
സെന്റ് ലൂസിയ: ഐസിസിയുടെ ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ കരുത്തരായ ഓസ്‌ട്രേലിയയെ തകര്‍ത്ത് എതിരാളികള്‍ക്കു വെസ്റ്റ് ഇന്‍ഡീസിന്റെ മുന്നറിയിപ്പ്. നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ വിന്‍ഡീസ്. അവിശ്വസനീയ ബാറ്റിങ് തകര്‍ച്ച നേരിട്ടാണ് ഓസീസ് തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. വെറും 19 റണ്‍സെടുക്കുന്നതിനിടെ അവരുടെ ആറു വിക്കറ്റുകളാണ് വിന്‍ഡീസ് കൊയ്തത്.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് ആറു വിക്കറ്റിന് 145 റണ്‍സാണ് നേടാനായത്. മറുപടിയില്‍ നാലോവറുകള്‍ ബാക്കിനില്‍ക്കെ വെറും 127 റണ്‍സിന് ഓസീസ് കൂടാരംകയറുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് ആറു വിക്കറ്റിന് 145 റണ്‍സാണ് നേടാനായത്. മറുപടിയില്‍ നാലോവറുകള്‍ ബാക്കിനില്‍ക്കെ വെറും 127 റണ്‍സിന് ഓസീസ് കൂടാരംകയറുകയായിരുന്നു. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 1-0നു മുന്നിലെത്തി. ഒന്നാം ടി20യില്‍ വിന്‍ഡീസിനെ 145 റണ്‍സിലൊതുക്കിയപ്പോള്‍ വിജയപ്രതീക്ഷയിലായിരുന്നു വിന്‍ഡീസ്. അത്ര ദുഷ്‌കരമല്ലാത്ത ലക്ഷ്യം ഓസീസ് കാര്യമായ വെല്ലുവിളിയില്ലാതെ മറികടക്കുമെന്നും തോന്നിയിരുന്നു. എന്നാല്‍ വിന്‍ഡീസ് ഉജ്ജ്വല ബൗളിങിലൂടെ ഓസീസിനെ വരിഞ്ഞുകെട്ടുകയായിരുന്നു.

തുടക്കം പാളിയെങ്കിലും ഓസീസ് ശക്തമായി തിരിച്ചുവന്നു. 10 ഓവറില്‍ തന്നെ അവരുടെ സ്‌കോര്‍ 100 കടക്കുകയും ചെയ്തു. നാലു വിക്കറ്റുകള്‍ മാത്രമായിരുന്നു ഓസീസിന് നഷ്ടമായത്. ഇതോടെ 20 ഓവറിനുള്ളില്‍ തന്നെ അവര്‍ ലക്ഷ്യം പിന്നിടുമെന്നും എല്ലാവരും ഉറപ്പിച്ചു. എന്നാല്‍ കളി അടിമുടി മാറുന്നതാണ് തുടര്‍ന്നു കണ്ടത്. സ്‌കോറിലേക്കു 19 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച ആറു വിക്കറ്റുകളും ഓസീസിന് നഷ്ടമായി. 16 ഓവറില്‍ 127 റണ്‍സിനാണ് അവര്‍ കൂടാരത്തില്‍ തിരിച്ചെത്തിയത്. നാലോവറുകള്‍ ബാക്കി ഉണ്ടായിരുന്നതിനാല്‍ തന്നെ ഒന്നോ, രണ്ടോ വിക്കറ്റ് കൈവശമുണ്ടായിരുന്നെങ്കില്‍ ഓസീസ് അനായാസം ജയിക്കുമായിരുന്നു.

ഓസീസ് നിരയില്‍ നാലു പേരാണ് രണ്ടക്കം കടന്നത്. മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് മിന്നുന്ന പ്രകടനത്തോടെ പ്രതീക്ഷ കാത്തു. 31 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം അദ്ദേഹം 51 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി. ഓപ്പണര്‍ മാത്യു വെയ്ഡാണ് (33) മറ്റൊരു പ്രധാന സ്‌കോറര്‍. മോയ്‌സസ് ഹെന്റിക്വസ് (16), ഡാനിയേല്‍ ക്രിസ്റ്റിയന്‍ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
നാലു വിക്കറ്റുകളെടുത്ത ഒബെഡ് മക്കോയും മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ ഹെയ്ഡന്‍ മാര്‍ഷും ചേര്‍ന്നാണ് ഓസീസിനെ കശാപ്പ് ചെയ്തത്. ഫാബിയന്‍ അലെനു രണ്ടു വിക്കറ്റ് ലഭിച്ചു. നേരത്തേ ആന്ദ്രെ റസ്സലിന്റെ വെടിക്കെട്ട് ഫിഫ്റ്റിയണ് വിന്‍ഡീസിനെ മോശമല്ലാത് സ്‌കോറിലെത്തിച്ചത്. 28 ബോളില്‍ അഞ്ചു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കം അദ്ദേഹം 51 റണ്‍സ് അടിച്ചെടുത്തു.