വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തോറ്റാലും കുഴപ്പമില്ല, ലോകകപ്പില്‍ ഇന്ത്യ അതു തുടരണം! ഉപദേശവുമായി ദാദ

2013നു ശേഷം ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യ ജയിച്ചിട്ടില്ല

ganguly

ഐസിസി ട്രോഫിക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നീളവെ ടീമിനു നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഇതിഹാസ നായകനും ബിസിസിഐയുടെ മുന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി വിജയത്തിനു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റും ഇന്ത്യക്കു വിജയിക്കാനായിട്ടില്ല. ഏറ്റവും അവസാനമായി ഇന്ത്യ കളിച്ചത് കഴിഞ്ഞ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലായിരുന്നു. പക്ഷെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു ഇന്ത്യ നാണംകെട്ട് പുറത്താവുകയായിരുന്നു.

ഈ വര്‍ഷം വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്റ് ഇന്ത്യയെ കാത്തിരിക്കുകയാണ്. ഒക്ടോബറില്‍ നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പാണ് ഇന്ത്യയുടെ അടുത്ത പരീക്ഷണം. 2011ല്‍ അവസാനമായി ലോകകപ്പിനു വേദിയായപ്പോള്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ജേതാക്കളായിരുന്നു. ഇത്തവണ രോഹിത് ശര്‍മയ്ക്കു കീഴില്‍ സമാനമായൊരു നേട്ടമാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്.

Also Read:ടി20യില്‍ ഇവരുടെ ഇന്ത്യന്‍ കരിയര്‍ തീര്‍ന്നു, ഇനിയൊരു തിരിച്ചുവരവില്ല! 3 പേര്‍Also Read:ടി20യില്‍ ഇവരുടെ ഇന്ത്യന്‍ കരിയര്‍ തീര്‍ന്നു, ഇനിയൊരു തിരിച്ചുവരവില്ല! 3 പേര്‍

കഴിഞ്ഞ ഒമ്പതു വര്‍ഷത്തോളമായി ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു വിജയിക്കാന്‍ സാധിക്കാതെ പോയതിന്റെ പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഗാംഗുലി. ദേശീയ മാധ്യമമായ ആജ് തക്കിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കൂ

ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കൂ

ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പ് ഈ വര്‍ഷമെങ്കിലും അവസാനിപ്പിക്കണമെങ്കില്‍ ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കൂയെന്നാണ് സൗരവ് ഗാംഗുലി ഇന്ത്യന്‍ ടീമിനെ ഉപദേശിച്ചിരിക്കുന്നത്. ഐസിസി ട്രോഫികള്‍ നേടുന്നതില്‍ നിന്നും ഇന്ത്യയെ തടയുന്ന ഒരേയൊരു കാര്യം ഭീരുത്വമാണെന്നു ദാദ ചൂണ്ടിക്കാട്ടി.

യാതൊരു സമ്മര്‍ദ്ദവും പേറാതെ നിര്‍ഭയരായി കളിക്കാന്‍ ഇന്ത്യ ശ്രമിക്കണം. മല്‍സരഫലത്തെക്കുറിച്ച് അസ്വസ്ഥരാവേണ്ട കാര്യമില്ല. ലോകകപ്പില്‍ കളിക്കുമ്പോള്‍ ഇത്തരമൊരു സമീപനമായിരിക്കണം ഇന്ത്യന്‍ താരങ്ങള്‍ സ്വീകരിക്കേണ്ടത്.

ഫിയര്‍ലെസ് ക്രിക്കറ്റായിരിക്കണം ലോകകപ്പില്‍ ഇന്ത്യ കളിക്കേണ്ടത്. ട്രോഫി നേടുമോ, ഇല്ലയോ എന്നതു കാര്യമാക്കേണ്ടതില്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Also Read: IPL 2023: ഈ സീസണോടെ തലവര മാറും, റോയല്‍സിന്‍റെ ഹീറോയാവും- ഇതാ 3 പേര്‍

ഇന്ത്യ ദുര്‍ബലരാവില്ല

ഇന്ത്യ ദുര്‍ബലരാവില്ല

ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭകളുടെ കാര്യത്തില്‍ ഒട്ടും പഞ്ഞമില്ലെന്നും അതുകൊണ്ടു തന്നെ ഇന്ത്യ ഒരിക്കലും ദുര്‍ബലരായ ടീമാവില്ലെന്നും സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു.

ഇന്ത്യ ഒരിക്കലും ദുര്‍ബലരായ ടീമായി മാറില്ല. അത്രയുമധികം പ്രതിഭകളാണ് നമ്മുടെ രാജ്യത്തുള്ളത്. അതിനാല്‍ തന്നെ ദേശീയ ടീം ഒരിക്കലും ദുര്‍ബലമായി തീരുകയുമില്ല.

രാജ്യത്തെ പകുതി താരങ്ങള്‍ക്കു പോലും കളിക്കാന്‍ അവസരം ലഭിക്കുന്നില്ല. രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും സെലക്ടര്‍മാരും വരാനിരിക്കുന്ന ലോകകപ്പ് വരെ ഇതേ ടീമിനെ തന്നെ നിലനിര്‍ത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഗാംഗുലി വിശദമാക്കി.

Also Read: ടീം ഇന്ത്യയില്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജുവോ, ഇഷാനോ? കണക്കുകള്‍ പറയും

മിന്നുന്ന ഫോമില്‍

മിന്നുന്ന ഫോമില്‍

ഏകദിന ക്രിക്കറ്റില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഈ വര്‍ഷം മിന്നുന്ന പ്രകടനമാണ് ഇന്ത്യന്‍ ടീം നടത്തിക്കൊണ്ടിരിക്കുന്നത്. 2023ല്‍ കളിച്ച ആറു മല്‍സരങ്ങളിലും വിജയം കൊയ്യാന്‍ ഇന്ത്യക്കായിരുന്നു. ഇതോടെ ഏകദിന ലോകകപ്പിന് തങ്ങള്‍ പൂര്‍ണമായും സജ്ജരാണെന്നും ഇന്ത്യ തെളിയിച്ചിരിക്കുകയാണ്.

ഏഷ്യന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ തൂത്തുവാരിയാണ് ഇന്ത്യ ഈ വര്‍ഷം തുടങ്ങിയത്. അതിനു ശേഷം കരുത്തരായ ന്യൂസിലാന്‍ഡായിരുന്നു എതിരാളികള്‍. ലോക ഒന്നാം നമ്പര്‍ ടീമെന്ന പദവിയോടെയാണ് കിവികള്‍ ഇന്ത്യയിലേക്കു വന്നത്.

എന്നാല്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡിനെയും ഇന്ത്യ നാണംകെടുത്തി. ഇതോടെ ഐസിസി ഏകദിന റാങ്കിങില്‍ നമ്പര്‍ വണ്‍ പൊസിഷനിലേക്കു ഇന്ത്യ ഉയരുകയും ചെയ്തു.

Story first published: Sunday, January 29, 2023, 17:52 [IST]
Other articles published on Jan 29, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X