Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ഇതുവരെ ഓസ്‌ട്രേലിയയില്‍ കളിച്ചിട്ടില്ല, അഞ്ച് പേരിതാ

1

മുംബൈ: കാത്തിരിപ്പിനൊടുവില്‍ ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പ്രമുഖരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. 2021ലെ ടി20 ലോകകപ്പിലെ ടീമിലെ ബാറ്റിങ് നിരയില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. കരുത്തുറ്റ താരനിരയെയാണ് ഇന്ത്യ ലോകകപ്പ് കളിക്കാന്‍ ഓസ്‌ട്രേലിയയിലേക്ക് അയക്കുന്നതെങ്കിലും ഏഷ്യാ കപ്പിലെ മോശം പ്രകടനം വിലയിരുത്തുമ്പോള്‍ ആശങ്കകളേറെ.

ഇത്തവണ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ തട്ടകത്തിലേക്ക് എത്തുമ്പോള്‍ എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഓസീസ് സാഹചര്യത്തില്‍ അനുഭവസമ്പത്തിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യന്‍ ടീമില്‍ ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവര്‍ നിരവധിയാണ്. എന്നാല്‍ ടീമില്‍ ഉള്‍പ്പെട്ട അഞ്ച് പേര്‍ക്ക് ഇതുവരെ ഓസ്‌ട്രേലിയയില്‍ കളിച്ച് പരിചയമില്ല. ആ അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായപ്പോള്‍ ഇന്ത്യ പകരക്കാരനായി ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത് അക്ഷര്‍ പട്ടേലിനെയാണ്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഇന്ത്യയുടെ ലോകകപ്പ് പ്ലേയിങ് 11 ഉള്‍പ്പെടാന്‍ സാധ്യതയും കൂടുതല്‍. ഇന്ത്യന്‍ ടീമിലെ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ കുറവാണ് അക്ഷറിന്റെ സാധ്യതകള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഇതുവരെ ഓസ്‌ട്രേലിയയില്‍ അക്ഷര്‍ കളിച്ചിട്ടില്ല. അവിടുത്തെ സാഹചര്യം അക്ഷറിന് അറിയില്ലെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രകടനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കാണാം.

T20 World Cup 2022: ഇവരെ എന്തിന് തഴഞ്ഞു?, സ്ഥാനം അര്‍ഹിച്ചിട്ടും സീറ്റില്ല!, മൂന്ന് പേര്‍

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

നാലാം നമ്പറില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. നിലയുറപ്പിച്ചാല്‍ പിന്നെ എതിര്‍ ബൗളര്‍മാരെ കണ്ണീരണയിപ്പിക്കുന്ന ശൈലിയാണ് സൂര്യയുടേത്. അവിശ്വസനീയ ഷോട്ടുകള്‍ കളിക്കാനും മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്ക് ഷോട്ടുകള്‍ കളിക്കാനും സൂര്യക്ക് കഴിവുണ്ട്. 2021 മാര്‍ച്ച് 14ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സൂര്യ ഇതിനോടകം ഇന്ത്യന്‍ ടീമിന്റെ അഭിവാജ്യ ഘടകമായി മാറി. ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന സൂര്യ ഇതുവരെ ഓസ്‌ട്രേലിയയില്‍ കളിച്ചിട്ടില്ലെന്നതാണ് വസ്തുത. ബൗണ്‍സും പേസും നിറഞ്ഞ ഓസീസ് സാഹചര്യം സൂര്യകുമാറിന് വലിയ പരിചയമുള്ളതല്ല. അതുകൊണ്ട് തന്നെ എത്രത്തോളം തിളങ്ങാനാവുമെന്നതാണ് കണ്ടറിയേണ്ടത്.

ദീപക് ഹൂഡ

ദീപക് ഹൂഡ

സഞ്ജു സാംസണെയടക്കം മറികടന്ന് ഇന്ത്യ ടീമില്‍ ഇടം പിടിച്ച സ്പിന്‍ ഓള്‍റൗണ്ടറാണ് ദീപക് ഹൂഡ. ഏത് പൊസിഷനിലും കളിപ്പിക്കാന്‍ സാധിക്കുന്ന താരമെന്ന നിലയിലാണ് ഹൂഡക്ക് അവസരം ലഭിച്ചത്. പ്ലേയിങ് 11 സ്ഥാനം സ്ഥിരമായി ലഭിക്കുമെന്ന് ഉറപ്പ് പറയാനാവില്ലെങ്കിലും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നവരിലൊരാളാണ് ഹൂഡ. എന്നാല്‍ ഹൂഡക്കും ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തില്ല. ഇന്ത്യന്‍ ടീമിലേക്കെത്തിയിട്ട് അധികനാള്‍ ആവാത്ത ഹൂഡക്ക് ഇത്തവണ വലിയ പരീക്ഷണം ഓസ്‌ട്രേലിയയില്‍ നേരിടേണ്ടി വരും.

അര്‍ഷദീപ് സിങ്

അര്‍ഷദീപ് സിങ്

ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഏക ഇടം കൈയന്‍ പേസറാണ് അര്‍ഷദീപ് സിങ്. ന്യൂബോളില്‍ വലിയ മിടുക്കനല്ലെങ്കിലും ഡെത്ത് ഓവറുകളില്‍ എതിരാളികളുടെ ഉറക്കം കെടുത്തുന്നവനാണ് യുവതാരം. പഞ്ചാബ് കിങ്‌സിലൂടെ വളര്‍ന്ന അര്‍ഷദീപ് ഈ വര്‍ഷം ജൂലൈയിലാണ് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ അനുഭവസമ്പത്ത് അവകാശപ്പെടാനാവാത്ത അര്‍ഷദീപ് സിങ് ഇതുവരെ ഓസ്‌ട്രേലിയയിലും കളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എങ്ങനെ തിളങ്ങാനാവുമെന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

ധോണിയും കോലിയും ചേര്‍ന്ന് കരിയര്‍ തുലച്ചു!, ഒരാളുടെയല്ല, അഞ്ച് പേരുടെ, അറിയാമോ?

ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

പരിക്കിന്റെ ഇടവേളക്ക് ശേഷം ഫിറ്റ്‌നസ് വീണ്ടെടുത്ത ഹര്‍ഷല്‍ പട്ടേലും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഐപിഎല്ലിലൂടെ മികവ് കാട്ടി ഇന്ത്യന്‍ ടീമിലേക്കെത്തിയ ഹര്‍ഷല്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ള ഹര്‍ഷല്‍ ഇതുവരെ ഓസ്‌ട്രേലിയയില്‍ കളിച്ചിട്ടില്ല. ഇന്ത്യയുടെ പ്ലേയിങ് 11 ഹര്‍ഷല്‍ ഉള്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്. അനുഭവസമ്പത്ത് കുറവിനെ മറികടക്കാന്‍ ഹര്‍ഷലിനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Thursday, September 15, 2022, 12:21 [IST]
Other articles published on Sep 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+