ചതിയന്‍! അന്നു ആര്‍സിബിയുടെ ജഴ്സി ധരിച്ച് നടന്നവനാണ്, ബ്രെവിസിന് ട്രോള്‍

സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കു ഇരയായിരിക്കുകയാണ് സൗത്താഫ്രിക്കയുടെ ബാറ്റിങ് സെന്‍സേഷന്‍ ഡെവാള്‍ഡ് ബ്രെവിസ്. നാട്ടുകാരന്‍ കൂടിയായ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്റെ കടുത്ത ആരാധകന്‍ കൂടിയായ ബ്രെവിസ് അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിയാണ് മാതൃകയാക്കുന്നത്. അതുകൊണ്ടു തന്നെ ബ്രെവിസിന്റെ ഷോട്ടുകളില്‍ എബിഡിയുമായി വളരെയധികം സാമ്യവും കാണാം.
കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ ലോകകപ്പിലൂടെയാണ് ബ്രെവിസ് താരപദവിയിലേക്കുയര്‍ന്നത്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായും താരം മാറിയിരുന്നു. ഇതോടെ ഐപിഎല്ലിലേക്കും ബ്രെവിസിനു വഴി തുറന്നിരുന്നു. മുംബൈ ഇന്ത്യന്‍സാണ് ഭാവി സൂപ്പര്‍ താരത്തെ കൈക്കലാക്കിയത്. ൗത്താഫ്രിക്ക 20 ലീഗിലും മുംബൈയുടെ ഉടമസ്ഥതയുള്ള എംഐ കേപ്ടൗണിനു വേണ്ടിയാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്.
ഐപിഎല്ലില്‍ മുംബൈയുടെ ഭാഗമാവുന്നതിനു മുമ്പ് താന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഫാനാണെന്നും അവര്‍ക്കു വേണ്ടി കളിക്കാനാണ് ആഗ്രഹമെന്നും വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല എബിഡിയും മുന്‍ ആര്‍സിബി ക്യാപ്റ്റന്‍ കൂടിയായ ഇന്ത്യന്‍ ഇതിഹാസം വിരാട് കോലിയുമാണ് തന്റെ ആരാധനാപാത്രങ്ങളെന്നും ബ്രെവിസ് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തന്റെ ഹീറോസിനെ മാറ്റിയിരിക്കുകയാണ്. ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ബ്രെവിസിനെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്.

ടീമിനെയും മാറ്റി
റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരാണ് ഫേവറിറ്റ് ടീമെന്നു ആദ്യം പറഞ്ഞ ഡെവാള്‍ഡ് ബ്രെവിസ് അതിനു ശേഷം ഇതു മാറ്റിപ്പറഞ്ഞിരുന്നു. ഐപിഎല്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സിലേക്കു വന്നതോടെയാണ് മുംബൈയാണ് തന്റെ ഫേവറിറ്റ് ടീമെന്നു താരം വ്യക്തമാക്കിയത്.
ഇപ്പോഴിതാ തന്റെ മുന്‍ ആരാധനാപാത്രങ്ങളെയും ബ്രെവിസ് മാറ്റിയിരിക്കുകയാണ്. രോഹിത് ശര്‍മയെയും സൂര്യകുമാര്‍ യാദവിനെയുമാണ് താന്‍ ആരാധിക്കുന്നതെന്നാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ബ്രെവിസിനെ കളിയാക്കിയിരിക്കുന്നത്.

എല്ലാം മറന്നു?
നേരത്തേ പറഞ്ഞതെല്ലാം ഡെവാള്‍ഡ് ബ്രെവിസ് മറന്നു പോയോയെന്നാണ് ഒരു യൂസര്‍ ചിരിക്കുന്ന ഇമോജിയോടു കൂടി ട്വീറ്റ് ചെയ്തത്.
ഐപിഎല്ലിനു മുമ്പ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി കളിക്കാനാണ് ആഗ്രഹമെന്നായിരുന്നു ഡെവാള്‍ഡ് ബ്രെവിസ് പറഞ്ഞത്.
പക്ഷെ മുംബൈ ഇന്ത്യന്‍സിലേക്കു വന്നതോടെ തന്നെ ഇഷ്ടപ്പെട്ട ടീമിനെ മാത്രമല്ല ഫേവറിറ്റ് താരങ്ങളെയും മാറ്റിയിരിക്കുകയാണെന്നു ഒരു യൂസര്‍ പരിഹസിച്ചു.
Also Read: രോഹിത് ഇന്ത്യന്‍ ക്രിക്കറ്റിലെ 'ഗജിനി'യോ? മറവി കാരണം പല തവണ പണി കിട്ടി! അറിയാം

ചതിയന്‍ ബ്രെവിസ്
ഐപിഎല്ലിന്റെ ഭാഗമാവുന്നതിനു മുമ്പ് വിരാട് കോലിലെയും എബി ഡിവില്ലിയേഴ്‌സിനെയുമാണ് താന്‍ ഒരുപാട് ആരാധിക്കുന്നതെന്നു ഡെവാള്‍ഡ് ബ്രെവിസ് പറഞ്ഞത്. പക്ഷെ ഇപ്പോള്‍... എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ചതിയന്‍, കുട്ടിയായിരിക്കെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ജഴ്‌സി ധരിച്ചിരുന്നവനാണ് ഡെവാള്‍ഡ്. ഇപ്പോള്‍ എല്ലാം മറന്നിരിക്കുകയാണെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.
മുംബൈ ഇന്ത്യന്‍സിലേക്കു വരുന്നതിനു മുമ്പ് ഡെവാള്‍ഡ് ബ്രെവിസ് ഇതു പറഞ്ഞിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുകയാണ്. തങ്ങളുടെ അഭിപ്രായങ്ങള്‍ മാറ്റിപ്പറയുന്ന ഇത്തരം താരങ്ങളെ തനിക്ക് ഇഷ്ടമല്ലെന്നു ഒരു യൂസര്‍ കുറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications