ആഗ്രഹിച്ചത് ക്രിക്കറ്റ് താരമാവാനല്ല! ഇന്ത്യക്കായി കളിച്ചത് ഒരാള്‍ക്കുവേണ്ടി- അക്ഷര്‍ പറയുന്നു

മുംബൈ: ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് അക്ഷര്‍ പട്ടേല്‍. രവീന്ദ്ര ജഡേജക്കും ആര്‍ അശ്വിനുമൊപ്പം ഇന്ത്യയുടെ സ്പിന്‍ നിരയില്‍ ഇപ്പോള്‍ നിര്‍ണ്ണായക സ്ഥാനമാണ് അക്ഷറിനുള്ളത്. മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യ പരിഗണിക്കുന്ന അക്ഷര്‍ നിലവില്‍ ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ്.
ഐപിഎല്ലിലും സജീവമായിട്ടുള്ള ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലാണ്. ടീമിന്റെ വൈസ് ക്യാപ്റ്റനാണ് അക്ഷര്‍. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നവരിലൊരാളായി അക്ഷര്‍ മാറിയിട്ടുണ്ട്.
വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടിയിരുന്ന അക്ഷറിന്റെ പ്രശ്‌നം ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാണ്. അത് ഇപ്പോള്‍ പരിഹരിച്ചതോടെ സൂപ്പര്‍ താരങ്ങളുടെ പട്ടികയിലേക്കും അക്ഷര്‍ ഉയര്‍ത്തപ്പെട്ടു. വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും അക്ഷര്‍ ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്.
ഇപ്പോഴിതാ താന്‍ എങ്ങനെയാണ് ക്രിക്കറ്റിലേക്കെത്തിയതെന്ന കഥ അക്ഷര്‍ പട്ടേല്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ അമ്മൂമ്മയുടെ ആഗ്രഹ പ്രകാരമാണ് താന്‍ ക്രിക്കറ്റിനെ ഗൗരവകരമായി കണ്ടതെന്നാണ് അക്ഷര്‍ വെളിപ്പെടുത്തിയത്.

എന്റെ അമ്മൂമ്മയുടെ ആഗ്രഹമായിരുന്നു ഇത്
ഞാന്‍ ക്രിക്കറ്റിനെ ഗൗരവമായി കാണാന്‍ തുടങ്ങിയത് എന്റെ അമ്മൂമ്മ കാരണമാണ്. കുടുംബത്തിലെ ഇളയ കുട്ടിയായതിനാല്‍ അമ്മൂമ്മക്ക് കൂടുതല്‍ ഇഷ്ടം എന്നെയായിരുന്നു. ആ സമയത്ത് ഞാന്‍ ക്രിക്കറ്റ് കളിച്ചിരുന്നു. അപ്പോള്‍ നിന്നെ ടിവിയില്‍ എന്നെങ്കിലും കാണാനാവുമോയെന്ന് അമ്മൂമ്മ ചോദിക്കും.
നീ ഇന്ത്യക്കായി കളിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏകയാള്‍ നിന്റെ മുത്തശ്ശിയാണെന്ന് അച്ഛന്‍ പറയുമായിരുന്നു. നിന്റെ മത്സരം വരുമ്പോള്‍ പറയൂ ഞാന്‍ ടിവിയില്‍ കാണാമെന്ന് അമ്മൂമ്മ പറയുമായിരുന്നു. അമ്മൂമ്മയുടെ ആഗ്രഹ പ്രകാരമാണ് ക്രിക്കറ്റിനെ കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയത്.
Also Read: കോലി ടെസ്റ്റ് സെഞ്ച്വറി നേടാത്ത ഇന്ത്യന്‍ മൈതാനമുണ്ടോ? ഒന്നല്ല മൂന്നെണ്ണമുണ്ട്- അറിയാം

ഇന്ത്യക്കായി കളിക്കുന്നത് കാണാന്‍ അമ്മൂമ്മക്കായില്ല
അമ്മൂമ്മക്കായി ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്ന ആഗ്രഹത്തോടെ മുന്നോട്ട് പോയി. അണ്ടര്‍ 16 ടീമിനൊപ്പം ടൂര്‍ണമെന്റ് കളിക്കവെയാണ് അമ്മൂമ്മ മരണപ്പെട്ടത്. ഹൃദയാഘാതമായിരുന്നു. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായിരുന്നില്ല.
ടൂര്‍ണമെന്റിന് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അച്ഛന്‍ കരഞ്ഞില്ല. അല്‍പ്പനേരം കഴിഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഇതിന് മുമ്പ് നിന്നോട്ട് ഒന്നും ഞാന്‍ ആവിശ്യപ്പെട്ടിട്ടില്ല. എന്നാല്‍ എന്റെ അമ്മയുടെ അവസാനത്തെ ആഗ്രഹമായിരുന്നു നിന്നെ ടിവിയില്‍ കാണണമെന്ന്.
ആ രാത്രി ക്രിക്കറ്റിനെ ജീവിതമാക്കി മാറ്റാന്‍ തീരുമാനിച്ചു. ക്രിക്കറ്റിനെ ഇഷ്ടപ്പെട്ടിരുന്നെങ്കിലും അന്ന് മുതലാണ് കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയത്- അക്ഷര്‍ പട്ടേല്‍ തുറന്ന് പറഞ്ഞു. ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ വലിയ പരിഗണന നല്‍കുന്നവനായി മാറാന്‍ അക്ഷറിനായി.
Also Read: Womens T20 World Cup: ഭാഗ്യം തുണച്ചില്ല, പൊരുതി വീണ് ഇന്ത്യന്‍ പെണ്‍പട- ഓസീസ് ഫൈനലില്‍

അക്ഷറിന്റെ കരിയര്‍
10 ടെസ്റ്റില്‍ നിന്ന് 407 റണ്‍സും 48 വിക്കറ്റും 49 ഏകദിനത്തില്‍ നിന്ന് 381 റണ്‍സും 56 വിക്കറ്റും 40 ടി20യില്‍ നിന്ന് 288 റണ്‍സും 37 വിക്കറ്റും 122 ഐപിഎല്ലില്‍ നിന്ന് 1135 റണ്‍സും 101 വിക്കറ്റും അക്ഷറിന്റെ പേരിലുണ്ട്. ഇതേ സ്ഥിരതയോടെ പോയാല്‍ മൂന്ന് ഫോര്‍മാറ്റിലും വലിയ കരിയര്‍ സൃഷ്ടിക്കാന്‍ അക്ഷറിന് സാധിക്കും.
രവീന്ദ്ര ജഡേജക്ക് ശേഷം ടീമിന്റെ മുഖ്യ ഓള്‍റൗണ്ടറായി അക്ഷറുണ്ടാവുമെന്നുറപ്പ്. 29കാരനായ അക്ഷറിന്റെ നിലവിലെ ഫിറ്റ്‌നസും മികച്ചതായതിനാല്‍ ഇനിയും ആറ് വര്‍ഷമെങ്കിലും അദ്ദേഹത്തിന് കളിക്കാനാവുമെന്ന് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications