Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്ലിന് പിന്നാലെ ആരാധികമാര്‍, പ്രണയാഭ്യര്‍ത്ഥന വൈറല്‍-സാറമാര്‍ സൂക്ഷിച്ചോയെന്ന് ഫാന്‍സ്

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവതാരങ്ങള്‍ക്കിടയിലെ ശ്രദ്ധേയനായ താരമാണ് ശുബ്മാന്‍ ഗില്‍. സമീപകാലത്ത് ഗംഭീര ഫോമില്‍ കളിക്കുന്ന ശുബ്മാന്‍ അടുത്ത ഇതിഹാസമെന്ന തലത്തിലേക്ക് ഇതിനോടകം വിലയിരുത്തപ്പെടുന്നു.

ഓപ്പണറെന്ന നിലയില്‍ തിളങ്ങുന്ന ശുബ്മാന്‍ ന്യൂസീലന്‍ഡിനെതിരേ ഇരട്ട സെഞ്ച്വറി പ്രകടനമടക്കം നടത്തി കൈയടി നേടുകയാണ്. വിരാട് കോലിയുടെ പേരിനൊപ്പം താരതമ്യം ചെയ്യപ്പെടുന്ന നിലയിലേക്ക് ഇപ്പോള്‍ ശുബ്മാന്‍ ഗില്‍ മാറിയിട്ടുണ്ട്.

പ്രകടനം കൊണ്ട് മാത്രമല്ല ഗ്ലാമര്‍ ലുക്കുകൊണ്ടും ഗില്‍ ആരാധികമാരുടെ മനസ് കീഴടക്കുകയാണ്. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറാ ടെണ്ടുല്‍ക്കറും ബോളിവുഡ് താരം സാറാ അലി ഖാനും തമ്മില്‍ ഗില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകളുണ്ടായിരുന്നു.

എന്നാല്‍ ഈ പ്രണയബന്ധങ്ങളൊന്നും 23കാരനായ ഗില്‍ തുറന്ന് സമ്മതിച്ചിട്ടില്ല. ഇപ്പോള്‍ ഇന്ത്യക്കൊപ്പം മികച്ച പ്രകടനം നടത്തിയതിലൂടെ ഗില്ലിന് ആരാധികമാരുടെ പിന്തുണ ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോഴിതാ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിനിടെ സ്‌റ്റേഡിയത്തില്‍ നിന്ന് ഗില്ലിനോട് ഒരു ആരാധിക നടത്തിയ പ്രണയാഭ്യര്‍ത്ഥന വൈറലായിരിക്കുകയാണ്.

ടിണ്ടറില്‍ ഒരു മത്സരം കളിച്ചാലോ

ടിണ്ടറില്‍ ഒരു മത്സരം കളിച്ചാലോ

ഗ്യാലറയില്‍ നിന്ന് ഒരു പോസ്റ്റര്‍ ഉയര്‍ത്തിക്കാട്ടിയാണ് ആരാധിക ഗില്ലിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. ഡേറ്റിങ് ആപ്പായ ടിണ്ടറില്‍ ഒരു മത്സരം കളിച്ചാലോ എന്നാണ് ഗില്ലിനോട് ആരാധികയുടെ ചോദ്യം. പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ആരാധികയുടെ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഇന്ത്യന്‍ ടീമിലെ ഭാവി താരമെന്ന നിലയിലേക്ക് വളരുന്ന ഗില്‍ കാണാനും സുന്ദരനാണ്. വിവാഹം കഴിച്ചിട്ടില്ലാത്ത ഇന്ത്യന്‍ താരങ്ങളിലൊരാളാണ് ഗില്‍. അതുകൊണ്ട് തന്നെ ആരാധികമാരുടെ വലിയ പിന്തുണ ഇനിയും ഗില്ലിന് ലഭിക്കാനാണ് സാധ്യത.

Also Read: IND vs AUS: പ്ലേയിങ് 11 ആരൊക്കെ?നാല് സ്ഥാനങ്ങളില്‍ ആശയക്കുഴപ്പം!ആരൊക്കെ പുറത്തിരിക്കും?

ഇന്ത്യയുടെ ഗ്ലാമര്‍ താരം

ഇന്ത്യയുടെ ഗ്ലാമര്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഗ്ലാമര്‍ താരമാണ് ശുബ്മാനെന്ന് പറയാം. സൗന്ദര്യംകൊണ്ട് നോക്കിയാല്‍ ഇന്ത്യയുടെ നിലവിലെ ഏറ്റവും സുന്ദരനായ താരങ്ങളിലൊരാള്‍ ഗില്ലാണ്. 23 വയസിനിടെ മൂന്ന് ഫോര്‍മാറ്റിലും കളിച്ച് മികവ് കാട്ടാന്‍ ശുബ്മാനായിട്ടുണ്ട്.

സാമ്പത്തികമായും ഗില്‍ ഇപ്പോള്‍ വളരെ ഉന്നതിയിലാണ്. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കറിനും വിരാട് കോലിക്കുമെല്ലാം ഇത്തരത്തില്‍ ആരാധികമാരുടെ വലിയ പിന്തുണയുണ്ടായിരുന്നു. ഇപ്പോഴത് ശുബ്മാന്‍ ഗില്ലിനായി മാറിയിരിക്കുകയാണെന്ന് പറയാം.

Also Read: IND vs AUS: ഗില്‍ പ്ലേയിങ് 11 വേണ്ട!പക്ഷെ അവന്‍ കളിക്കണം-കൗതുക അഭിപ്രായവുമായി ഡികെ

സാറാ അലി ഖാനുമായി പ്രണയത്തില്‍

സാറാ അലി ഖാനുമായി പ്രണയത്തില്‍

സാറാ ടെണ്ടുല്‍ക്കറുമായി ശുബ്മാന്‍ ഗില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ശുബ്മാന്‍ നിരസിച്ചിരുന്നു. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ടി20 സെഞ്ച്വറി ഗില്‍ നേടിയപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ഗ്യാലറയിലുണ്ടായിരുന്നു.

ഇതോടെ സാറാ ടെണ്ടുല്‍ക്കറുടെ പേരിനോട് ചേര്‍ത്ത് ഗില്ലിനെതിരേ ട്രോളുകളുയര്‍ന്നു. എന്നാല്‍ സാറാ അലി ഖാനുമായുള്ള പ്രണയ റിപ്പോര്‍ട്ടുകള്‍ ഗില്‍ പൂര്‍ണ്ണമായും തള്ളിയിട്ടില്ല. ചിലപ്പോള്‍ പ്രണയത്തിലാവാമെന്നാണ് അഭിമുഖത്തിലെ ചോദ്യത്തിനോട് ഗില്‍ പ്രതികരിച്ചത്.

എന്നാല്‍ വിവാഹത്തെക്കുറിച്ച് ഉടനൊന്നും ഗില്‍ ചിന്തിച്ചേക്കില്ല. കരിയറില്‍ മികച്ച തുടക്കം ലഭിച്ചിരിക്കുന്ന ഗില്‍ കരിയര്‍ വളര്‍ത്തുന്നതിലാവും ഇപ്പോള്‍ ശ്രദ്ധ നല്‍കുക. സാറാ അലി ഖാനുമായുള്ള ഗില്ലിന്റെ പ്രണയം വിവാഹത്തിലെത്തുമോയെന്നത് കണ്ടറിയാം.

ഓസീസ് പരമ്പരക്ക് തയ്യാറെടുക്കുന്നു

ഓസീസ് പരമ്പരക്ക് തയ്യാറെടുക്കുന്നു

ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് തയ്യാറെടുക്കുകയാണ് ശുബ്മാന്‍ ഗില്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഗില്‍ ഉള്‍പ്പെടാന്‍ സാധ്യത കൂടുതലാണ്. ഓപ്പണറെന്ന നിലയില്‍ കളിക്കാന്‍ ചിലപ്പോള്‍ ഗില്ലിന് സാധിച്ചേക്കില്ല.

ശ്രേയസ് അയ്യര്‍ കളിക്കാതിരുന്നാല്‍ അഞ്ചാം നമ്പറില്‍ ഇന്ത്യ ഗില്ലിനെ പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. സമീപകാലത്തെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഗില്‍ ഇന്ത്യക്ക് നല്‍കുന്ന പ്രതീക്ഷകള്‍ വലുതാണ്. അടുത്ത സൂപ്പര്‍ താരമെന്ന പദവിയിലേക്ക് ഗില്‍ ഉയരുമെന്ന് തന്നെ കരുതാം.

Story first published: Saturday, February 4, 2023, 14:26 [IST]
Other articles published on Feb 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+