ഗില്‍ സെഞ്ച്വറിയടിച്ചു, പക്ഷെ അച്ഛന് നിരാശ! കാരണം വെളിപ്പെടുത്തി പഞ്ചാബ് താരം

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തിലെ ഡബിള്‍ സെഞ്ച്വറിയോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമാവാന്‍ തനിക്കാവുമെന്ന സൂചന നല്‍കിയിരിക്കുകയാണ് യുവതാരം ശുഭ്മാന്‍ ഗില്‍. പല റെക്കോര്‍ഡുകളും തകര്‍ത്താണ് 23കാരന്‍ തന്റെ കന്നി ഡബിള്‍ പൂര്‍ത്തിയാക്കിയത്. വെറും 149 ബോളില്‍ ഗില്‍ അടിച്ചെടുത്തത് 208 റണ്‍സാണ്. 19 ബൗണ്ടറികളും ഒമ്പതു സിക്‌സറുകളുമുള്‍പ്പെടെയായിരുന്നു ഇത്. ഈ മല്‍സരത്തിലെ പ്രകടനത്തെ ഡബിളടിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കോര്‍ഡും ഗില്ലിനെ തേടിയെത്തിയിരുന്നു.
ഗില്ലിന്റെ ഈ നേട്ടം മറ്റാരേക്കാളും സന്തോഷിപ്പിക്കുക താരത്തിന്റെ അച്ഛന്‍ ലഖ്‌വീന്ദര്‍ സിങിനെയായിരിക്കും. കാരണം മകന്റെ കഴിവിനെക്കുറിച്ച് അദ്ദേഹത്തിനു നേരത്തേ തന്നെ ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പഞ്ചാബില്‍ നിന്നുള്ള ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ ഗുര്‍കീരത് മന്‍. 2016ല്‍ ഇന്ത്യക്കു വേണ്ടി മൂന്നു ഏകദിനങ്ങളില്‍ അദ്ദേഹം കളിച്ചിരുന്നു.
ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന കളിയില്‍ ഗില്‍ സെഞ്ച്വറി നേടിയിരുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 97 ബോളില്‍ 116 റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു. ഈ മല്‍സരത്തില്‍ വിരാട് കോലിയും ഇന്ത്യക്കായി സെഞ്ച്വറി കുറിച്ചിരുന്നു. ഗില്ലിന്റെ അന്നത്തെ സെഞ്ച്വറിയില്‍ അച്ഛന്‍ ഹാപ്പിയായിരുന്നില്ലെന്നാണ് ഗുര്‍കീരത് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ കാണവും അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്.

ഇവന്‍ എപ്പോഴാണ് പഠിക്കുക?
ശ്രീലങ്കയ്‌ക്കെതിരേ സെഞ്ച്വറി നേടി ശുഭ്മാന്‍ ഗില്‍ പുറത്തായപ്പോള്‍ അച്ഛന്‍ ലഖ്‌വീന്ദര്‍ സിങിനു ദേഷ്യം വന്നിരുന്നതായി ഗുര്‍കീരത് മന്‍ വ്യക്തമാക്കി. ഡബിള്‍ സെഞ്ച്വറി നേടാന്‍ ഒരുപാട് സമയം ബാക്കിയുണ്ടായിട്ടും അതിനു ശ്രമിക്കാതെ ഗില്‍ പുറത്തായതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നും ഗുര്‍കീരത് വെളിപ്പെടുത്തി.
അവന്‍ എങ്ങനെയാണ് പുറത്തായിരിക്കുന്നതെന്നു നീ നോക്കൂ. സെഞ്ച്വറിക്കു ശേഷം അതു ഡബിളില്‍ എത്തിക്കാന്‍ അവന്റെ പക്കല്‍ സമയമുണ്ടായിരുന്നു.
എല്ലായ്‌പ്പോഴും ഇതുപോലെയുള്ള തുടക്കം അവനു കിട്ടില്ല. എപ്പോഴാണ് ഇവന്‍ ഇതു പഠിക്കുകയെന്നായിരുന്നു അന്നു ഗില്‍ ക്രീസ് വിട്ടപ്പോള്‍ ലഖ്‌വീന്ദര്‍ തന്നോടു പറഞ്ഞതെന്നു ഗുര്‍കീരത് വ്യക്തമാക്കി.
Also Read: IPL 2023: റോയല്‍സ് ഇവരെ പുറത്താക്കില്ല, എല്ലാ കളിയിലും കാണാം- അറിയാം

മകനെക്കുറിച്ച് വലിയ പ്രതീക്ഷ
ശുഭ്മാനെക്കുറിച്ച് ലഖ്‌വീന്ദര്‍ പാജിക്ക് എല്ലായ്‌പ്പോഴും വലിയ പ്രതീക്ഷകളാണുള്ളത്. അവന്റെ കുട്ടിക്കാലം മുതല്‍ ഞങ്ങള്‍ക്കും അങ്ങനെ തന്നെയാണ്. തനിക്കു ലഭിച്ച തുടക്കങ്ങള്‍ ഇപ്പോള്‍ വലിയ സ്‌കോറുകളാക്കി അവന്‍ മാറ്റിയെടുക്കുന്നതു കാണുമ്പോള്‍ സന്തോഷമുണ്ട്.
ന്യൂസിലാന്‍ഡിനെതിരേ ശുഭ്മാന്‍ തന്റെ സെഞ്ച്വറി ഡബിളാക്കി മാറ്റിയതില്‍ ലഖ്‌വീന്ദര്‍ പാജിയും സന്തോഷത്തിലായിരിക്കുമെന്നു ഗുര്‍കീരത് മന്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ക്രിക്കറ്റ് ഫാന്‍
ശുഭ്മാന്‍ ഗില്ലിന്റെ അച്ഛന്‍ ലഖ്‌വീന്ദര്‍ സിങ് കടുത്ത ക്രിക്കറ്റ് ആരാധകന്‍ കൂടിയാണ്. അതുകൊണ്ടു തന്നെ മകനെ ലോകമറിയുന്ന ഒരു ക്രിക്കറ്ററാക്കി മാറ്റിയെടുക്കുന്നതില്‍ അദ്ദേഹത്തിനു വലിയ പങ്ക് തന്നെയുണ്ട്.
2021ലെ ഓസ്‌ട്രേലിന്‍ പര്യടനത്തില്‍ ബ്രിസ്ബണില്‍ നടന്ന ടെസ്റ്റില്‍ 90 കളില്‍ വച്ച് ഗില്‍ പുറത്തായപ്പോള്‍ ലഖ്‌വീന്ദര്‍ ഏറെ നിരാശനായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ തുടര്‍ച്ചയായി വലിയ ഇന്നിങ്‌സുകള്‍ കളിച്ച് അച്ഛന്റെ മനസ്സ് നി്‌റയ്ക്കുകയാണ് ഗില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications