Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിലവില്‍ ഇന്ത്യന്‍ ടി20 ടീമില്‍ ഇടമില്ല, എന്നാല്‍ ഭാവിയിലെ സൂപ്പര്‍ താരങ്ങള്‍, നാല് പേരിതാ

1

ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ് ഇന്ത്യ. ഇത്തവണ വലിയ പ്രതീക്ഷകളോടെയാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്. രോഹിത് ശര്‍മയെന്ന ക്യാപ്റ്റനൊപ്പം എടുത്തു പറയാന്‍ സാധിക്കുന്ന വലിയ താരനിരയുമുണ്ട്. ബാറ്റിങ് കരുത്തില്‍ ഇന്ത്യ ഗംഭീരമാണെങ്കിലും ബൗളിങ്ങാണ് അല്‍പ്പം ദുര്‍ബലം. ഇത്തവണത്തെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ അഴിച്ചുപണി ഉണ്ടായേക്കും. പല സീനിയര്‍ താരങ്ങളുടെയും സീറ്റ് തെറിക്കുമ്പോള്‍ പല യുവതാരങ്ങളും ടീമിലേക്ക് കടന്നുവരും. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ളവരും എന്നാല്‍ ഭാവിയിലെ സൂപ്പര്‍ താരങ്ങളാവാന്‍ കെല്‍പ്പുള്ളവരുമായ ഇന്ത്യയുടെ നാല് യുവ പ്രതിഭകള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ഇതിനോടകം ഇന്ത്യയുടെ ടി20 ടീമില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും നിലവില്‍ ടീമിലെ സ്ഥിര സാന്നിധ്യമാവാന്‍ ഇഷാന്‍ കിഷനായിട്ടില്ല. റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, സഞ്ജു സാംസണ്‍ തുടങ്ങിയ വിക്കറ്റ് കീപ്പര്‍മാരെല്ലാം ഇഷാനെക്കാള്‍ ഒരുപടി മുന്നില്‍ത്തന്നെ നില്‍ക്കുന്നു. നിലവില്‍ ഇന്ത്യയുടെ പ്ലേയിങ് 11 പുറത്താണ് ഇഷാന്റെ സ്ഥാനം. എന്നാല്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ വലിയ കാലതാമസമില്ലാതെ ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയേക്കും. അടുത്ത ടി20 ലോകകപ്പിലെ ഇന്ത്യയുടെ മുഖ്യ താരങ്ങളിലൊരാളായി ഇഷാന്‍ കിഷന്‍ ഉണ്ടായേക്കും.

Also Read : 2022ല്‍ ഇന്ത്യക്കായി ഏകദിനം അരങ്ങേറ്റം കുറിച്ച അഞ്ച് പേര്‍, രണ്ട് പേര്‍ക്ക് വലിയ ഭാവിയില്ല!

ജിതേഷ് ശര്‍മ

ജിതേഷ് ശര്‍മ

അവസാന ഐപിഎല്ലിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ജിതേഷ് ശര്‍മ. കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ള താരം മികച്ച ടൈമിങ്ങോടെ ബാറ്റ് ചെയ്യുന്നവനാണ്. പഞ്ചാബ് കിങ്‌സിന്റെ താരമായിരുന്ന ജിതേഷ് 12 മത്സരത്തില്‍ നിന്ന് 234 റണ്‍സാണ് നേടിയത്. 164ന് മുകളിലാണ് ജിതേഷ് ശര്‍മയുടെ സ്‌ട്രൈക്കറേറ്റ്. ഇത്തവണത്തെ ടി20 ലോകകപ്പിലെ പ്രകടനം വിലയിരുത്തി ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റം വരുമ്പോള്‍ ജിതേഷിനും ടീമിലേക്ക് വിളിയെത്തിയേക്കും. വിദര്‍ഭ താരത്തെ ഭാവിയിലെ ഇന്ത്യയുടെ സൂപ്പര്‍ താരമെന്ന് തന്നെ വിശേഷിപ്പിക്കാം.

തിലക് വര്‍മ

തിലക് വര്‍മ

അവസാന സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ കണ്ടെത്തലാണ് തിലക് വര്‍മ. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ മധ്യനിരയില്‍ ഗംഭീര പ്രകടനം നടത്താന്‍ കഴിവുള്ളവനാണ്. സമ്മര്‍ദ്ദ ഘട്ടത്തില്‍ നന്നായി ബാറ്റ് ചെയ്യുമെന്നതാണ് എടുത്തു പറയേണ്ടത്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്നുവന്ന തിലകിന് വലിയ ഭാവി തന്നെ പ്രതീക്ഷിക്കപ്പെടുന്നു. ഇതിനോടകം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ തിലകിനായിട്ടുണ്ട്. വരാനിരിക്കുന്ന ഐപിഎല്ലിലും മിന്നിയാല്‍ തിലകിന് ഇന്ത്യന്‍ ടീമിലേക്കെത്താനായേക്കും. വലിയ കരിയര്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവനാണ് തിലക്.

Also Read : T20 World Cup 2022 : കരുത്തുകൊണ്ട് ഞെട്ടിക്കാന്‍ ഇവര്‍, ഏറ്റവും ഫിറ്റ്‌നസുള്ള അഞ്ച് പേരിതാ

ശുബ്മാന്‍ ഗില്‍

ശുബ്മാന്‍ ഗില്‍

ഇന്ത്യ പരിമിത ഓവറില്‍ വേണ്ടവിധം ഉപയോഗിക്കാത്ത താരമാണ് ശുബ്മാന്‍ ഗില്‍. ഇന്ത്യയുടെ രണ്ടാം നിര ഏകദിന ടീമിന്റെ ഓപ്പണറായും ടെസ്റ്റ് ടീം ഓപ്പണറായും ശുബ്മാന്‍ ഗില്ലിനെ പരിഗണിക്കുന്നുണ്ടെങ്കിലും ടി20യില്‍ ഇന്ത്യ കാര്യമായി പരിഗണിച്ചിട്ടില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായും ഇപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനായും താരം തിളങ്ങുന്നു. വമ്പനടിക്കാരനെന്ന് പറയാനാവില്ലെങ്കിലും നിലയുറപ്പിച്ച് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ ഗില്ലിന് കഴിവുണ്ട്. ഭാവിയില്‍ ഇന്ത്യയുടെ ടി20 ടീമിന് മുതല്‍ക്കൂട്ടായിരിക്കും ഗില്‍ എന്നതില്‍ തര്‍ക്കമില്ല.

Story first published: Sunday, October 16, 2022, 22:11 [IST]
Other articles published on Oct 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+