T20 World Cup: ' ഇനി ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കരുത്' കാരണം ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍

മുംബൈ: ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പ്രമുഖ താരങ്ങളെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. സഞ്ജു സാംസണിന്റെ അഭാവം മാറ്റിനിര്‍ത്തിയാല്‍ ആരാധകരും ഒരു പരിധിവരെ ഹാപ്പിയാണ്. ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ തിളങ്ങാന്‍ സാധിക്കുന്ന തകര്‍പ്പന്‍ ടീമിനെത്തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടി20, ഏകദിന പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്.
അതിന് ശേഷം ഇന്ത്യ ന്യൂസീലന്‍ഡിനെതിരേയും ഓസ്‌ട്രേലിയക്കെതിരേയും സന്നാഹ മത്സരവും കളിക്കുന്നുണ്ട്. ഇന്ത്യ ഇതിനോടകം പരമ്പരക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ചില സീനിയര്‍ താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ താരങ്ങള്‍ക്ക് ടി20 ലോകകപ്പ് വരെ വിശ്രമം നല്‍കരുതെന്നും പരമാവധി മത്സരങ്ങള്‍ കളിപ്പിക്കുകയാണ് വേണ്ടതെന്നും നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.

'ഇന്ത്യ ഭുവനേശ്വര്‍ കുമാറിനും ഹര്‍ദിക് പാണ്ഡ്യക്കും അര്‍ഷദീപ് സിങ്ങിനും ടി20 ലോകകപ്പിന് മുമ്പായി വിശ്രമം നല്‍കേണ്ട ആവിശ്യമില്ല. ബൗളര്‍മാര്‍ കഴിയുന്നത്ര മത്സരം കളിച്ച് താളം നിലനിര്‍ത്തേണ്ടതായുണ്ട്. ഇടവേളക്ക് ശേഷം തിരിച്ചെത്തി താളം കണ്ടെത്തുക എളുപ്പമല്ല. പ്രത്യേകിച്ച് ബൗളര്‍മാര്‍ക്ക്. ഇവരെ ടി20 പരമ്പരയില്‍ നിന്ന് പുറത്തിരുത്തരുത്. ആവിശ്യമെങ്കില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ വിശ്രമം നല്‍കുക'-ഗവാസ്‌കര്‍ പറഞ്ഞു.

എന്നാല്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഹര്‍ദിക് പാണ്ഡ്യക്കും അര്‍ഷദീപിനും ഭുവനേശ്വറിനും ഇന്ത്യ വിശ്രമം നല്‍കിയിട്ടുണ്ട്. ഈ സമയത്ത് മൂന്ന് പേരും ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കെത്തണമെന്നാണ് ബിസിസി ഐ നിര്‍ദേശിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ പരമ്പരക്കുണ്ടാവില്ലെന്നുറപ്പാണ്. ലോകകപ്പിന് മുമ്പ് കരുത്തരായ എതിരാളികള്‍ക്കെതിരേ കളിച്ച് ആത്മവിശ്വാസം നേടേണ്ടത് താരങ്ങളെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.
ബാബറോ കോലിയോ ബെസ്റ്റ്?, അവന്‍ തന്നെ കേമന്‍, പാക് കോച്ച് സക്ലെയ്ന്‍ മുഷ്താഖ് പറയുന്നു

പ്രത്യേകിച്ച് അര്‍ഷദീപിനെപ്പോലൊരു യുവതാരത്തിന്. ഇന്ത്യ നാട്ടിലെ പരമ്പരയില്‍ ഇവര്‍ക്ക് വിശ്രമം ഓസ്‌ട്രേലിയയില്‍ നല്‍കി സന്നാഹ മത്സരത്തില്‍ അവസരം നല്‍കാനാവും പദ്ധതിയിട്ടിരിക്കുക. താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണ്. 20നാണ് ഇന്ത്യയുടെ ഓസീസ് പരമ്പര ആരംഭിക്കുന്നത്. നിലവില്‍ താരങ്ങള്‍ വിശ്രമത്തിലാണ്. അതുകൊണ്ട് ഇനിയും അധിക വിശ്രമം താരങ്ങള്‍ക്ക് നല്‍കുന്നത് അനാവശ്യമാണെന്ന് പറയാം.

ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ഫിറ്റ്‌നസ് വീണ്ടെടുത്ത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുമെന്നും റണ്‍സ് പ്രതിരോധിക്കാനിറങ്ങുമ്പോള്‍ അവര്‍ ഒപ്പമുള്ളത് ഗുണം ചെയ്യുമെന്നും ഗവാസ്‌കര്‍ പറഞ്ഞു. 'ഇന്ത്യയുടെ ടീം മികച്ചതാണെന്നാണ് കരുതുന്നത്. ബുംറയും ഹര്‍ഷലും വന്നത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. ഇന്ത്യക്ക് റണ്‍സിനെ പ്രതിരോധിക്കാന്‍ സാധിക്കും. വലിയ ടീമുകള്‍ക്കെതിരായ ശക്തമായ പോരാട്ടത്തില്‍ ഇരുവരും ഇന്ത്യക്കൊപ്പമുള്ളത് മുന്‍തൂക്കം നല്‍കും'-ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
T20 World Cup: ഇന്ത്യ അവനെ വിശ്വസിക്കരുത്!, നേട്ടം ഉണ്ടാക്കിത്തരില്ല, പേസറെക്കുറിച്ച് ബട്ട്

ഇന്ത്യയുടെ ലോകകപ്പ് ടീം- രോഹിത് ശര്‍മ (ക്യാപ്റ്റന്‍) കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.
റിസര്‍വ് താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്നോയ്, ദീപക് ചാഹര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications