സെല്‍ഫിഷ്, രാജ്യത്തിന്റെ അഭിമാനം തകര്‍ത്തു, ഗവാസ്‌കറെ പൊരിച്ച് മാനേജര്‍, സംഭവമിതാ

ഇന്ത്യയുടെ മുന്‍ നായകന്‍, ഇതിഹാസം, ഇങ്ങനെ നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹനായ താരമാണ് സുനില്‍ ഗവാസ്‌കര്‍. ആദ്യമായി ടെസ്റ്റില്‍ 10000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത് ഗവാസ്‌കറാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തോട് ക്രിക്കറ്റ് ലോകത്തിന് എന്നും ആദരവുണ്ട്. എന്നാല്‍ ടെസ്റ്റ് താരമെന്ന നിലയില്‍ മാത്രമാണ് ഗവാസ്‌കറിന്റെ പ്രകടനത്തെ അംഗീകരിക്കാനാവുന്നത്. പരിമിത ഓവറിലെ അദ്ദേഹത്തിന്റെ പ്രകടനം മോശമാണ്.
125 ടെസ്റ്റില്‍ നിന്ന് 10122 റണ്‍സും 108 ഏകദിനത്തില്‍ നിന്ന് 3092 റണ്‍സുമാണ് ഗവാസ്‌കറിന്റെ സമ്പാദ്യം. ടെസ്റ്റില്‍ 34 സെഞ്ച്വറിയും നാല് ഇരട്ട സെഞ്ച്വറിയും ഗവാസ്‌കര്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഏകദിനത്തില്‍ ഒരു സെഞ്ച്വറിയും 27 അര്‍ധ സെഞ്ച്വറിയുമാണ് അദ്ദേഹത്തിന് നേടാനായത്. ഇതിഹാസമെന്ന് വാഴ്ത്തപ്പെടുമ്പോഴും മെല്ലപ്പോക്ക് ബാറ്റ്‌സ്മാനെന്ന നിലയിലാണ് അദ്ദേഹം കൂടുതല്‍ പേരെടുത്തത്.

പല തവണ മെല്ലെപ്പോക്ക് നടത്തി ഇന്ത്യയുടെ തോല്‍വിക്ക് ഗവാസ്‌കര്‍ കാരണമായിട്ടുണ്ട്. എന്നാല്‍ പ്രഥമ ലോകകപ്പിലെ ഗവാസ്‌കറുടെ പ്രകടനം ഇന്ത്യയെ വലിയ തോല്‍വിയിലേക്ക് തള്ളിവിടുന്നതായിരുന്നു. 1975ലായിരുന്നു ഇത്. 60 ഓവര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റിന് 334 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് നേടിയത്. ഇതില്‍ എടുത്തു പറയേണ്ടത് സുനില്‍ ഗവാസ്‌കറിന്റെ പ്രകടനമാണ്. 174 പന്തുകള്‍ നേരിട്ട് 36 റണ്‍സുമായി ഗവാസ്‌കര്‍ പുറത്താവാതെ നില്‍ക്കുകയായിരുന്നു. 202 റണ്‍സിനാണ് ഇന്ത്യ ഈ മത്സരം തോറ്റത്.
ഓപ്പണറായി ഇറങ്ങിയാണ് ഗവാസ്‌കറിന്റെ ഈ പ്രകടനം. ഇതിന് ശേഷം ഡ്രസിങ് റൂമിലേക്കെത്തിയ ഗവാസ്‌കറെ കാത്ത് ഇന്ത്യന്‍ ടീം മാനേജര്‍ ജിഎസ് റാംചന്ദുമുണ്ടായിരുന്നു. ഗവാസ്‌കറുടെ സെല്‍ഫിഷ് പ്രകടനത്തില്‍ ഇന്ത്യ തോറ്റതോടെ റാംചന്ദിനെ നിലതെറ്റി. ടീമിനെയാകെ നാണം കെടുത്തുന്ന പ്രകടനമാണ് ഗവാസ്‌കര്‍ കാഴ്ചവെച്ചത്. പിച്ചില്‍ കളിക്കാന്‍ പ്രയാസമാണെന്നും അതുകൊണ്ട് വേഗത്തില്‍ റണ്‍സടിക്കാന്‍ സാധിച്ചില്ലെന്നും ഗവാസ്‌കര്‍ കാരണമായി പറഞ്ഞെങ്കിലും അത് അംഗീകരിക്കാന്‍ റാംചന്ദ് തയ്യാറായിരുന്നില്ല. ടീമിന്റെ മികച്ച ബാറ്റ്‌സ്മാനാണ് ഇത്തരമൊരു പ്രകടനത്തിലൂടെ ടീമിനെ നാണംകെടുത്തിയതെന്നതാണ് റാംചന്ദിനെ കൂടുതല്‍ ദേഷ്യം പിടിപ്പിച്ചത്.
ഇന്ത്യയുടെ ആദ്യ ടി20 പ്ലേയിങ് 11 ഓര്‍ക്കുന്നുണ്ടോ?, അവര്‍ ഇപ്പോള്‍ എവിടെയാണ്?, പരിശോധിക്കാം

'ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും മോശം ബാറ്റിങ് പ്രകടനമായിരുന്നു ഇത്. സെല്‍ഫിഷ് പ്രകടനം. പിച്ച് വളരെ സ്ലോവാണെന്നും റണ്‍സ് നേടാന്‍ സാധിക്കുന്നില്ലെന്നും അവന്‍ പറഞ്ഞു. എന്നാല്‍ എന്ത് പൊട്ടത്തരമാണ് നീ പറയുന്നതെന്നാണ് ഞാന്‍ ചോദിച്ചത്. കാരണം ഇംഗ്ലണ്ട് 334 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് നമ്മള്‍ ബാറ്റിങ്ങിനിറങ്ങിയത്. എല്ലാവരും ആകെ നിരാശരായി. രാജ്യത്തിന്റെ അഭിമാനമാണ് ഇത്തരത്തില്‍ വലിച്ചെറിയപ്പെട്ടത്' -ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കവെ റാംചന്ദ് പറഞ്ഞു.
T20 World Cup: റിഷഭ് - കാര്‍ത്തിക്, ആരാവണം ഇന്ത്യയുടെ കീപ്പര്‍?, ഡികെ ബെസ്റ്റ്, കാരണങ്ങളിതാ

പിന്നീട് തന്റെ മോശം പ്രകടനമായിരുന്നു ഇതെന്ന് ഗവാസ്‌കര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. 'ഞാന്‍ കളിച്ചതില്‍ ഏറ്റവും മോശം ഇന്നിങ്‌സായിരുന്നു ഇത്. എന്റെ മോശം ഫോം മറികടക്കാന്‍ ക്രീസില്‍ നില്‍ക്കേണ്ടതായുണ്ടായിരുന്നു. എനിക്ക് മൂന്ന് ലൈഫും മത്സരത്തില്‍ കിട്ടി. ഇത് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കി. വിക്കറ്റ് പോകാതെ നോക്കുകയാണ് ഞാന്‍ ചെയ്തത്. ആരാധകരുടെ പ്രതികരണം എനിക്ക് വ്യക്തമായിരുന്നു. ആ ദിവസത്തെ നഷ്ടമാക്കിയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു'-ഗവാസ്‌കര്‍ പറഞ്ഞു.
നിലവില്‍ വിരമിച്ച ശേഷം കമന്റേറ്ററായാണ് ഗവാസ്‌കര്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴും ഈ മേഖലയില്‍ അദ്ദേഹം സജീവമാണ്. കമന്ററി പറയുമ്പോള്‍ പല തരം മോശം വാക്കുകളും പരാമര്‍ശങ്ങളും നടത്തി ഗവാസ്‌കര്‍ പല തവണ വിവാദത്തില്‍ പെട്ടിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications