Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എറിഞ്ഞിടാന്‍ മാത്രമല്ല അടിച്ചൊതുക്കാനുമറിയാം- ബുംറ ആളാകെ മാറി, കന്നി ഫിഫ്റ്റി!

സിഡ്‌നി: ലോകോത്തര ബൗളര്‍ മാത്രമല്ല വേണമെങ്കില്‍ ബാറ്റിങിലും തനിക്കു ടീമിന് സംഭാവന നല്‍കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ കന്നി ഫിഫ്റ്റി തികച്ച് അദ്ദേഹം ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. അതും ഓസ്‌ട്രേലിയയുടെ എ ടീമിനെതിരേ അവരുടെ നാട്ടിലെ പിച്ചിലാണ് ഈ നേട്ടമെന്നത് ഫിഫ്റ്റിയുടെ മാറ്റ് കൂട്ടുന്നു.

Jasprit Bumrah slams career's first half-century | Oneindia Malayalam
1

ഓസ്‌ട്രേലിയ എയ്‌ക്കെതിരേയുള്ള ത്രിദിന പിങ്ക് ബോള്‍ മല്‍സരത്തിലാണ് ബുംറ ഫിഫ്റ്റിയുമായി ഇന്ത്യന്‍ എ ടീമിന്റെ അപ്രതീക്ഷിത ഹീറോയായത്. മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ നിരാശപ്പെടുത്തിയ മല്‍സരത്തില്‍ ടീമിന്റെ മാനംകാക്കാന്‍ ബുംറ തന്നെ വേണ്ടി വേണ്ടിവന്നു. 57 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 55 റണ്‍സോടെ അദ്ദേഹം പുറത്താവാതെ നില്‍ക്കുകയും ചെയ്തു. വ്യക്തിഗത സ്‌കോര്‍ 47ല്‍ നില്‍ക്കെ സിക്‌സര്‍ പറത്തിയാണ് ബുംറ കരിയറിലെ കന്നി ഫസ്റ്റ് ക്ലാസ് ഫിഫ്റ്റി ആഘോഷിച്ചത്. 54 പന്തുകളില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ അര്‍ധസെഞ്ച്വറി.

ടീമിന്റെ ടോപ്‌സ്‌കോററും ബുംറ തന്നെയാണ്. ടോസിനു ശേഷം ബാറ്റ് ചെയ്ത ഇന്ത്യന്‍ എ ടീമിന്റെ ഒന്നാമിന്നിങ്‌സ് 48.3 ഓവറില്‍ 194 റണ്‍സിനു അവസാനിച്ചു. ബുംറയൊഴികെ മറ്റാരും ഇന്ത്യന്‍ നിരയില്‍ ഫിഫ്റ്റി തികച്ചില്ല. ശുഭ്മാന്‍ ഗില്‍ (43), പൃഥ്വി ഷാ (40), മുഹമ്മദ് സിറാജ് (22), ഹനുമാ വിഹാരി (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. അവസാന വിക്കറ്റില്‍ ബുംറ- സിറാജ് സഖ്യം ചേര്‍ന്നെടുത്ത 71 റണ്‍സാണ് ഇന്ത്യയെ 200ന് അരികിലെത്തിച്ചത്. ഒരു ഘട്ടത്തില്‍ ഒമ്പതിന് 123 റണ്‍സെന്ന നിലയിലായിരുന്നു.

ബാറ്റിങില്‍ ടീമിനെ നാണക്കേടില്‍ നിന്നും രക്ഷിച്ച ബുംറ ബൗളിങിലും ഇന്ത്യക്കു തുടക്കത്തില്‍ ബ്രേക്ക്ത്രൂ നല്‍കി. ഓപ്പണര്‍ ജോ ബേണ്‍സിനെ അക്കൗണ്ട് തുറക്കുന്നിനു മുമ്പ് തന്നെ അദ്ദേഹം പുറത്താക്കി. രണ്ടു ബോളുകള്‍ നേടിയ ബേണ്‍സിനെ ബുംറയുടെ ബൗളിങില്‍ റിഷഭ് പന്ത് ക്യാച്ചെടുക്കുകയായിരുന്നു.

Story first published: Friday, December 11, 2020, 14:36 [IST]
Other articles published on Dec 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+