
പലരും കോലിയുടെ പ്രകടനത്തെ വാഴ്ത്തി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ നായകനും ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി കോലിയുടെ പ്രകടനത്തെ വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. അവന്‍ എന്നെക്കാളും പ്രതിഭയുള്ളവനാണെന്നാണ് കോലിയെക്കുറിച്ച് ഗാംഗുലി പറഞ്ഞത്. 'ഒരു താരമെന്ന നിലയിലുള്ള കഴിവ് താരതമ്യം ചെയ്യുമ്പോള്‍ കോലി എന്നെക്കാളും കഴിവുള്ളവനാണ്. രണ്ട് വ്യത്യസ്ത കാലഘട്ടത്തിലാണ് ഞങ്ങള്‍ കളിച്ചത്. നിരവധി ക്രിക്കറ്റുകള്‍ ഞങ്ങള്‍ കളിച്ചിട്ടുമുണ്ട്. ചിലപ്പോള്‍ ഞാന്‍ കളിച്ചതിലും കൂടുതല്‍ അവന്‍ കളിച്ചിട്ടുണ്ടാവും. അസാധ്യ താരമാണവന്‍'-ഗാംഗുലി പറഞ്ഞു.
ഇന്ത്യക്ക് മികച്ച പേസര്‍മാര്‍ വേണം, ആരെ വളര്‍ത്തും!, അഞ്ച് യുവതാരങ്ങളിതാ

കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങള്‍ ഗാംഗുലിക്ക് നേരെ ഉയര്‍ന്നിരുന്നു. കോലി പല തവണ അഭിപ്രായ ഭിന്നത പറയാതെ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന നിലപാടാണ് ഗാംഗുലി സ്വീകരിച്ചത്. കോലി മോശം ഫോമിലായപ്പോള്‍ പിന്തുണക്കുന്ന നിലപാടാണ് ഗാംഗുലി സ്വീകരിച്ചത്.

കോലി മോശം ഫോമിലായപ്പോള്‍ മാധ്യമങ്ങളും വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എല്ലാ ക്രിക്കറ്റ് താരങ്ങളും മാധ്യമങ്ങളുടെ വിചാരണ നേരിടുന്നവരാണെന്നാണ് ഗാംഗുലി പറഞ്ഞത്. 'എല്ലാ താരങ്ങളും മാധ്യമങ്ങളാള്‍ വിചാരണചെയ്യപ്പെടാറുണ്ട്. കാലഘട്ടത്തിനനുസരിച്ച് താരങ്ങളുടെ പേര് മാത്രമാണ് മാറുന്നത്. ഞാനൊരു ഹോട്ടല്‍ റൂമിലെത്തിയാല്‍ റിസപ്ഷനില്‍ പറയുന്നത് രാവിലെ പത്രം ഡോറിന് മുന്നില്‍ ഇടരുതെന്നാണ്. ഇപ്പോള്‍ താരങ്ങള്‍ക്കെതിരേ മാധ്യമങ്ങളുടെ വിമര്‍ശനം കൂടുതലാണ്. കാരണം സാമൂഹ്യ മാധ്യമങ്ങളില്‍ ഫോണിലൂടെ ഇപ്പോള്‍ എപ്പോഴും എല്ലാവര്‍ക്കുമൊപ്പമുണ്ട്'-ഗാംഗുലി പറഞ്ഞു.

ഗാംഗുലിയും കരിയറില്‍ കോലിയുടെ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ട്. പരിശീലകന്‍ ഗ്രേഗ് ചാപ്പലുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ഗാംഗുലിയെ ടീമില്‍ നിന്ന് ഒഴിവാക്കി. മോശം ഫോമിലാണെന്ന കാരണത്തെച്ചൊല്ലി തഴയപ്പെട്ട ഗാംഗുലി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്. കോഴ വിവാദത്തില്‍പ്പെട്ട് തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ഗാംഗുലി വഹിച്ചത്.
കരിയറില്‍ തനിക്ക് നേരിട്ട അനുഭവം അറിയാവുന്നതിനാല്‍ വിരാട് കോലിയെ പ്രതിസന്ധി ഘട്ടത്തില്‍ ഗാംഗുലി പിന്തുണക്കുകയാണ് ചെയ്തത്. കോലിയുടെ ഫോം ഔട്ട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറെ നാളുകളായുള്ള പ്രശ്‌നമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തകര്‍പ്പന്‍ പ്രകടനത്തോടെ തിരിച്ചുവരവ് നടത്താന്‍ കോലിക്ക് സാധിച്ചിരിക്കുന്നു. ഇതോടെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകളും സജീവമായി.
ASIA CUP: റിഷഭ് ടെസ്റ്റ് കളിക്കട്ടെ, ടി20യില്‍ വേണ്ട! സഞ്ജു വരണമെന്ന് ആരാധകര്‍

ഏഷ്യാ കപ്പില്‍ അനാവശ്യ പരീക്ഷണങ്ങളും പ്ലേയിങ് 11 തിരഞ്ഞെടുപ്പിലെ പാളിച്ചകളും ഇന്ത്യയുടെ പുറത്താകലിന് കാരണമായി മാറുകയായിരുന്നു. ഇനി ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കത്തിനുള്ള സമയമാണ്. ഈ മാസം 20ന് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ഇന്ത്യ ടി20 പരമ്പര കളിക്കുന്നുണ്ട്. ന്യൂസീലന്‍ഡിനെതിരേ സന്നാഹ മത്സരവും ഇന്ത്യ കളിക്കുന്നുണ്ട്.


Click it and Unblock the Notifications
