Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ കോലിയെപ്പോലെ! മൂന്ന് ഫോര്‍മാറ്റിലും വേണം- ആവിശ്യവുമായി അസ്ഹറുദ്ദീന്‍

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാ കാലത്തും താരസമ്പന്നമാണ്. മൂന്ന് ടീമിനെ ഒരേ സമയം ഇറക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ബാക്കപ്പ് കരുത്ത് അവകാശപ്പെടാന്‍ സാധിക്കുന്ന ടീമാണ് ഇന്ത്യ. ആഭ്യന്തര ക്രിക്കറ്റ് സംവിധാനം അത്രത്തോളം ശക്തമാണ്.

ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള താരങ്ങളുടെ ഒഴുക്ക് ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ഓരോ ഫോര്‍മാറ്റിലും സ്ഥാനത്തിനായി താരങ്ങള്‍ തമ്മില്‍ ശക്തമായ മത്സരമാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുകയെന്നത് ഇപ്പോള്‍ വളരെ പ്രയാസമാണ്.

വളരെ ചുരുക്കം ചില താരങ്ങളാണ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുന്നതെന്ന് പറയാം. ഇന്ത്യയുടെ ടി20 ഫോര്‍മാറ്റില്‍ കളിക്കുന്ന പല താരങ്ങള്‍ക്കും ഏകദിന ടീമില്‍ ഇടമില്ല. അത്രത്തോളം ശക്തമായ മത്സരമാണ് ടീമിലെ സ്ഥാനത്തിനായി നടക്കുന്നത്.

ഇപ്പോഴിതാ ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലും കളിപ്പിക്കേണ്ട താരത്തെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. രോഹിത് ശര്‍മയെപ്പോലെയും വിരാട് കോലിയെപ്പോലെയും കളിക്കാന്‍ സാധിക്കുന്ന താരമാണ് സൂര്യകുമാര്‍ യാദവെന്നാണ് അസ്ഹറുദ്ദീന്‍ പറയുന്നത്.

സൂര്യകുമാര്‍ മൂന്ന് ഫോര്‍മാറ്റിലും വേണം

സൂര്യകുമാര്‍ മൂന്ന് ഫോര്‍മാറ്റിലും വേണം

ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. എന്നാല്‍ ഏകദിനത്തില്‍ സൂര്യകുമാറിന് ഇന്ത്യയുടെ പ്ലേയിങ് 11 വലിയ സ്ഥാനമില്ല. ടെസ്റ്റില്‍ ഇതുവരെ അരങ്ങേറിയിട്ടുമില്ല. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ കളിപ്പിക്കേണ്ട താരമാണ് സൂര്യകുമാര്‍ യാദവെന്നാണ് അസ്ഹറുദ്ദീന്‍ പറയുന്നത്.

'താരങ്ങള്‍ ഫോമിലുള്ളപ്പോള്‍ അവരെ ബെഞ്ചിലിരുത്തുന്നത് ക്രൂരമാണ്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. അവസാന രഞ്ജി ട്രോഫിയിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സൂര്യക്കായിരുന്നു. രോഹിത്തിനെപ്പോലെയും കോലിയെപ്പോലെയും കഴിവുള്ളവനാണ് സൂര്യയും.

ഏറെ കാലത്തിന് ശേഷമാണ് മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ കെല്‍പ്പുള്ള താരത്തെ ഇന്ത്യക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ സൂര്യകുമാറിനെ ഇന്ത്യ പരിഗണിക്കണം- അസ്ഹറുദ്ദീന്‍ പറഞ്ഞു.

Also Read: IND vs SL: കോലി 100 സെഞ്ച്വറി നേടുമോ? അത് സംഭവിക്കണം-പ്രവചിച്ച് ഗവാസ്‌കര്‍

സ്ഥിരതയോടെ കളിച്ച് സീറ്റ് നേടണം

സ്ഥിരതയോടെ കളിച്ച് സീറ്റ് നേടണം

ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും മികച്ച പ്രതിഭയുള്ളവരാണെന്ന് അഭിപ്രായപ്പെട്ട അസ്ഹറുദ്ദീന്‍ ഇവര്‍ കളിച്ച് മികവ് തെളിയിച്ച് സീറ്റ് നേടണമെന്നും അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ രണ്ട് പേരെയും ഇന്ത്യ പരിഗണിച്ചിട്ടുണ്ട്.

'സൂര്യകുമാറും ഇഷാനും പ്രതിഭാശാലികളാണെങ്കിലും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ പ്ലേയിങ് 11 ഇടം കണ്ടെത്തുക വളരെ പ്രയാസമാണ്'-പിടി ഐയോട് സംസാരിക്കവെ അസ്ഹറുദ്ദീന്‍ പറഞ്ഞു. കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ രണ്ട് പേരും ബെഞ്ചിലിരിക്കാനാണ് സാധ്യത.

ഇന്ത്യയിലാണ് പരമ്പര. റിഷഭ് പന്തിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറായി കെ എസ് ഭരത്തിനാവും ഇടം. സൂര്യകുമാറിന് മധ്യനിരയില്‍ ഇടം ലഭിക്കാന്‍ സാധ്യതയില്ല. സര്‍ഫറാസ് ഖാനെ പുറത്തിരുത്തിയാണ് ഇന്ത്യ സൂര്യകുമാറിനെ പരിഗണിച്ചിരിക്കുന്നത്. ഇത് വിവാദമായിട്ടുണ്ട്.

Also Read: ഉറങ്ങാനാവുന്നില്ല! എന്തുകൊണ്ട് എനിക്ക് അവസരമില്ല? ചോദ്യമുയര്‍ത്തി സര്‍ഫറാസ് ഖാന്‍

സൂര്യക്ക് ബെസ്റ്റ് ടി20

സൂര്യക്ക് ബെസ്റ്റ് ടി20

സൂര്യകുമാര്‍ യാദവിന് നിലവില്‍ ഏറ്റവും അനുയോജ്യം ടി20 ഫോര്‍മാറ്റാണ്. പെട്ടെന്ന് റണ്‍സുയര്‍ത്തേണ്ട ടി20യില്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ സൂര്യക്ക് സാധിക്കും. എന്നാല്‍ ഈ ശൈലി ഏകദിനത്തിലും ടെസ്റ്റിലും വലിയ ഗുണം ചെയ്‌തേക്കില്ല.

എബി ഡിവില്ലിയേഴ്‌സൊക്കെ മധ്യനിരയില്‍ കാണിച്ചിരുന്ന പ്രകടനമാണ് സൂര്യകുമാറില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതിനായി താരം ഏകദിനത്തില്‍ ശ്രമിക്കുമ്പോഴെല്ലാം ഫ്‌ളോപ്പാവുകയാണ്. ശ്രീലങ്കയ്‌ക്കെതിരേ താരം അവസാന ഓവറിലിറങ്ങിയെങ്കിലും അധികം റണ്‍സെടുക്കാനായില്ല.

ക്ഷമയില്ലാത്ത ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. സാഹസിക ഷോട്ടിന് അനാവശ്യമായി ശ്രമിക്കുന്ന ശീലവുമുണ്ട്. അതുകൊണ്ട് തന്നെ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ഏകദിനത്തിലും ടെസ്റ്റിലും പരീക്ഷിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്‌തേക്കില്ല.

Story first published: Tuesday, January 17, 2023, 20:20 [IST]
Other articles published on Jan 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+