വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അരങ്ങേറ്റത്തില്‍ ഫ്‌ളോപ്പ്, ധോണി വന്ന് പറഞ്ഞത് ഒരു കാര്യം! വെളിപ്പെടുത്തി ശുബ്മാന്‍ ഗില്‍

2019ലെ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലൂടെയാണ് ഗില്ലിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്

1

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം വലിയ ഭാവി കല്‍പ്പിക്കപ്പെടുന്ന താരമാണ് ശുബ്മാന്‍ ഗില്‍. അണ്ടര്‍ 19 ലോകകപ്പില്‍ ഗംഭീര പ്രകടനത്തോടെ ഇന്ത്യയെ കിരീടം ചൂടിച്ച ഗില്‍ നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലും ഏകദിന ടീമിലും പരിഗണിക്കപ്പെടുന്നവരിലൊരാളാണ്. ടി20യില്‍ ഗില്‍ ഇന്ത്യക്കായി അരങ്ങേറാന്‍ കാത്തിരിക്കുകയാണ്. നടന്നുകൊണ്ടിരിക്കുന്ന കിവീസ് പര്യടനത്തില്‍ ഗില്ലിന് അവസരം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2019ലെ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലൂടെയാണ് ഗില്ലിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. അരങ്ങേറ്റ മത്സരത്തില്‍ 21 പന്ത് നേരിട്ട് 9 റണ്‍സെടുത്താന്‍ ഗില്‍ പുറത്തായത്. മത്സരം എട്ട് വിക്കറ്റിന് ഇന്ത്യ തോല്‍ക്കുകയും ചെയ്തു. പ്രകടനം മോശമായതിലും ടീമിന്റെ തോല്‍വിയിലും നിരാശയോടെയിരുന്ന തന്നോട് അന്ന് എംഎസ് ധോണി അടുത്തുവന്ന് പറഞ്ഞതെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശുബ്മാന്‍ ഗില്‍.

Also Read: FIFA World Cup 2022: ഇഷ്ട ടീമേത്? ആര് കപ്പടിക്കും? യുവരാജ് സിങ്ങിന്റെ പ്രവചനം ഇതാAlso Read: FIFA World Cup 2022: ഇഷ്ട ടീമേത്? ആര് കപ്പടിക്കും? യുവരാജ് സിങ്ങിന്റെ പ്രവചനം ഇതാ

ധോണി പറഞ്ഞത് തന്റെ അരങ്ങേറ്റത്തെപ്പറ്റി

ധോണി പറഞ്ഞത് തന്റെ അരങ്ങേറ്റത്തെപ്പറ്റി

'എന്റെ അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യ 15 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് പുറത്താവുന്നത്. 9 റണ്‍സ് മാത്രമെടുത്ത് ഞാന്‍ പുറത്തായി എന്നത് വലിയ നിരാശയുണ്ടാക്കി. 19 വയസായിരുന്നു എന്റെ അന്നത്തെ പ്രായം. മഹിഭായി എന്റെ അടുത്തുവന്ന് പറഞ്ഞത് എന്റെ അരങ്ങേറ്റത്തെക്കാളും ഭേദമാണല്ലോ നിന്റേതെന്നാണ്. ഒരു പന്ത് പോലും നേരിടാതെ അരങ്ങേറ്റ മത്സരത്തില്‍ അദ്ദേഹം റണ്ണൗട്ടാവുകയായിരുന്നു. ഇത് എന്നോട് പറഞ്ഞ് ധോണി ചിരിക്കുകയാണ് ചെയ്തത്- ഗില്‍ ചാറ്റ് ഷോയില്‍ വെളിപ്പെടുത്തി.

Also Read: ഇന്ത്യക്ക് ടി20 കളിക്കാനറിയില്ല! ഇനിയും ഒരുപാട് മനസിലാക്കാനുണ്ട്- ചൂണ്ടിക്കാട്ടി അശ്വിന്‍

തുടക്കം പിഴച്ച ധോണി ഇന്ന് ഇതിഹാസം

തുടക്കം പിഴച്ച ധോണി ഇന്ന് ഇതിഹാസം

അരങ്ങേറ്റ മത്സരത്തില്‍ അക്കൗണ്ട് തുറക്കാനോ ഒരു പന്ത് നേരിടാനോ ഭാഗ്യമില്ലാതെ റണ്ണൗട്ടായ താരമാണ് ധോണി. ഏതൊരു തുടക്കക്കാരനെ സംബന്ധിച്ചും മാനസികമായി തളര്‍ന്ന് പോകുന്ന അവസ്ഥയായിരിക്കും ഇത്. എന്നാല്‍ ധോണി ഈ മോശം തുടക്കത്തെ ഊര്‍ജമാക്കി മാറ്റുകയാണ് ചെയ്തത്. ഇപ്പോള്‍ പകരക്കാരനില്ലാത്ത പ്രതിഭാസമായി ധോണി മാറിയിരിക്കുന്നു. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിക്കൊടുത്ത ധോണി ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകനായും ഫിനിഷറായും വിക്കറ്റ് കീപ്പറായുമാണ് പാഡഴിച്ചത്.

ശുബ്മാന്‍ ഭാവിയിലെ സൂപ്പര്‍ താരം

ശുബ്മാന്‍ ഭാവിയിലെ സൂപ്പര്‍ താരം

ഇന്ത്യ വലിയ ഭാവി കല്‍പ്പിക്കുന്ന താരങ്ങളിലൊരാളാണ് ശുബ്മാന്‍ ഗില്‍. ടി20യിലും കൂടുതല്‍ അവസരം ശുബ്മാന് നല്‍കാനൊരുങ്ങുകയാണ് ടീം മാനേജ്‌മെന്റ്. വമ്പനടിക്കാരനായ താരമല്ലെങ്കിലും ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ്. നിലവില്‍ ഓപ്പണര്‍ റോളിലാണ് ഗില്‍ തിളങ്ങുന്നതെങ്കിലും വിരാട് കോലിക്ക് ശേഷം മൂന്നാം നമ്പറില്‍ തിളങ്ങാന്‍ കഴിവുള്ളവനാണ് ഗില്‍. കോലിയോട് ഉപമിക്കാവുന്ന ശൈലിയാണ് ഗില്ലിന്റേത്. അനുഭവസമ്പത്ത് നല്‍കി പിന്തുണച്ചാല്‍ വലിയ നേട്ടമുണ്ടാക്കാന്‍ ഗില്ലിന് സാധിച്ചേക്കും.

Also Read: FIFA World Cup 2022: ബ്രസീലിന് കപ്പടിക്കാന്‍ എളുപ്പമല്ല! കരുത്ത് തന്നെ തലവേദന, അറിയാം

ഐപിഎല്ലിലും മികച്ച പ്രകടനം തുടരുന്നു

ഐപിഎല്ലിലും മികച്ച പ്രകടനം തുടരുന്നു

ഐപിഎല്ലിലും ഇന്ത്യക്കായി മികച്ച പ്രകടനമാണ് ശുബ്മാന്‍ ഗില്‍ കാഴ്ചവെക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന ഗില്‍ അവസാന സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായിരുന്നു. ഗുജറാത്തിനെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ഗില്‍. 74 ഐപിഎല്ലില്‍ നിന്ന് 32.2 ശരാശരിയില്‍ 1900 റണ്‍സാണ് താരം നേടിയത്. എന്നാല്‍ സ്‌ട്രൈക്കറേറ്റ് 125.25 മാത്രമാണെന്നതാണ് പ്രശ്‌നം. ഇന്ത്യന്‍ ടി20 ടീം ആക്രമണത്തിലേക്ക് ചുവടുമാറ്റാന്‍ തയ്യാറെടുക്കുമ്പോള്‍ ഗില്ലിന്റെ സ്‌ട്രൈക്കറേറ്റ് നിരാശപ്പെടുത്തുന്നതാണെന്ന് പറയാം. താരം മെച്ചപ്പെടുത്തേണ്ട കാര്യവും ഇതാണ്.

Story first published: Saturday, November 19, 2022, 21:02 [IST]
Other articles published on Nov 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X