Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: എന്തൊരു കാത്തിരിപ്പ്, റായുഡുവിനെ പിന്നിലാക്കി സൂര്യകുമാര്‍- സെഞ്ച്വറി പിന്നിട്ടു!

ഇംഗ്ലണ്ടിനെതിരേയുള്ള രണ്ടാം ടി20യില്‍ കളിച്ച് ഇന്ത്യക്കുവേണ്ടി അരങ്ങേറിയതോടെ സൂര്യകുമാര്‍ യാദവ് എലൈറ്റ് ക്ലബ്ബില്‍ ഏറ്റവും മുന്നിലെത്തിയിരിക്കുകയാണ്. ഐപിഎല്ലില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച ശേഷം ഇന്ത്യക്കുവേണ്ടി ടി20യില്‍ അരങ്ങേറിയ താരമായി മാറിയിരിക്കുകയാണ് അദ്ദേഹം. ഐപിഎല്ലില്‍ മല്‍സരങ്ങളുടെ എണ്ണത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷമാണ് സൂര്യകുമാറിന് ഇന്ത്യക്കു വേണ്ടി ആദ്യമായി ക്യാപ്പണിഞ്ഞത്.

1

ഐപിഎല്ലില്‍ 101 മല്‍സരങ്ങളില്‍ ഇതിനകം സൂര്യകുമാര്‍ കളിച്ചുകഴിഞ്ഞു. മറ്റൊരു താരത്തിനും ഇന്ത്യന്‍ കുപ്പായമണിയാന്‍ ഇത്രയും ഐപിഎല്‍ മല്‍സരങ്ങളില്‍ കാത്തിരിക്കേണ്ടി വന്നിട്ടില്ല. മുന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡുവിനയൊണ് സൂര്യകുമാര്‍ പിന്നിലാക്കിയത്. 81 ഐപിഎല്‍ മല്‍സരങ്ങള്‍ക്കു ശേഷം ഇന്ത്യക്കായി ടി20യില്‍ അരങ്ങേറിയ റായുഡുവായിരുന്നു നേരത്തേ തലപ്പത്ത്. ഈ ലിസ്റ്റിലാണ് സൂര്യകുമാര്‍ അമരക്കാരനായത്. സൂര്യകുമാര്‍, റായുഡു എന്നിവര്‍ക്കു പിറകില്‍ മൂന്നാംസ്ഥാനത്തുള്ളത് മറ്റൊരു മധ്യനിര ബാറ്റ്‌സ്മാനായ മനീഷ് പാണ്ഡെയാണ്. 67 ഐപിഎല്‍ മല്‍സരങ്ങള്‍ക്കു ശേഷമായിരുന്നു ടി20യില്‍ പാണ്ഡെയുടെ അരങ്ങേറ്റം.

സൂര്യകുമാറിനെക്കൂടാതെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലെ സഹതാരമായ ഇഷാന്‍ കിഷനും രണ്ടാം ടി20യിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറി. കഴിഞ്ഞ സീസണില്‍ മുംബൈയെ അഞ്ചാം കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങള്‍ കൂടിയാണ് ഇരുവരും. സൂര്യകുമാര്‍ 40 ശരാശരിയില്‍ 145.01 സ്‌ട്രൈക്ക് റേറ്റോടെ 480 റണ്‍സ് മുംബൈയ്ക്കു വേണ്ടി അടിച്ചെടുത്തിരുന്നു. ഇഷാനാവട്ടെ 145.76 സ്‌ട്രൈക്ക്‌റേറ്റോടെ 57.33 ശരാശിരിയില്‍ നേടിയത് 516 റണ്‍സായിരുന്നു.

2

കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനം കഴിഞ്ഞ വര്‍ഷമവസാനം നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമില്‍ സൂര്യകുമാറിന് ഇടം നേടിക്കൊടുക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ ടീം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം തഴയപ്പെടുകയായിരുന്നു. ഇതു വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഹര്‍ഭജന്‍ സിങുള്‍പ്പെടെയുള്ള പല മുന്‍ താരങ്ങളും സൂര്യകുമാറിനെ തഴഞ്ഞതിനെ ചോദ്യം ചെയ്ത് രംഗത്തു വരികയും ചെയ്തിരുന്നു.

ഇപ്പോഴിതാ അര്‍ഹിച്ച അംഗീകാരം തന്നെയാണ് 30ാം വയസ്സില്‍ താരത്തെ തേടിയെത്തിയിരിക്കുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു അവകാശവാദമുന്നയിക്കാന്‍ സൂര്യകുമാറിനു ലഭിച്ച മികച്ച അവസരം കൂടിയാണ് ഈ പരമ്പര.

Story first published: Sunday, March 14, 2021, 20:04 [IST]
Other articles published on Mar 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+