
അസര്‍ അലി
പാകിസ്താന്റെ സൂപ്പര്‍ താരങ്ങളിലൊരാളായിരുന്നു അസര്‍ അലി. 97 ടെസ്റ്റ് മത്സരത്തില്‍ നിന്ന് 42.26 ശരാശരിയില്‍ നിന്ന് 7142 റണ്‍സാണ് അസര്‍ അലി നേടിയത്. ഇതില്‍ 19 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും 35 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും.
കരിയറിലെ ടെസ്റ്റ് മത്സരം ഇംഗ്ലണ്ടിനെതിരെയാണ് അസര്‍ അലി കളിച്ചത്. ഈ മത്സരത്തില്‍ താരം ഡെക്കായിരുന്നു. ഇംഗ്ലണ്ടിന്റെ ജാക് ലീച്ചാണ് അസറിനെ പുറത്താക്കിയത്. 53 ഏകദിനത്തില്‍ നിന്ന് 1845 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.

സൗരവ് ഗാംഗുലി
ഇന്ത്യയുടെ ഇതിഹാസ താരമാണ് സൗരവ് ഗാംഗുലി. മുന്‍ ഇന്ത്യന്‍ നായകനും ഓപ്പണറുമായിരുന്ന ഗാംഗുലിക്ക് ഏകദിനത്തിലും ടെസ്റ്റിലും മികച്ച കരിയര്‍ അവകാശപ്പെടാനാവും. 113 ടെസ്റ്റില്‍ നിന്ന് 42.18 ശരാശരിയില്‍ 7212 റണ്‍സാണ് ഗാംഗുലിയുടെ ടെസ്റ്റിലെ സമ്പാദ്യം.
16 സെഞ്ച്വറിയും 1 ഇരട്ട സെഞ്ച്വറിയും 35 ഫിഫ്റ്റിയുമാണ് ടെസ്റ്റില്‍ ഗാംഗുലി നേടിയത്. എന്നാല്‍ തന്റെ അവസാന ടെസ്റ്റ് ഇന്നിങ്‌സില്‍ ഗാംഗുലി ഡെക്കായിരുന്നു. ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഈ മത്സരം. ജാസന്‍ ക്രീസയാണ് ഗാംഗുലിയെ പുറത്താക്കിയത്.

ഡോണ്‍ ബ്രാഡ്മാന്‍
ക്രിക്കറ്റ് ഇതിഹാസം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനും അവസാന ടെസ്്റ്റ് ഇന്നിങ്‌സില്‍ ഡെക്കായിരുന്നു. 52 ടെസ്റ്റില്‍ നിന്ന് 99.94 ശരാശരിയില്‍ 6996 റണ്‍സാണ് ബ്രാഡ്മാന്റെ സമ്പാദ്യം.
ഇതില്‍ 29 സെഞ്ച്വറിയും 12 ഇരട്ട സെഞ്ച്വറിയും 13 ഫിഫ്റ്റിയും ഉള്‍പ്പെടും. തന്റെ അവസാന ടെസ്റ്റ് ഇന്നിങ്‌സില്‍ 1948ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ബ്രാഡ്മാന്‍ കളിച്ചത്. ഈ മത്സരത്തില്‍ അദ്ദേഹം ഡെക്കായിരുന്നു. രണ്ട് വിക്കറ്റുകളും ടെസ്റ്റില്‍ ബ്രാഡ്മാന്റെ പേരിലുണ്ട്.

ശിവനരെയ്ന്‍ ചന്ദ്രപോള്‍
വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസമാണ് ശിവനരെയ്ന്‍ ചന്ദ്രപോള്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ ക്രീസിലെ സ്റ്റാന്റിങ്ങിന് തന്നെ പ്രത്യേക ആരാധകരുണ്ടായിരുന്നുവെന്ന് പറയാം.
164 ടെസ്റ്റില്‍ നിന്ന് 51.37 ശരാശരിയില്‍ 11867 റണ്‍സാണ് ചന്ദ്രപോള്‍ നേടിയത്. ഇതില്‍ 30 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 66 ഫിഫ്റ്റിയും ചന്ദ്രപോളിന്റെ പേരിലുണ്ട്. എന്നാല്‍ ഐതിഹാസികമായ ചന്ദ്രപോളിന്റെ കരിയര്‍ അവസാനിച്ചത് ഡെക്കിലായിരുന്നു.
2015ല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ജെയിംസ് ആന്‍ഡേഴ്‌സാണ് പൂജ്യത്തിന് ചന്ദ്രപോളിനെ പുറത്താക്കിയത്. ഇപ്പോള്‍ ചന്ദ്രപോളിന്റെ മകന്‍ അച്ഛന്റെ പാതയിലൂടെ വളര്‍ന്ന് വരുന്നുണ്ട്.

ഇയാന്‍ ബെല്‍
ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരങ്ങളിലൊരാളാണ് ഇയാന്‍ ബെല്‍. 118 ടെസ്റ്റില്‍ നിന്ന് 7727 റണ്‍സാണ് ബെല്‍ നേടിയത്. 42.69 എന്ന മികച്ച ശരാശരിയുള്ള ബെല്‍ 22 സെഞ്ച്വറിയും 1 ഇരട്ട സെഞ്ച്വറിയും 46 ഫിഫ്റ്റിയും ടെസ്റ്റില്‍ നേടിയിട്ടുണ്ട്.
എന്നാല്‍ തന്റെ അവസാന ടെസ്റ്റ് ഇന്നിങ്‌സില്‍ ബെല്‍ ഡെക്കിനാണ് പുറത്തായത്. പാകിസ്താനെതിരേ 2015ലായിരുന്നു ഈ മത്സരം. പാര്‍ട് ടൈം ബൗളറായ ഷുഹൈബ് മാലിക്കാണ് ബെല്ലിനെ പുറത്താക്കിയതെന്നതാണ് കൗതുകം.

ആന്‍ഡ്രൂ സൈമണ്‍സ്
മുന്‍ ഓസീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്‍സും അവസാന ടെസ്റ്റ് ഇന്നിങ്‌സില്‍ ഡെക്കായ താരമാണ്. 26 ടെസ്റ്റ് കളിച്ച സൈമണ്‍സ് 40.46 ശരാശരിയില്‍ 1462 റണ്‍സാണ് നേടിയത്.
2 സെഞ്ച്വറിയും 10 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. 24 വിക്കറ്റും ടെസ്റ്റില്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ അവസാന ടെസ്റ്റ് ഇന്നിങ്‌സില്‍ സൈമണ്‍സ് ഡെക്കായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഡെയ്ല്‍ സ്റ്റെയിനാണ് സൈമണ്‍സിനെ പുറത്താക്കിയത്.


Click it and Unblock the Notifications












