Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: വഴി മുടക്കാന്‍ വീണ്ടും ന്യൂസിലാന്‍ഡ്, ഇന്ത്യ വീണ്ടും തോല്‍ക്കും!- കാരണങ്ങളറിയാം

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. കിവികളെക്കൂടാതെ ചിരവൈരികളായ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ എന്നിവരാണ് ഗ്രൂപ്പില്‍ ഇന്ത്യക്കൊപ്പമുള്ള മറ്റുള്ളവര്‍. ഇന്ത്യയെ സംബന്ധിച്ച് തീര്‍ച്ചയായും ഭയക്കേണ്ട എതിരാളികളാണ് ന്യൂസിലാന്‍ഡ്.

കാരണം അവസാനമായി കളിച്ച ഐസിസിയുടെ രണ്ടു ടൂര്‍ണമെന്റുകളിലും കിവികളോടു ഇന്ത്യ പരാജയമേറ്റു വാങ്ങിയിരുന്നു. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലും ന്യൂസിലാന്‍ഡ് ഇന്ത്യക്കെതിരേ വിജയം ആവര്‍ത്തിച്ചേക്കും. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

 മികച്ച വാലറ്റനിര

മികച്ച വാലറ്റനിര

ഇന്ത്യയേക്കാള്‍ മികച്ച വാലറ്റ നിരയിലാണ് ടി20 ഫോര്‍മാറ്റില്‍ ന്യൂസിലാന്‍ഡിന്റേത്. മുന്‍നിര പരാജയപ്പെടുന്ന മല്‍സരങ്ങളില്‍ വേണ്ടത്ര ചെറുത്തുനില്‍പ്പ് നടത്താന്‍ ഇന്ത്യയുടെ ഇപ്പോഴത്തെ വാലറ്റനിരയ്ക്കു സാധിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്. മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവരടങ്ങുന്ന വാലറ്റനിര അഞ്ചോ, അതില്‍ കൂടുതല്‍ ഓവറുകളോ പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പുള്ളവരല്ല.
എന്നാല്‍ ന്യൂസിലാന്‍ഡിന്റെ വാലറ്റം ശക്തമാണ്. കൈല്‍ ജാമിസണ്‍, ടിം സൗത്തി, മിച്ചെല്‍ സാന്റ്‌നര്‍ തുടങ്ങി ഏഴ് മുതല്‍ ഒമ്പത് വരെ സ്ഥാനങ്ങളിലുള്ളവര്‍ ബാറ്റ് ചെയ്യാനും കഴിവുള്ളവരാണ്. വാലറ്റത്ത് വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ഇവര്‍ക്കു സാധിക്കുകയും ചെയ്യും.

 വില്ല്യംസണ്‍ കൂടുതല്‍ തന്ത്രശാലി

വില്ല്യംസണ്‍ കൂടുതല്‍ തന്ത്രശാലി

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയേക്കാള്‍ തന്ത്രശാലിയായ നായകനാണ് ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍. 2016ല്‍ ബ്രെന്‍ഡന്‍ മക്കുല്ലത്തില്‍ നിന്നും നായകസ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹം ടീമിനെ ഉയരങ്ങളിലേക്കു നയിക്കുകയാണ്. കളിക്കളത്തില്‍ അഗ്രസീവായ തീരുമാനങ്ങളാണ് എടുക്കാറുള്ളതെങ്കിലും പുറമെ വില്ല്യംസണ്‍ എല്ലായ്‌പ്പോഴും ശാന്തനായാണ് കാണപ്പെടാറുള്ളത്.
കോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ കളിക്കളത്തില്‍ കൂടുതല്‍ തന്ത്രപരമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. നിര്‍ണായക മല്‍സരങ്ങളില്‍ കോലിയുടെ ടീം സെലക്ഷന്‍ പലപ്പോഴും പാളിപ്പോവാറുണ്ട്. ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഇതിനു ഉദാഹരണമാണ്. എന്നാല്‍ വില്ല്യംസണാവട്ടെ ഇത്തരം നിര്‍ണായക മല്‍സരങ്ങളില്‍ ടീം സെലക്ഷനില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്.

 മാനസികമായ മുന്‍തൂക്കം

മാനസികമായ മുന്‍തൂക്കം

ഇന്ത്യക്കുമേല്‍ സമീപകാലത്തു നേടിയ മികച്ച വിജയങ്ങള്‍ ടി20 ലോകകപ്പിലും ന്യൂസിലാന്‍ഡിന് മാനസികമായ മുന്‍തൂക്കം നല്‍കുമെന്നുറപ്പാണ്. ടി20 ലോകകപ്പില്‍ ഇതുവരെ കിവികളെ തോല്‍പ്പിക്കാനായിട്ടില്ലെന്നത് ഇന്ത്യയുടെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഐസിസിയുടെ കഴിഞ്ഞ രണ്ടു നിര്‍ണാകമായ മല്‍സരങ്ങളിലും ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡ് വിജയം കൊയ്തിട്ടുണ്ട്. ഒന്ന് 2019ലെ ഏകദിന ലോകകപ്പ് സെമിയിലാണെങ്കില്‍ മറ്റൊന്ന് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലായിരുന്നു.
ഇന്ത്യക്കുമേലുള്ള ഈ ആധിപത്യം കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ കിവീസ് താരങ്ങള്‍ക്കു ഊര്‍ജം പകരും. മരുഭാഗത്ത് കണക്കുകള്‍ തങ്ങള്‍ക്കു എതിരാണെന്ന സമ്മര്‍ദ്ദം തീര്‍ച്ചയായും ഇന്ത്യയുടെ ഉറക്കം കെടുത്തുകയും ചെയ്യും.

Story first published: Sunday, July 18, 2021, 17:37 [IST]
Other articles published on Jul 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+