Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: ഇന്ത്യയുടെ ഇതിഹാസ നായകന്മാര്‍, പക്ഷെ സിംബാബ്‌വെയോട് തോറ്റു!, അഞ്ച് പേരിതാ

1

സിംബാബ് വെ ഒരുകാലത്ത് ക്രിക്കറ്റിലെ അട്ടിമറി വീരന്മാരായിരുന്നു. എടുത്തുപറയാന്‍ സാധിക്കുന്ന മികച്ച താരങ്ങള്‍ സിംബാബെക്കൊപ്പമുള്ള ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് പഴയ പ്രധാപമില്ല. ക്രിക്കറ്റിലെ ദുര്‍ബലരുടെ നിരയായി അവര്‍ മാറിക്കഴിഞ്ഞു. ഇന്ന് സിംബാബ് വെക്കെതിരേ കളിക്കുന്നത് പ്രമുഖ ടീമുകളുടെ രണ്ടാം നിര ടീമാണ്. അത്രത്തോളം അവര്‍ മോശം അവസ്ഥയിലേക്ക് പോയിരിക്കുകയാണ്.

എന്നാല്‍ പ്രധാപകാലത്ത് ഇന്ത്യയെ ഒന്നിലധികം തവണ ഏകദിനത്തില്‍ തോല്‍പ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയുട പല പ്രമുഖ നായകന്മാരും സിംബാബ് വെയോട് തോല്‍വി രുചിച്ചവരാണെന്നതാണ് വസ്തുത. ഇക്കഴിഞ്ഞ സിംബാബ് വെ പരമ്പരയില്‍ ഇന്ത്യയെ കെ എല്‍ രാഹുല്‍ നയിച്ചപ്പോള്‍ മൂന്ന് മത്സരത്തിലും ജയത്തിലേക്കെത്തിക്കാനായി. എന്നാല്‍ സിംബാബ് വെയോട് ഏകദിനം തോല്‍ക്കേണ്ടി വന്ന ഇന്ത്യയുടെ അഞ്ച് സൂപ്പര്‍ നായകന്മാര്‍ ആരൊക്കെയാണെന്നറിയാം.

അജയ് ജഡേജ

അജയ് ജഡേജ

ഇന്ത്യയുടെ മുന്‍ നായകന്മാരിലൊരാളാണ് അജയ് ജഡേജ. മികച്ച റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന അജയ്ക്ക് നായകനെന്ന നിലയില്‍ വമ്പന്‍ റെക്കോഡുകള്‍ സ്വന്തമാക്കാനായിട്ടില്ല. സിംബാബ് വെയോട് തോറ്റ നായകനെന്ന നാണക്കേടും അജയ്ക്കുണ്ട്. 1988-1999ല്‍ അദ്ദേഹത്തിന് കീഴിലിറങ്ങിയ ഇന്ത്യ സിംബാബ് വെയോട് ഒരു ഏകദിന മത്സരം ജയിച്ചപ്പോള്‍ ഒരു ഏകദിന മത്സരം തോറ്റു. ഇതോടെ സിംബാബ് വെയോട് തോല്‍വി വഴങ്ങിയ ഇന്ത്യന്‍ നായകന്മാരില്‍ ജഡേജക്കും പേര് ചേര്‍ക്കേണ്ടി വന്നു.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഇന്ത്യയുടെ നായകനെന്ന നിലയില്‍ അധികം അവസരം ലഭിക്കാത്ത താരമാണ് സുരേഷ് റെയ്‌ന. സിംബാബ് വെ, ബംഗ്ലാദേശ് തുടങ്ങിയ ദുര്‍ബലരായ ടീമുകള്‍ക്കെതിരേ സീനിയേഴ്‌സിന് വിശ്രമം അനുവദിക്കുമ്പോഴാണ് പലപ്പോഴും റെയ്‌നക്ക് നായകനായി അവസരം ലഭിക്കാറ്. 2010ല്‍ ശ്രീലങ്കയും സിംബാബ് വെയും ഇന്ത്യയും ഉള്‍പ്പെട്ട പരമ്പരയില്‍ ഇന്ത്യയുടെ ബി ടീമിനെ നയിച്ചത് റെയ്‌നയായിരുന്നു. സിംബാബ് വെയോട് രണ്ട് മത്സരം കളിച്ചപ്പോള്‍ രണ്ടിലും തോറ്റു.

ലോകകപ്പ് നേടിയ ക്യാപ്റ്റന്മാര്‍, പക്ഷെ സിംബാബ്‌വെയോട് തോറ്റു!, ആരൊക്കെയെന്ന് അറിയാമോ?

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെങ്കിലും നായകനെന്ന നിലയില്‍ സച്ചിന്റെ കരിയര്‍ അത്ര മികച്ചതായിരുന്നില്ല. സിംബാബ് വെയോടടക്കം സച്ചിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ തോറ്റു. ആറ് ഏകദിനത്തിലാണ് ഇന്ത്യയെ സച്ചിന്‍ സിംബാബ് വെക്കെതിരേ നയിച്ചത്. ഇതില്‍ മൂന്ന് മത്സരത്തില്‍ വിജയിച്ചു. രണ്ട് മത്സരം തോറ്റപ്പോള്‍ ഒരു മത്സരം ഫലം കാണാതെ അവസാനിച്ചു. സിംബാബ് വെയില്‍ ബാറ്റുകൊണ്ട് മികച്ച പ്രകടനം നടത്താന്‍ സച്ചിനായിട്ടുണ്ട്.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ഇന്ത്യയുടെ ഇതിഹാസ നായകനാണ് സൗരവ് ഗാംഗുലി. 20000-2005വരെയുള്ള കാലയളവില്‍ ഗാംഗുലി 20 ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ സിംബാബ് വെക്കെതിരേ നയിച്ചു. ഇതില്‍ 17 മത്സരത്തിലും ഇന്ത്യ ജയിച്ചെങ്കിലും മൂന്ന് മത്സരത്തില്‍ തോറ്റു. ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയുടെ പോരായ്മയായി ഇതിനെ പറയാന്‍ സാധിക്കില്ല. അന്ന് ഏത് വമ്പന്മാരെയും വിറപ്പിക്കാന്‍ കെല്‍പ്പുള്ള താര സമ്പത്ത് സൗരവ് ഗാംഗുലിക്ക് ഉണ്ടായിരുന്നുവെന്നതാണ് വസ്തുത.

'ആരോടും ഒന്നും ചോദിച്ചിട്ടില്ല', സഞ്ജുവാണ് എന്നെ സഹായിച്ചത്!, വെളിപ്പെടുത്തി ചഹാല്‍

മുഹമ്മദ് അസ്ഹറുദ്ദീന്‍

മുഹമ്മദ് അസ്ഹറുദ്ദീന്‍

ഇന്ത്യയുടെ സൂപ്പര്‍ നായകന്മാരിലൊരാളാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. ക്യാപ്റ്റനെന്ന നിലയില്‍ ഗംഭീര റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന അസ്ഹറുദ്ദീന്‍ സിംബാബ് വെക്കെതിരേ 14 ഏകദിനങ്ങളിലാണ് ഇന്ത്യയെ നയിച്ചത്. ഇതില്‍ 12 മത്സരങ്ങളിലും ഇന്ത്യ ജയിച്ചെങ്കിലും രണ്ട് മത്സരങ്ങളില്‍ തോല്‍ക്കേണ്ടി വന്നു. മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന നായകനാണെങ്കിലും സിംബാബ് വെയോട് തോറ്റ നാണക്കേടും അദ്ദേഹത്തിനുണ്ട്. മികച്ച ബാറ്റിങ് റെക്കോഡ് സിംബാബ് വെയില്‍ അദ്ദേഹത്തിനുണ്ട്.

Story first published: Tuesday, August 23, 2022, 9:04 [IST]
Other articles published on Aug 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+