വിരമിക്കല്‍ മല്‍സരത്തില്‍ ധോണി നല്‍കിയ സര്‍പ്രൈസ്, ഒരിക്കലും പ്രതീക്ഷിച്ചില്ല- ഗാംഗുലി
ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിയ രണ്ടു ക്യാപ്റ്റന്‍മാരായണ് സൗരവ് ഗാംഗുലിയും എംഎസ് ധോണിയും. ഇവരില്‍ ആരാണ് ബെസ്‌റ്റെന്നു ചോദിച്ചാല്‍ ഉത്തരം കടുപ്പമാണ്. കാരണം രണ്ടുപേരും ഒരുപോലെ മികച്ചവരാണെന്നതാണ് കാരണം. കിരീടവിജയങ്ങളുടെ കണക്കെടുത്താല്‍ മുന്നില്‍ ധോണിയായിരിക്കും. കാരണം ഇന്ത്യക്കു രണ്ടു ലോകകപ്പുകള്‍ നേടിത്തരാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. എന്നാല്‍ ധോണിക്കു ഈ നേട്ടങ്ങള്‍ കൈവരിക്കാനുള്ള അടിത്തറയിട്ടു കൊടുത്തത് ഗാംഗുലി തന്നെയായിരുന്നു. ദാദ നേരത്തേ ഒരുക്കിനല്‍കിയ ടീമില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാണ് ധോണി മുന്നേറിയതെന്നു ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാവും.
2008ല്‍ നാഗ്പൂരില്‍ ഓസ്‌ട്രേലിക്കെതിരായ ടെസ്റ്റില്‍ കളിച്ചു കൊണ്ടായിരുന്നു ഗാംഗുലി ക്രിക്കറ്റിനോടു വിട പറഞ്ഞത്. ഈ മല്‍സരത്തില്‍ അന്നത്തെ ക്യാപ്റ്റനായിരുന്ന ധോണി തനിക്കു നല്‍കിയ സര്‍പ്രൈസിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഗാംഗുലി.

2008ല്‍ നാഗ്പൂരില്‍ നടന്ന വിട വാങ്ങല്‍ മല്‍സരത്തില്‍ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങിയ ധോണിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഇരുടീമുകളിലെയും താരങ്ങള്‍ ആദരിച്ചത്. അന്നത്തെ ഓര്‍മകള്‍ ഇന്ത്യയുടെ നിലവിലെ ടെസ്റ്റ് ഓപ്പണര്‍ മായങ്ക് അഗര്‍വാളുമായുള്ള ചാറ്റില്‍ ദാദ പങ്കുവയ്ക്കുകയായിരുന്നു.
നാഗ്പൂരിലായിരുന്നു എന്റെ അവസാന മല്‍സരം. അവസാന ദിവസം, അവസാന സെഷനില്‍ വിദര്‍ഭ സ്റ്റേഡിയത്തിലെ പടികളിറങ്ങി ഗ്രൗണ്ടില്‍ പ്രവേശിക്കുമ്പോള്‍ ടീമംഗങ്ങള്‍ മാറിനിന്ന് തന്നെ എനിക്കു ആദ്യം ഗ്രൗണ്ടില്‍ പ്രവേശിക്കാന്‍ അവസരമൊരുക്കിയത് മറക്കാനാവില്ലെന്നു ഗാംഗുലി പറഞ്ഞു.

മല്‍സരം അവസാനിക്കാന്‍ കുറച്ച് ഓവറുകള്‍ മാത്രമായിരുന്നു അപ്പോള്‍ ശേഷിച്ചിരുന്നത്. അപ്പോഴായിരുന്നു ധോണി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഗാംഗുലിക്കു കൈമാറിയത്.
ധോണി ക്യാപ്റ്റന്‍ സ്ഥാനം എനിക്കു നല്‍കിയത് വലിയ സര്‍പ്രൈസ് തന്നെയായിരുന്നു. അങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ എംഎസ് ധോണി എംഎസ് ധോണി തന്നെയാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി പോലെ തന്നെ എല്ലായ്‌പ്പോഴും സര്‍പ്രൈസ് നല്‍കിക്കൊണ്ടിരിക്കുമെന്നും ദാദ മായങ്കിനോടു പറഞ്ഞു.

ഞങ്ങള്‍ ടെസ്റ്റ് ജയിക്കാന്‍ പോവുകയായിരുന്നു. പക്ഷെ എന്റെ മനസ്സ് മുഴുവന്‍ വിരമിക്കുന്നതിനെക്കുറിച്ചുള്ള ചിന്തയായിരുന്നു. ക്യാപ്റ്റനായ ശേഷം കളി തീരാന്‍ മൂന്നോ, നാലോ ഓവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്താണ് താന്‍ അന്ന് ചെയ്തതെന്നു പോലും ഓര്‍മയില്ലെന്നു ഗാംഗുലി വെളിപ്പെടുത്തി.
വിരമിക്കല്‍ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 85 റണ്‍സുമായി തിളങ്ങിയ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ പൂജ്യത്തിനു പുറത്താവുകയായിരുന്നു. 172 റണ്‍സിന്റെ വമ്പന്‍ ജയത്തോടെയാണ് അന്നു ഇന്ത്യയുടെ ഇതിഹാസ നായകനായ ഗാംഗുലിയെ യാത്രയാക്കിയത്.

ഓസ്‌ട്രേലിയയുടെ ഗ്രെഗ് ചാപ്പലിന്റെ വരവാണ് ഗാംഗുലിയുടെ കരിയറില്‍ ഏറ്റവും വലിയ തിരിച്ചടിയായത്. 2005ല്‍ ചാപ്പലുമായുള്ള ബന്ധം വഷളയാതോടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടു. പിന്നീടു ടീമിലും സ്ഥാനം നഷ്ടമായെങ്കിലും പിന്നീട് ടീമില്‍ തിരികെയെത്താന്‍ ഗാംഗുലിക്കു സാധിച്ചു.
വിരമിക്കുന്നതിനു മുമ്പ് രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവര്‍ക്കു കീഴില്‍ ഗാംഗുലി കളിക്കുകയും ചെയ്തു. ഏറ്റവും അവസാനമായി ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ദാദ ഇന്ത്യക്കു വേണ്ടി കളിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications