രോഹിത്തിന്റെ പകരക്കാരനെ ഇനി കാത്തിരിക്കേണ്ട! ഗില്‍ തയ്യാര്‍, കിടിലന്‍ ഫോമില്‍

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ് പഞ്ചാബില്‍ നിന്നുള്ള യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. അവിശ്വസനീയ ഫോമിലാണ് താരം ഏകദിനത്തില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തിലും താരം നിരാശപ്പെടുത്തിയില്ല. നായകനും വെറ്ററന്‍ ഓപ്പണറുമായ ശിഖര്‍ ധവാനോടൊപ്പം സെഞ്ച്വറി കൂട്ടുകെട്ടില്‍ ഗില്‍ പങ്കാളിയാവുകയും ചെയ്തിരുന്നു. 124 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ അടിച്ചെടുത്തത്. ഗില്‍ 50 റണ്‍സാണ് മല്‍സരത്തില്‍ സംഭാവന ചെയ്തത്. 65 ബോളില്‍ മൂന്നു സിക്‌സറും ഒരു ഫോറുമടക്കമായിരുന്നു ഇത്.
രോഹിത് ശര്‍മയ്ക്കു ശേഷം ഓപ്പണിങില്‍ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഗില്ലിലൂടെ ലഭിച്ചിരിക്കുന്നത്. ഹിറ്റ്മാന്‍, ധവാന്‍ ഇവരില്‍ ആരാണോ ആദ്യം പടിയിറങ്ങുന്നത് അയാളുടം പകരക്കാരന്‍ ഗില്‍ തന്നെ ആയിരിക്കുമെന്നു ഉറപ്പായിരിക്കുകയാണ്. ഈ വര്‍ഷം ഏകദിനത്തില്‍ താരത്തിന്റെ ഇന്നിങ്‌സുകള്‍ നോക്കാം.

കളിച്ചത് 10 ഇന്നിങ്‌സുകള്‍
ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ ഈ വര്‍ഷം ശുഭ്മാന്‍ ഗില്‍ കളിച്ചിട്ടുള്ളത് 10 ഇന്നിങ്‌സുകളാണ്. ഇവയില്‍ ഒന്നില്‍ സെഞ്ച്വറി കുറിച്ച താരം നാലെണ്ണത്തില്‍ ഫിഫ്റ്റിയും കണ്ടെത്തി.
130 റണ്‍സാണ് ഗില്ലിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം. 98 ബോളില്‍ പുറത്താവാതെ 98 റണ്‍സ്, 72 ബോളില്‍ പുറത്താവാതെ 82 റണ്‍സ്, 53 ബോളില്‍ 63 റണ്‍സ്, ഇന്നത്തെ കളിയിലെ 50 റണ്‍സ് എന്നിയാണ് താരത്തിന്റെ നാലു ഫിഫ്റ്റി ഇന്നിങ്‌സുകള്‍. 43 (49 ബോള്‍), 33 (34), 3 (7), 28 (26), 49 (57) എന്നിങ്ങനെയാണ് ബാക്കിയുള്ള മല്‍സരങ്ങളില്‍ ഗില്ലിന്റെ പ്രകടനം.

സെഞ്ച്വറി സിംബാബ്‌വെയ്‌ക്കെതിരേ
ഈ വര്‍ഷത്തെ ഏഷ്യാ കപ്പിനു തൊട്ടുമുമ്പ് ഇന്ത്യന്‍ ടീം സിംബാബ്‌വെയില്‍ പര്യടനം നടത്തിയിരുന്നു. ഈ ഏകദിന പരമ്പരയിലായിരുന്നു ശുഭ്മാന്‍ ഗില്‍ തന്റെ കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സ് കളിച്ചത്. ആഗസ്റ്റ് 22ന് ഹരാരെയില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിലായിരുന്നു ടീമിനായി താരത്തിന്റെ വണ്‍മാന്‍ഷോ.
മല്‍സരത്തില്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലും ശിഖര്‍ ധവാനും ചേര്‍ന്നായിരുന്നു ടീമിനായി ഓപ്പണ്‍ ചെയ്തത്. മൂന്നാമനായെത്തിയ ഗില്‍ 130 റണ്‍സോടെ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അമരക്കാരനായി മാറി. വെറും 97 ബോളിലായിരുന്നു 15 ബൗണ്ടറിയും ഒരു സിക്‌സറുമടക്കം താരം 130 റണ്‍സ് അടിച്ചെടുച്ചത്തത്. മല്‍സരത്തില്‍ ഇന്ത്യ ജയിച്ചതോടെ പ്ലെയര്‍ ഓഫ് ദി മാച്ചായ ഗില്‍ പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
Also Read: രാഹുലിന് ആവശ്യത്തിന് അവസരം നല്‍കി, ലോകകപ്പില്‍ ഗില്‍ മതി- ഡാനിഷ് കനേരിയ

ഗില്ലിന്റെ കരിയര്‍
ഇന്ത്യക്കു വേണ്ടി ടെസ്റ്റ്, ഏകിന ഫോര്‍മാറ്റുകളില്‍ മാത്രമേ ശുഭ്മാന്‍ ഗില്‍ കളിച്ചിട്ടുള്ളൂ. ഏകദിന അരങ്ങേറ്റത്തിനു വേണ്ടി താരം കാത്തിരിക്കുകയാണ്. ടെസറ്റില്‍ 21 ഇന്നിങ്‌സുകള്‍ കളിച്ച താരം 57.33 എന്ന മികച്ച ശരാശരിയില്‍ 579 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. നാലു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. ഉയര്‍ന്ന സ്‌കോര്‍ 91 റണ്‍സാണ്.
ഏകദിനത്തിലാവട്ടെ ഗില്‍ ഇതുവരെ കളിച്ചത് 13 ഇന്നിങ്‌സുകളിലാണ്. ഇവയല്‍ നിന്നും 57.18 ശരാശരിയില്‍ 62 റണ്‍സെടുക്കുകയും ചെയ്തിട്ടുണ്ട്.

ഐപിഎല്ലിലും തിളങ്ങി
ഐപിഎല്ലിലും ശ്രദ്ധേയമായ പ്രകടനമാണ് ശുഭ്മാന്‍ ഗില്‍ നടത്തുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലൂടെയാണ് താരം ടൂര്‍ണമെന്റില്‍ അരങ്ങേറിയത്. കഴിഞ്ഞ സീസണില്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായിരുന്നു ഗില്‍. ഐപിഎല്ലില്‍ ഇതുവരെ 71 ഇന്നിങ്‌സുകള്‍ കളിച്ച താരത്തിന്റെ സമ്പാദ്യം 1900 റണ്‍സാണ്. 14 ഫിഫ്റ്റികളോടെയാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications