ഇതൊക്കെയാണ് ആഹ്ലാദപ്രകടനം... ഇതിലും വലുത് സ്വപ്‌നത്തില്‍ മാത്രം, ഷാംസി മജീഷ്യനായി, വീഡിയോ
ജൊഹാനസ്‌ബെര്‍ഗ്: കായിക ലോകത്തെ എക്കാലത്തെയും വലിയ ആഹ്ലാദ പ്രകടനം നടത്തി ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നറായ തബ്രെയ്‌സ് ഷാംസി. ദക്ഷിണാഫ്രിക്കയില്‍ നടന്നു കൊണ്ടിരിക്കുന്ന എംസാന്‍സി ടി20 സൂപ്പര്‍ ലീഗ് മല്‍സരത്തിനിടിനെയായിരുന്നു ലോകത്തെ വിസ്മയിപ്പിച്ച താരത്തിന്റെ ആഹ്ലാദപ്രകടനം.
കളിക്കളത്തില്‍ താരം മജീഷ്യനായി മാറുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. എക്കാലത്തെയും വലിയ ആഹ്ലാദ പ്രകടനമെന്നാണ് താരത്തിന്റെ ഈ മാജിക്കിനെ ലോകം വിശേഷിപ്പിക്കുന്നത്. ഈയൊരു 'പ്രകടനം' കൊണ്ടു തന്നെ ഷാംസി ക്രിക്കറ്റ് ലോകത്തെ പുതിയ സൂപ്പര്‍ താരമായി മാറുകയും ചെയ്തിട്ടുണ്ട്.

അമ്പരന്ന് ക്രിക്കറ്റ് ലോകം
എംസാന്‍സി സൂപ്പര്‍ ലീഗില്‍ ബുധനാഴ്ച നടന്ന പാള്‍ റോക്ക്‌സും ഡര്‍ബന്‍ ഹീറ്റും തമ്മിലുള്ള കളിക്കിടെയായിരുന്നു അമ്പരപ്പിച്ച നിമിഷം. പാള്‍ റോക്ക്‌സിന്റെ താരമായ ഷാംസി വിക്കറ്റെടുത്ത ശേഷമാണ് തന്റെ മാജിക്കല്‍ ട്രിക്ക് കൂടി ലോകത്തിനു കാണിച്ചു കൊടുത്തത്.
കളിയുടെ എട്ടാം ഓവറില്‍ ഷാംസിയുടെ ബൗളിങില്‍ വിഹാബ് ലൂബെ വമ്പന്‍ ഷോട്ടിന് ശ്രമിച്ച് ഹാര്‍ഡസ് വില്‍ജൊയെന് അനായാസ ക്യാച്ച് നല്‍കി പുറത്തായി. വിക്കറ്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച ഷാംസി റണ്ണിങില്‍ തന്നെ പോക്കറ്റില്‍ നിന്നും ചുവന്ന തൂവാല പുറത്തെടുത്തു വീശി. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ഈ തൂവാല തിളങ്ങുന്ന ഒരു ദണ്ഡായി മാറുന്നതാണ് കണ്ടത്. കാണികള്‍ മാത്രമല്ല കമന്റേറ്റര്‍മാര്‍ പോലും ഒരു നിമിഷം അമ്പരന്ന് പോയ നിമിഷമായിരുന്നു ഇത്.
ഷാംസി രണ്ടു വിക്കറ്റുമായി ബൗളിങിലും തിളങ്ങിയെങ്കിലും ടീം ആറു വിക്കറ്റിന് പരാജയപ്പെട്ടു.

മജീഷ്യനാവാന്‍ ആഗ്രഹിച്ചു
15-16 വയസ്സുള്ളപ്പോള്‍ മജീഷ്യനാവണമെന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹമെന്നും ഇതിനായി പല ട്രിക്കുകളും പഠിച്ചിരുന്നുവെന്നും ഷാംസി മല്‍സരശഷം വെളിപ്പെടുത്തി.
മാജിക്കും വ്യത്യസ്തമായ ട്രിക്കുകളും എക്കാലവും വിസ്മയിപ്പിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് മജീഷ്യനാവാനാണ് ആഗ്രഹിച്ചിരുന്നത്. ഏറ്റവും വലിയ ഹോബിയും അതു തന്നെയായിരുന്നു. ഇപ്പോഴും മാജിക്ക് ഇഷ്ടമാണ്. ക്രിക്കറ്റ് പിന്നീട് ഇതിനേക്കാള്‍ വലിയ പാഷനായി മാറുകയായിരുന്നു. കളിക്കാരുടെ പ്രകടനം ആസ്വദിക്കാന്‍ തന്നെയാണ് കാണികള്‍ വരുന്നത്. പക്ഷെ ചിലപ്പോള്‍ താരങ്ങള്‍ കളിക്കളത്തില്‍ കൂടുതല്‍ സീരിയസായി മാറുന്നുവെന്നും ഷാംസി കൂട്ടിച്ചേര്‍ത്തു.
വീഡിയോ കാണാം
കായിക ലോകത്ത് ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്ന തബ്രെയ്‌സ് ഷാംസിയുടെ ആഹ്ലാദ പ്രകടനത്തിന്റെ വീഡിയോ കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications