Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Mushtaq Ali Trophy: സഞ്ജു ഫ്‌ളോപ്പ്, കേരളത്തിനു അപ്രതീക്ഷിത ഹീറോ! ഹാട്രിക് ജയം

മൊഹാലി: സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിനു ഹാട്രിക് വിജയം. സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മിന്നുന്ന പ്രകടനത്തിനു ശേഷം കേരള ടീമില്‍ തിരിച്ചെത്തിയ സഞ്ജു സാംസണ്‍ ക്ലിക്കായില്ലെങ്കിലും അതു വിജയത്തിനു തടസ്സമായില്ല. എലൈറ്റ് ഗ്രൂപ്പ് സിയിയെ മൂന്നാമങ്കത്തില്‍ ഹരിയാനയെയാണ് കേരളം മൂന്നു വിക്കറ്റിനു തകര്‍ത്തുവിട്ടത്.

ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ഹാട്രിക് വിജയം കൂടിയാണിത്. നേരത്തേ നടന്ന ആദ്യ കളിയില്‍ അരുണാചല്‍ പ്രദേശിനെ പത്തു വിക്കറ്റിനു തകര്‍ത്താണ് കേരളം തുടങ്ങിയത്. രണ്ടാമത്തെ കളിയില്‍ കരുത്തരായ കര്‍ണാടകയെ 53 റണ്‍സിനും കേരളം തുരത്തിയിരുന്നു.

ടോസ് സഞ്ജുവിന്

ടോസ് സഞ്ജുവിന്

ഹരിയാനക്കെതിരായ കളിയില്‍ കേരളത്താനിരുന്നു ടോസ്. നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഉജ്ജ്വലമായി ബൗള്‍ ചെയ്ത കേരളം എതിരാളികളെ അനായാസം റണ്ണെടുക്കാന്‍ അനുവദിച്ചില്ല. മുന്‍നിര ഫ്‌ളോപ്പായെങ്കിലും മധ്യനിരയെയും ലോവര്‍ ഓര്‍ഡറിനെയും കൂട്ടുപിടിച്ച് ഹരിയാന ഏഴു വിക്കറ്റിനു 131 റണ്‍സ് നിശ്ചിത ഓവറില്‍ നേടി.

Also Read: T20 World Cup: സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഫോമിലല്ല, ഫ്‌ളോപ്പാവാന്‍ സാധ്യതയുള്ള അഞ്ച് വമ്പന്മാര്‍

ബൗളര്‍മാരുടെ പ്രകടനം

ബൗളര്‍മാരുടെ പ്രകടനം

കേരള നായകന്‍ സഞ്ജു സാംസണ്‍ ആറു ബൗളര്‍മാരെയാണ് ഈ മല്‍സരത്തില്‍ പരീക്ഷിച്ചത്. ആരും മോശമാക്കിയില്ല. ആറു പേരും ഓരോ വിക്കറ്റ് വീതം നേടി ക്യാപ്റ്റന്റെ പ്രതീക്ഷ കാക്കുകയും ചെയ്തു.
അബ്ദുള്‍ ബാസിത്ത്, മനുകൃഷ്ണന്‍, വൈശാഖ് ചന്ദ്രന്‍, സിജോമാന്‍ ജോസഫ്, ബേസില്‍ തമ്പി, കെഎം ആസിഫ് എന്നിവരാണ് ഓരോ വിക്കറ്റ് വീതമെടുത്തത്.

Also Read: ഇവരുടെ അവസാന ടി20 ലോകകപ്പ്, ഇനിയൊരു ലോകകപ്പിന് ബാല്യമില്ല, നാല് ഇന്ത്യക്കാര്‍

ഹീറോയായി ബാസിത്

ഹീറോയായി ബാസിത്

ശക്തമായ ബാറ്റിങ് ലൈനപ്പുള്ള കേരളത്തിനു 132 റണ്‍സെന്ന വിജയലക്ഷ്യം കാര്യമായ വെല്ലുവിളിയുയര്‍ത്തില്ലെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ കേരളവും റണ്‍ചേസില്‍ പതറി. വെടിക്കെട്ട് താരങ്ങളായ രോഹന്‍ കുന്നുമ്മലും (26) വിഷ്ണു വിനോദും (25), സഞ്ജു സാംസണും (3) മുഹമ്മദ് അസ്ഹറുദ്ദീനുമെല്ലാം (13) ബാറ്റിങില്‍ ഫ്‌ളോപ്പായി. സച്ചിന്‍ ബേബി നാലു റണ്‍സാണെടുത്തത്.

കേരളം ഒരു ഘട്ടത്തില്‍ ആറിനു 106ലേക്കു വീണിരുന്നു. എന്നാല്‍ വാലറ്റത്ത് അബ്ദുള്‍ ബാസിത് ടീമിന്റെ അപ്രതീക്ഷിത ഹീറോയായി മാറി. 15 ബോളില്‍ നിന്നും മൂന്നു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം പുറത്താവാതെ 27 റണ്‍സെടുത്ത അദ്ദേഹം കേരളത്തിനു ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു. ഒരോവര്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിനു കേരളം ലക്ഷ്യം മറികടക്കുകയായിരുന്നു.

Story first published: Friday, October 14, 2022, 15:33 [IST]
Other articles published on Oct 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+