Mushtaq Ali: ഫിനിഷ് ചെയ്യാന്‍ സഞ്ജുവിനായില്ല! സച്ചിന്റെ വെടിക്കെട്ടും പാഴായി, കേരളം പുറത്ത്
കൊല്‍ക്കത്ത: സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കിരീടമുയര്‍ത്തുകയെന്ന കേരളത്തിന്റെ മോഹം പൊലിഞ്ഞു. സഞ്ജു സാംസണ്‍ നയിച്ച കേരളം ത്രില്ലറില്‍ പൊരുതിവീഴുകയായിരുന്നു. ജയദേവ് ഉനാട്കട്ട് നായകനായ സൗരാഷ്ട്രയാണ് കേരളത്തെ ഒമ്പതു റണ്‍സിനു മറികടന്നത്. കൈവശം ആറു വിക്കറ്റുകളുണ്ടായിട്ടും സൗരാഷ്ട്ര ഉയര്‍ത്തിയ വലിയ വിജയലക്ഷ്യത്തിനു മുന്നില്‍ കേരളം മുട്ടുമടക്കുകയായിരുന്നു.
184 റണ്‍സിന്റെ വിജയലക്ഷ്യമാണ് കേരളത്തിനു സൗരാഷ്ട്ര നല്‍കിയത്. പക്ഷെ കേരളത്തിനു നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റിനു 174 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ടൂര്‍ണമെന്റിലുടനീളം ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടും പ്രീക്വാര്‍ട്ടറിലേറ്റ ഈ പരാജയം കേരളത്തെ സംബന്ധിച്ച് അപ്രതീക്ഷിത തിരിച്ചടിയായി മാറുകയും ചെയ്തു.

മിന്നിച്ച് കെകെആര്‍ താരം
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമായിരുന്ന വിക്കറ്റ്കീപ്പര്‍ ഷെല്‍ഡണ്‍ ജാക്‌സണിന്റെ (64) തകര്‍പ്പന്‍ ഇന്നിങ്‌സ് സൗരാഷ്ട്രയെ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സിലെത്തിക്കുകയായിരുന്നു. നാലാം നമ്പറില്‍ ഇറങ്ങിയ ഷെല്‍ഡണ്‍ 44 ബോളിലാണ് നാലു വീതം ബൗണ്ടറിയും സിക്‌സറുമടക്കം 64 റണ്‍സോടെ ടീമിന്റെ അമരക്കാരനായത്. 34 റണ്‍സെടുത്ത സമര്‍ഥ് വ്യാസ്, 31 റണ്‍സെടുത്ത വിശ്വരാജ് ജഡേജ തുടങ്ങിയവരാണ് കേരളത്തിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. കേരളത്തിനായി കെഎം ആസിഫ് മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ യു മനുകൃഷ്ണന്‍ രണ്ടു വിക്കറ്റുകളും നേടി.
Also Read: IPL 2023: സിഎസ്‌കെയില്‍ അഴിച്ചുപണി, ലേലത്തിനു മുമ്പ് ഇവരെ പറഞ്ഞുവിടും!

കേരളത്തിന്റെ റണ്‍ചേസ്
വെടിക്കെട്ട് താരം മുഹമ്മദ് അസ്ഹറുദ്ദീനെ (0) ആദ്യ ഓവറില്‍ നഷ്ടമായെങ്കിലും കേരളം വീറോടെ തന്നെ പൊരുതി. പവര്‍പ്ലേയില്‍ കേരത്തിനു രണ്ടു വിക്കറ്റുകള്‍ നഷ്ടായിരുന്നു. രോഹന്‍ കുന്നുമ്മലാണ് (22) പുറത്തായത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ നായകന്‍ സഞ്ജു സാംസണും സച്ചിന്‍ ബേബിയും ചേര്‍ന്ന് കേരളത്തെ കളിയിലേക്കു തിരികെ കൊണ്ടു വന്നു. 98 റണ്‍സിന്റെ കൂട്ടുകെട്ട് ഈ സഖ്യം പടുത്തുയര്‍ത്തി.
നേരത്തേ ഇന്ത്യന്‍ ടീമിനൊപ്പം തന്റെ ഫിനിഷിങ് പാടവം പുറത്തെടുത്ത സഞ്ജുവിനു പക്ഷെ ഈ കളിയില്‍ ഇതാവര്‍ത്തിക്കാനായില്ല. 59 റണ്‍സെടുത്ത അദ്ദേഹം 16ാം ഓവറിലെ ആദ്യ ബോളില്‍ പുറത്തായത് കേരളത്തിനു തിരിച്ചടിയായി. 38 ബോളില്‍ എട്ടു ബൗണ്ടറികള്‍ സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

അവസാന ഓവറില്‍ 23 റണ്‍സ്
അവസാനത്തെ നാലോവറില്‍ കേരളത്തിനു ജയിക്കാന്‍ 47 റണ്‍സ് ആവശ്യമായിരുന്നു. പക്ഷെ ചേതന്‍ സക്കാരിയ എറിഞ്ഞ 17ാത്തെ ഓവറില്‍ കേരളത്തിനു ഒരു ബൗണ്ടറിയടക്കം എട്ടു റണ്‍സ് മാത്രമേ നേടാനായുള്ളൂ. തൊട്ടടുത്ത ഓവറില്‍ 10 റണ്‍സെടുത്തെങ്കിലും ഓള്‍റൗണ്ടര്‍അബ്ദുള്‍ ബാസിത്തിനെ നഷ്ടമായി. ജദേവ് ഉനാട്കട്ടിന്റെ 19ാം ഓവറില്‍ ബൗണ്ടറിയോ, സിക്‌സോ പിറന്നില്ല. കേരളത്തിനു ലഭിച്ചത് വെറും ആറു റണ്‍സ്. ഇതോടെ അവസാന ഓവറില്‍ 23 റണ്‍സ് കേരളത്തിനു ആവശ്യമായി വന്നു. കുശാങ് പട്ടേല്‍ എറിഞ്ഞ ഈ ഓവറിലെ രണ്ടും മൂന്നും ബോളുകളില്‍ വിഷ്ണു വിനോദ് രണ്ടു ബൗണ്ടറികളടിച്ചെങ്കിലും 13 റണ്‍സ് മാേ്രത ആകെ ലഭിച്ചുള്ളൂ. ഇതോടെ നാലു വിക്കറ്റിനു 174 റണ്‍സുമായി കേരളം പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. സച്ചിന്‍ ബേബി പുറത്താവാതെ 64ഉം വിഷ്ണു 12 റണ്‍സുമെടുത്തു. 47 ബോളില്‍ ആറു ബൗണ്ടറിയും രണ്ടു സിക്‌സറും സച്ചിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications