For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Mushtaq Ali Trophy: സഞ്ജുവിന്റെ ഫിനിഷിങ് പാളി! ആദ്യ തോല്‍വി വഴങ്ങി കേരളം

സര്‍വീസസാണ് കേരളത്തെ തോല്‍പ്പിച്ചത്

ചണ്ഡീഗഡ്: സൗത്താഫ്രിക്കയുമായി സമാപിച്ച ഏകദിന പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഫിനിഷിങ് പാടവം കൊണ്ട് ഏറെ കൈയടി നേടിയ സഞ്ജു സാംസണിനു പക്ഷെ കേരളത്തിന്റെ കുപ്പായത്തില്‍ ഇത് ആവര്‍ത്തിക്കാനായില്ല. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു നയിച്ച കേരളം ആദ്യ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. എലൈറ്റ് ഗ്രൂപ്പ് സി പോരാട്ടത്തില്‍ സര്‍വീസസാണ് കേരളത്തെ വീഴ്ത്തിയത്.

ആദ്യ തോല്‍വി

ആദ്യ തോല്‍വി

തുടര്‍ച്ചയായ മൂന്നു വിജയങ്ങള്‍ക്കു ശേഷം കേരളത്തിനു നേരിട്ട ആദ്യ പരാജയം കൂടിയാണിത്. ആദ്യ മല്‍സരത്തില്‍ അരുണാചല്‍ പ്രദേശിനെ പത്തു വിക്കറ്റിനു തകര്‍ത്ത കേരളം തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ കര്‍ണായകയെ 53 റണ്‍സിനും ഹരിയാനയെ മൂന്നു വിക്കറ്റിനും കേരളം പരാജയപ്പെടുത്തിയിരുന്നു.

ബൗളിങ് തിരഞ്ഞെടുത്ത് സഞ്ജു

ബൗളിങ് തിരഞ്ഞെടുത്ത് സഞ്ജു

ടോസിനു ശേഷം കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സര്‍വീസസിനെ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിനു 148 റണ്‍സിലൊതുക്കാന്‍ കേരളത്തിനു സാധിക്കുകയും ചെയ്തു. ഓപ്പണര്‍ അന്‍ഷുല്‍ ഗുപ്തയൊഴികെ (39) സര്‍വീസസ് ബാറ്റിങ് നിരയില്‍ മറ്റാര്‍ക്കും കാര്യമായ സ്‌കോര്‍ കണ്ടെത്താനായില്ല. 35 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. 22 റണ്‍സെടുത്ത ഓപ്പണിങ് പങ്കാളി രവി ചൗഹാനാണ് അവരുടെ മറ്റൊരു സ്‌കോറര്‍.

Also Read: T20 World Cup: സച്ചിനെയും ദാദയെയും 'വിലക്കിയ' ദ്രാവിഡ്! ഉപദേശകനായി ധോണിയുടെ ഫീസെത്ര?

വൈശാഖിന് മൂന്നു വിക്കറ്റ്

വൈശാഖിന് മൂന്നു വിക്കറ്റ്

കേരള ബൗളിങിലേക്കു വരികയാണെങ്കില്‍ ആറു ബൗളര്‍മാരെ സഞ്ജു കളിയില്‍ പരീക്ഷിച്ചു. ഇവരില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയത് രണ്ടു പേരായിരുന്നു. മൂന്നു വിക്കറ്റുകളെടുത്ത വൈശാഖ് ചന്ദ്രനാണ് ബൗളിങിനു ചുക്കാന്‍ പിടിച്ചത്. നാലോവറില്‍ 28 റണ്‍സിനായിരുന്നു താരം മൂന്നു പേരെ മടക്കിയത്. ഫാസ്റ്റ് ബൗളര്‍ കെഎം ആസിഫ് രണ്ടു വിക്കറ്റും സ്വന്തമാക്കി. സിജോമോന്‍ ജോസഫ്, മനുകൃഷ്ണന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

കേരളം 136ന് പുറത്ത്

കേരളം 136ന് പുറത്ത്

149 റണ്‍സെന്ന വിജയലക്ഷ്യം ശക്തമായ ബാറ്റിങ് ലൈനപ്പുള്ള കേരളത്തിനു അത്ര വെല്ലുവിളിയാവില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ സര്‍വീസസ് ഉജ്ജ്വലമായ ബൗള്‍ ചെയ്ത് കേരളത്തെ വരിഞ്ഞുകെട്ടി. രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ 136 റണ്‍സിനു കേരളം ഓള്‍ഔട്ടാവുകയായിരുന്നു. സഞ്ജു മികച്ച ഫിനിഷിങിലൂടെ ടീമിനെ വിജയത്തിലെത്തിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അദ്ദേഹത്തിനു അതിനായില്ല.

Also Read: T20 World Cup : ഒരേ ഒരു സെഞ്ച്വറിക്കാരന്‍, ഉയര്‍ന്ന വ്യക്തിഗത സ്‌കോറുള്ള അഞ്ച് ഇന്ത്യക്കാരിതാ

സഞ്ജു നേടിയത് 30 റണ്‍സ്

സഞ്ജു നേടിയത് 30 റണ്‍സ്

30 റണ്‍സെടുത്ത് സഞ്ജു പുറത്താവുകയായിരുന്നു. 26 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു. ടീം സ്‌കോര്‍ 104ല്‍ നില്‍ക്കെ ആറാമനായാണ് സഞ്ജു ക്രീസ് വിട്ടത്. കഴിഞ്ഞ മല്‍സരത്തിലെ ഹീറോ അബ്ദുള്‍ ബാസിത് 19 റണ്‍സുമായി പൊരുതിയെങ്കിലും 20ാം ഓവറില്‍ വീണു. 36 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. രോഹന്‍ കുന്നുമ്മല്‍ (11), വിഷ്ണു വിനോദ് (8), മുഹമ്മദ് അസ്ഹറുദ്ദീന്‍ (16) തുടങ്ങിയ വെടിക്കെട്ട് താരങ്ങളെല്ലാം കാര്യമായ സംഭാവന നല്‍കാനാവാതെ പുറത്തായി.
സര്‍വീസസിനായി നിതിന്‍ യാദവും അര്‍ജുന്‍ ശര്‍മയും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. പുള്‍കിത് നാരംഗിനും പി രഖാഡെയ്ക്കും രണ്ടു വിക്കറ്റുകള്‍ വീതം ലഭിച്ചു.

കേരളത്തിന്റെ അടുത്ത മല്‍സരം ചൊവ്വാഴ്ച മഹാരാഷ്ട്രയ്‌ക്കെതിരേയാണ്. ഉച്ചയ്ക്കു 1.30നാണ് മല്‍സരം ആരംഭിക്കുന്നത്.

Story first published: Sunday, October 16, 2022, 15:32 [IST]
Other articles published on Oct 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+