Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീരു, ദ്രാവിഡ് ഇവര്‍ക്കു പിറകെ റെയ്‌നയുടെ മകനും ക്രിക്കറ്റിലേക്ക്! വീഡിയോ വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരിലൊരാളായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റും ഇതിഹാസ ഓള്‍റൗണ്ടറുമായ യുവരാജ് സിങിനു ശേഷം ഇന്ത്യക്കു ലഭിച്ച ഒരു കംപ്ലീറ്റ് മാച്ച് വിന്നറായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര ക്രിക്കറ്റിലൂടെ മാത്രമല്ല ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനോടൊപ്പം ആരാധകര്‍ക്കും ഏറെ പ്രിയങ്കരനായി മാറാന്‍ ചിന്നത്തലയെന്നു അവര്‍ വിളിപ്പേരിട്ട റെയ്‌നയ്ക്കായിരുന്നു.

ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും കമന്ററിയിലൂടെ തന്റെ സാന്നിധ്യമറിയിക്കുകയാണ് അദ്ദേഹം. ഇന്ത്യയുടെ മുന്‍ ഇതിഹാസങ്ങളായ വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ മക്കളെല്ലാം അച്ഛന്റെ പാത പിന്തുടര്‍ന്ന് ക്രിക്കറ്റിലേക്കു വന്നു കഴിഞ്ഞു. ഇപ്പോഴിതാ റെയ്‌നയുടെ മകനും ക്രിക്കറ്റിലേക്കു ചുവടു വയ്ക്കാനൊരുങ്ങുകയാണ്. മകന്‍ റിയോയ്‌ക്കൊപ്പം നെറ്റ്സില്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ റെയ്‌ന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുകയാണ്. ഇതു പെട്ടെന്നു തന്നെ വൈറലാവുകയും ചെയ്തു.

RIO RAINA

Screenshot

നാലു വയസ്സുകാരനായ റിയോ ബാറ്റ് ചെയ്യുമ്പോള്‍ റെയ്‌നയെ വിക്കറ്റ് കീപ്പറുടെ റോളില്‍ പിറകില്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. പക്ഷെ അച്ഛനെപ്പോലെ ഇടംകൈയന്‍ ബാറ്ററല്ല റിയോയെന്നതാണ് കൗതുകകരമായ കാര്യം. വലതു കൈ കൊണ്ടാണ് ജൂനിയര്‍ റെയ്‌ന നെറ്റ്‌സില്‍ ആവേശത്തോടെ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. കുഞ്ഞു ബാറ്റ് കൊണ്ടല്ല, മറിച്ച് തന്നോളം വലിപ്പുള്ള ബാറ്റുമായാണ് റിയോ ഷോട്ടുകള്‍ കളിക്കുന്നത്.

സുരേഷ് റെയ്‌നയ്‌ക്കൊപ്പം നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്ന മകന്‍ റിയോ

വീണ്ടും നെറ്റ്‌സിലേക്ക്, വരാനിരിക്കുന്ന ലീഗിനായി തയ്യാറെടുക്കുകയാണ്. ഒരു ബാറ്റ് കൈയിലേന്തുമ്പോഴുള്ള വികാരം സമാനതകളില്ലാത്തതാണ്. ഒപ്പം എന്റെ സൂപ്പര്‍ സപ്പോര്‍ട്ട് സിസ്റ്റമായ റിയോയും എന്നോടൊപ്പമുണ്ട്. അതു കൂടുതല്‍ മികച്ചതാക്കുന്നു എന്ന ക്യാപ്ഷനോടൊപ്പമാണ് മകനൊപ്പമുള്ള വീഡിയോ റെയ്‌ന പങ്കുവച്ചത്. രണ്ടു മക്കളാണ് റെയ്‌നയ്ക്കുള്ളത്. മൂത്തയാള്‍ ഗ്രേസിയ എന്നു പേരിട്ടിരിക്കുന്ന മകളാണ്. രണ്ടാമത്തെയാളാണ് റിയോ. 2020 മാര്‍ച്ചിലാണ് റിയോ ജനിച്ചത്.

പ്രഥമ ഇന്ത്യന്‍ വെറ്ററന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനാണ് സുരേഷ് റെയ്‌നയുടെ പടയൊരുക്കം. ഉത്തര്‍ പ്രദേശിലെ നോയ്ഡയില്‍ ഈ മാസം 23 മുതല്‍ മാര്‍ച്ച് മൂന്നു വരെയാണ് മുന്‍ സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന വെറ്ററന്‍ പ്രീമിയര്‍ ലീഗ്. വെറ്ററന്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയും (ബിവിസിഐ) 100 സ്‌പോര്‍ട്‌സും സംയുക്തമായാണ് ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. നേരത്തേ ഡെറാഡൂണിലായിരുന്നു ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് ഇതു നോയ്ഡയിലേക്കു മാറ്റുകയായിരുന്നു.

SURESH RAINA

സുരേഷ് റെയ്‌നയെക്കൂടാതെ വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ക്രിസ് ഗെയ്ല്‍, ഹെര്‍ഷല്‍ ഗിബ്‌സ് തുടങ്ങി പല വമ്പന്‍ താരങ്ങളും ടൂര്‍ണമെന്റില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിക്കുന്നുണ്ട്. ടി0 ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ ആറു ടീമുകളാണ് മാറ്റുരയ്ക്കുക. വിവിഐപി ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ ലെജന്റ്‌സ്, റെഡ് കാര്‍പ്പറ്റ് ഡല്‍ഹി, ചത്തീസ്ഗഡ് വാരിയേഴ്‌സ്, തെലങ്ക് എന്നിവരാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്ന ഫ്രാഞ്ചൈസികള്‍.

അതേസമയം, ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും റെയ്‌ന കളിച്ചിട്ടുണ്ടെങ്കിലും വൈറ്റ് ബോളിലാണ് കൂടുതല്‍ കസറിയത്. 2011ലെ ഏകദിന ലോകകപ്പ് നേടിയ സംഘത്തിലും അദ്ദേഹമുള്‍പ്പെട്ടിരുന്നു. ഇന്ത്യക്കായി 226 ഏകദിനങ്ങളില്‍ നിന്നും അഞ്ചു സെഞ്ച്വറിയും 36 ഫിഫ്റ്റികളുമടക്കം 5615 റണ്‍സ് റെയ്‌ന സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ടി20യിലാവട്ടെ 78 മല്‍സരങ്ങളില്‍ നിന്നും 1604 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ടെസ്റ്റില്‍ 18 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും ഏഴു ഫിഫ്റ്റിയുമടക്കം 768 റണ്‍സും റെയ്‌ന നേടിയിട്ടുണ്ട്.

Story first published: Tuesday, February 20, 2024, 13:04 [IST]
Other articles published on Feb 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+