For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കി, എന്നാല്‍ 2022ല്‍ ചിത്രത്തിലേ ഇല്ലാതായി! അഞ്ച് താരങ്ങളിതാ

ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയ പല താരങ്ങളും ചിത്രത്തിലെ ഇല്ലാതായിപ്പോയ വര്‍ഷമാണ് 2022

1

മുംബൈ: 2022 വിടപറയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അത്ര മികച്ച വര്‍ഷമായിരുന്നു ഇതെന്ന് പറയാനാവില്ല. 2022ലെ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലുമെല്ലാം ഇന്ത്യ നിരാശപ്പെടുത്തുകയാണ് ചെയ്തത്.

അതുകൊണ്ട് തന്നെ 2023ല്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. 2023ല്‍ ഇന്ത്യയില്‍ വെച്ച് ഏകദിന ലോകകപ്പടക്കം നടക്കാനുള്ളതിനാല്‍ ടീം വലിയ പ്രതീക്ഷയിലാണ്. ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങള്‍ക്കും പ്രതീക്ഷക്കൊത്ത പ്രകടനമല്ല 2022ല്‍ കാഴ്ചവെക്കാനായത്.

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളില്‍ പലരും ഫിറ്റ്‌നസ് പ്രശ്‌നത്താലും മോശം ഫോമിനാലും വിമര്‍ശനം നേരിട്ട വര്‍ഷമാണ് 2022. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയ പല താരങ്ങളും ചിത്രത്തിലെ ഇല്ലാതായിപ്പോയ വര്‍ഷമാണ് 2022 എന്ന് പറയാം.

ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുകയും 2022ല്‍ തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്ത അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

വെങ്കടേഷ് അയ്യര്‍

വെങ്കടേഷ് അയ്യര്‍

ഇന്ത്യ ഹര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പ് എന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച താരമാണ് വെങ്കടേഷ് അയ്യര്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനും മീഡിയം പേസറുമായ വെങ്കടേഷ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ്.

കെകെആറിനൊപ്പം ഓപ്പണറായി തിളങ്ങിയ വെങ്കടേഷിനെ ഇന്ത്യ മധ്യനിരയിലേക്കാണ് പരിഗണിച്ചത്. എന്നാല്‍ കാര്യമായി തിളങ്ങാന്‍ വെങ്കടേഷിനായില്ല. 2021ല്‍ ഇന്ത്യ അവസരം നല്‍കിയെങ്കിലും 2022ലെ ഐപിഎല്ലില്‍ കാര്യമായി തിളങ്ങാന്‍ വെങ്കിടേഷിനായില്ല.

ഇതോടെ പൂര്‍ണ്ണമായും തഴയപ്പെട്ടു. ഇപ്പോള്‍ ഇന്ത്യയുടെ പദ്ധതികളുടെ ഭാഗമായി വെങ്കടേഷില്ല. താരത്തിന്റെ കരിയറില്‍ വലിയ ഇടിവാണ് 2022ല്‍ ഉണ്ടായിട്ടുള്ളതെന്ന് പറയാം.

Also Read: IND vs SL: ഏകദിന പരമ്പര ഇവര്‍ക്ക് നിര്‍ണ്ണായകം! ഫ്‌ളോപ്പായാല്‍ പണികിട്ടും, മൂന്ന് ഇന്ത്യക്കാര്‍

ടി നടരാജന്‍

ടി നടരാജന്‍

ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍മാര്‍ക്കായുള്ള കാത്തിരിപ്പിന് അവസാനമായി എന്ന തരത്തില്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ് ടി നടരാജന്‍. തമിഴ്‌നാടുകാരനായ താരം തുടര്‍ച്ചയായി യോര്‍ക്കറുകളെറിയാന്‍ മിടുക്കനാണ്.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം വളര്‍ന്ന നടരാജന്‍ 2021ലെ ഇന്ത്യയുടെ ഓസീസ് പര്യടനത്തിലൂടെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഡെത്ത് ഓവറുകളിലെ മികവിലൂടെ ഇന്ത്യക്ക് നടരാജന്‍ വലിയ പ്രതീക്ഷ നല്‍കി.

എന്നാല്‍ പരിക്കേറ്റ് ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നതോടെ നടരാജന്‍ പൂര്‍ണ്ണമായും തഴയപ്പെട്ടു. 2022ല്‍ ഒരു അവസരം പോലും നടരാജന് ലഭിച്ചില്ല. ഇനി നടരാജന് തിരിച്ചുവരവും എളുപ്പമാവില്ല.

ചേതന്‍ സക്കറിയ

ചേതന്‍ സക്കറിയ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ് ചേതന്‍ സക്കറിയ. ഇടം കൈയന്‍ പേസറെന്ന നിലയില്‍ ഇന്ത്യ പിന്തുണച്ച് ചേതനെ വളര്‍ത്തിക്കൊണ്ടുവരുമെന്നാണ് കരുതിയത്.

എന്നാല്‍ പ്രതീക്ഷിച്ച നേട്ടത്തിലേക്കെത്താന്‍ ചേതന് സാധിച്ചില്ല. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച ചേതന് 2022ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വലിയ അവസരം നല്‍കിയില്ല. ഇതോടെ ചേതനെ ഇന്ത്യയും പൂര്‍ണ്ണമായും മറന്ന അവസ്ഥയായി.

രാഹുല്‍ ചഹാര്‍

രാഹുല്‍ ചഹാര്‍

മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന സ്പിന്നര്‍ 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് തഴയപ്പെട്ട താരത്തിന് 2022ല്‍ ഒരവസരം പോലും ലഭിച്ചില്ല. ഒരു ഏകദിനത്തില്‍ നിന്ന് മൂന്ന് വിക്കറ്റും 6 ടി20യില്‍ നിന്ന് 7 വിക്കറ്റ് നേടിയിട്ടും രാഹുലിന് പിന്നീട് വലിയ അവസരം ലഭിച്ചില്ല.

ഇന്ത്യയുടെ ബി ടീമില്‍ പോലും രാഹുലിന് ഇപ്പോള്‍ ഇടമില്ല. ഐപിഎല്‍ 16ാം സീസണില്‍ ഗംഭീര പ്രകടനം നടത്തി രാഹുലിന് ഇന്ത്യന്‍ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണാം.

Also Read: IND Vs SL: ആറ് താരങ്ങള്‍ ടി20 സീറ്റ് മറന്നേക്കൂ! ഇനി മടങ്ങിവരവ് കടുപ്പം-പ്രമുഖരും പുറത്താവും

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

ഇന്ത്യയുടെ സ്പിന്‍ നിരയിലേക്ക് വലിയ പ്രതീക്ഷകളോടെയെത്തിയ താരമാണ് വരുണ്‍ ചക്രവര്‍ത്തി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി തിളങ്ങിയ താരത്തെ 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ പരിഗണിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീടങ്ങോട്ട് പൂര്‍ണ്ണമായും തഴയപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് വരുണിന് പരിഗണനയേയില്ലെന്ന് പറയാം. ഇനിയൊരു തിരിച്ചുവരവും പ്രയാസമായിരിക്കും.

Story first published: Thursday, December 29, 2022, 6:58 [IST]
Other articles published on Dec 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+