. ഈ സാഹചര്യത്തില്‍ വലിയ വിമര്‍ശനം ടീം മാനേജ്‌മെന്റിനെതിരേ ഉയരുന്നുമുണ്ട്. എന്നിട്ടും യാതൊരു മാറ്റവും ടീം സെലക്ഷനില്‍ ഉണ്ടാവുന്നില്ലെന്നതാണ് വസ്തുത.

Story first published: Saturday, January 28, 2023, 15:10 [IST]
Other articles published on Jan 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+