Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി 'സോഫ്റ്റ് സിഗ്നല്‍', എന്താണ് ഇത്? എല്ലാമറിയാം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടി20 മല്‍സരം കഴിഞ്ഞതോടെ ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വാക്കായി മാറിയിരിക്കുകയാണ് സോഫ്റ്റ് സിഗ്നല്‍. നാലാം ടി20യില്‍ തേര്‍ഡ് അംപയര്‍ വീരേന്ദര്‍ ശര്‍മയുടെ രണ്ടു വിവാദ തീരുമാനങ്ങളാണ് സോഫ്റ്റ് സിഗ്നല്‍ വാര്‍ത്തകളില്‍ നിറയാന്‍ കാരണം. ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ പുറത്താവലാണ് വിവാദത്തിനു വഴിയൊരുക്കിയത്. ഇതില്‍ തന്നെ സൂര്യയ്‌ക്കെതിരേ ഔട്ട് നല്‍കാനുള്ള തേര്‍ഡ് അംപയറുടെ തീരുമാനമാണ് വന്‍ വിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കിയത്.

1

ഡേവിഡ് മലാന്‍ ക്യാച്ചെടുത്താണ് സൂര്യ മടങ്ങിയത്. എന്നാല്‍ ബോള്‍ ഗ്രൗണ്ടില്‍ ടച്ച് ചെയ്ത ശേഷമാണ് മലാന്‍ കൈയ്ക്കുള്ളിലാക്കിയതെന്നു റീപ്ലേകളില്‍ വ്യക്തമായി കാണാമായിരുന്നു. ഓണ്‍ഫീല്‍ഡ് അംപയര്‍ ഔട്ട് വിളിച്ചെങ്കിലും തേര്‍ഡ് അംപയര്‍ക്കു അന്തിമ തീരുമാനം വിടുകയായിരുന്നു. റീപ്ലേകള്‍ സമയമെടുത്ത് പല തവണ പരിശോധിച്ച തേര്‍ഡ് അംപയറും ഔട്ട് തന്നെ വിധിച്ചതാണ് ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിച്ചത്. മുന്‍ താരങ്ങളും ക്രിക്കറ്റ് ആരാധകരുമെല്ലാം തേര്‍ഡ് അംപയറെ വിമര്‍ശിക്കുകയും ട്രോളുകയുമെല്ലാം ചെയ്തിരുന്നു.

ക്രിക്കറ്റിനെ മെച്ചപ്പെടുത്തുന്നതിനു വേണ്ടി സോഫ്റ്റ് സിഗ്നല്‍ നിയമങ്ങള്‍ ഭേദഗതി വരുത്തണമെന്ന് ഈ മല്‍സരത്തിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, മുന്‍ ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്താണ് സോഫ്റ്റ് സിഗ്നല്‍?

ഗ്രൗണ്ടില്‍ വച്ച് തല്‍സമയം ഒരു കാര്യം നേരിട്ടു കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ ഫീല്‍ഡ് അംപയര്‍ തേര്‍ഡ് അംപയര്‍ക്കു നല്‍കുന്ന സൂചനയാണ് സോഫ്റ്റ് സിഗ്നല്‍. സംഭവം നടക്കുമ്പോള്‍ ഏറ്റവും അടുത്തുണ്ടായിരുന്നത് ഓണ്‍ഫീല്‍ഡ് അംപയറായതിനാല്‍ തന്നെ തീരുമാനമെടുക്കാന്‍ ഏറ്റവും മികച്ച പൊസിഷനിലുള്ളതും അദ്ദേഹമാണ്. തേര്‍ഡ് അംപയര്‍ക്കു ഓണ്‍ഫീല്‍ഡ് അംപയറുടെ ഭാഗത്തു നിന്നുള്ള ഒരു ഉപദേശമെന്നും സോഫ്റ്റ് സിഗ്നലിനെ നിര്‍വചിക്കാം. ഇതു ഒരു കോള്‍ തീരുമാനിക്കുന്നതില്‍ തേര്‍ഡ് അംപയര്‍ക്കു സഹായകമാവേണ്ടതുമാണ്. ഒരു ക്യാച്ചോ, അല്ലെങ്കില്‍ സമാനമായ എന്തെങ്കിലും സംഭവമോ റിവ്യു ചെയ്യേണ്ടി വരുമ്പോള്‍ ഓണ്‍ഫീല്‍ഡ് അംപയര്‍ തേര്‍ഡ് അംപയര്‍ക്കു സോഫ്റ്റ് സിഗ്നല്‍ നല്‍കണമെന്നത് നിര്‍ബന്ധമാണ്.

2

ഒരു സംഭവം റീപ്ലേകളുടെ അടിസ്ഥാനത്തില്‍ റിവ്യു ചെയ്യുമ്പോള്‍ ഓണ്‍ഫീല്‍ഡ് അംപയര്‍ നല്‍കിയ സോഫ്റ്റ് സിഗ്നല്‍ എന്താണെന്നു തേര്‍ഡ് അംപയറുടെ മനസ്സിലുണ്ടാവണം. അതു കൂടി പരിഗണിച്ചു മാത്രമേ തേര്‍ഡ് അംപയര്‍ തന്റെ തീരുമാനം പ്രഖ്യാപിക്കുകയുള്ളൂ. നിര്‍ണായകമായ തെളിവ് ലഭിച്ചാല്‍ മാത്രമേ ഓണ്‍ഫീല്‍ഡ് അംപയറുടെ തീരുമാനം തേര്‍ഡ് അംപയര്‍ റദ്ദാക്കുകയുള്ളൂ. തെളിവ് ലഭിച്ചില്ലെങ്കില്‍ ഓണ്‍ ഫീല്‍ഡ് അംപയറുടെ സോഫ്റ്റ് സിഗ്നലില്‍ തന്നെ ഉറച്ചു നില്‍ക്കുകയല്ലാതെ തേര്‍ഡ് അംപയര്‍ക്കു മറ്റു ഓപ്ഷനുകളില്ല. ഇതിനു പ്രധാന കാരണം അംപയറുടെ കോളുകള്‍ പോലെ തന്നെ എല്ലാ റിവ്യു സംവിധാനങ്ങളും ഓണ്‍ഫീല്‍ഡ് അംപയറുടെ തീരുമാനത്തിന് മുന്‍തൂക്കം നല്‍കുന്നുവെന്നതു തന്നെയാണ്.

Story first published: Friday, March 19, 2021, 18:12 [IST]
Other articles published on Mar 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+