രോഹിത്, കോലി ഇവര്‍ വിരമിച്ചാല്‍ പകരമാര്?, ബെസ്റ്റ് ഈ രണ്ട് പേര്‍, സഞ്ജുവിന് നോ ചാന്‍സ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിലവിലെ നട്ടെല്ലുകളാണ് വിരാട് കോലിയും രോഹിത് ശര്‍മയും. രണ്ട് താരങ്ങളും കരിയറിന്റെ അവസാന ഘട്ടത്തിലേക്കടുക്കുകയാണ്. രോഹിത് ശര്‍മക്ക് പ്രായം 35 പിന്നിട്ടിരിക്കുന്നു. 2023ലെ ഏകദിന ലോകകപ്പോടെ രോഹിത് ശര്‍മ കളിനിര്‍ത്താനുള്ള സാധ്യത കൂടുതലാണ്. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഇതിനോടകം രോഹിത്തിനെ തളര്‍ത്തുന്നുണ്ടെന്ന് പറയാം. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുന്നതും രോഹിത്താണ്.
വിരാട് കോലിക്ക് പ്രായം 33 ആണെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായുള്ള പ്രകടനം മോശമാണ്. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യക്കൊപ്പം കോലിക്ക് മികവ് കാട്ടാനാവാത്ത പക്ഷം അദ്ദേഹത്തിന് അധികനാള്‍ മുന്നോട്ട് പോകാന്‍ സാധിച്ചേക്കില്ല. വ്യക്തമായി പറഞ്ഞാല്‍ അധികം വൈകാതെ കോലിയുടെയും രോഹിത്തിന്റെയും പകരക്കാരെ ഇന്ത്യ കണ്ടെത്തണം.

രോഹിത്തും കോലിയും ഇന്ത്യന്‍ ടീമിലെ സുപ്രധാന താരങ്ങളായതിനാല്‍ത്തന്നെ ഇവരുടെ പകരക്കാരെ കണ്ടെത്തുക പ്രയാസമാണ്. രോഹിത്തിനും കോലിക്കും പകരക്കാരായി ഇന്ത്യക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ശുബ്മാന്‍ ഗില്‍
വിരാട് കോലിക്ക് പകരക്കാരനായി ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ് ശുബ്മാന്‍ ഗില്‍. ക്ലാസിക് ബാറ്റ്‌സ്മാനായ താരം നിലയുറപ്പിച്ച് കളിക്കാനും അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും മിടുക്കനാണ്. എന്നാല്‍ ഇന്ത്യ ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് ഗില്ലിന് കാര്യമായ പിന്തുണ നല്‍കുന്നത്. ടി20 ഫോര്‍മാറ്റില്‍ തീരെ പിന്തുണ ലഭിക്കുന്നില്ല. ഏകദിനത്തില്‍ ഇപ്പോള്‍ കുറച്ച് അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്ത്യക്ക് കോലിയുടെ പകരക്കാരനെന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന താരമാണ് ഗില്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതായുണ്ട്.

പൃഥ്വി ഷാ
രോഹിത് ശര്‍മയുടെ വിരമിക്കലിന് ശേഷം ഇന്ത്യക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന താരമാണ് പൃഥ്വി ഷാ. ക്യാപ്റ്റനെന്ന നിലയില്‍പ്പോലും ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുമെന്ന താരമാണ് പൃഥ്വി. ഇന്ത്യ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് പൃഥ്വി. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയെയും നയിക്കുന്നു. വെടിക്കെട്ട് ബാറ്റിങ് ശൈലിയാണ് പൃഥ്വിയുടേത്. ഏത് ഫോര്‍മാറ്റിലായാലും തന്റെ വെടിക്കെട്ട് ബാറ്റിങ് ശൈലി പൃഥ്വി പിന്തുടരുന്നു. അതുകൊണ്ട് തന്നെ രോഹിത്തിന്റെ പകരക്കാരനായി പൃഥ്വിയെ പരിഗണിക്കാം.
ASIA CUP: ഹിറ്റ്മാനും റിഷഭുമല്ല, ഇന്ത്യയുടെ തുറുപ്പുചീട്ട് കോലി തന്നെ, ഇതാ കണക്കുകള്‍

ദീപക് ഹൂഡ
ഇന്ത്യക്ക് വിശ്വസ്തനായ താരമെന്ന നിലയില്‍ മൂന്നാം നമ്പറിലേക്ക് കോലിയുടെ പരിഗണിക്കാവുന്ന താരമാണ് ദീപക് ഹൂഡ. യുവതാരത്തെ നിലവില്‍ ഇന്ത്യ പരിമിത ഓവറിലേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും ടെസ്റ്റില്‍ പടിക്ക് പുറത്താണ്. എന്നാല്‍ ഇന്ത്യക്ക് മൂന്ന് ഫോര്‍മാറ്റിലും പരിഗണിക്കാവുന്ന താരമാണ് ഹൂഡ. പന്തെറിയാനും കഴിവുള്ള താരമെന്ന നിലയില്‍ ഇന്ത്യ ഹൂഡക്ക് കൂടുതല്‍ പരിഗണന നല്‍കേണ്ടതായുണ്ട്.

ശ്രേയസ് അയ്യര്‍
കോലിയുടെ പകരക്കാരനായി ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ് ശ്രേയസ് അയ്യര്‍. ഏകദിനത്തിലും ടെസ്റ്റിലും കോലിയുടെ പകരക്കാരനാവാന്‍ പ്രതിഭയുള്ള താരമാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ ടി20യില്‍ ശ്രേയസിനെ വിശ്വസ്തനെന്ന് വിളിക്കാനാവില്ല. എങ്കിലും ഇന്ത്യക്ക് കോലിയുടെ പകരക്കാരനെന്ന റോളില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന താരമാണ് ശ്രേയസ് അയ്യര്‍.
ASIA CUP: ആരും കിരീടം മോഹിക്കേണ്ട, അത് ഇന്ത്യ നേടും!, മൂന്ന് കാരണങ്ങളിതാ

ഇഷാന്‍ കിഷന്‍
ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണറാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷനെ ഇന്ത്യക്ക് രോഹിത് ശര്‍മയുടെ പകരക്കാരനായി ഓപ്പണിങ്ങില്‍ പരീക്ഷിക്കാവുന്നതാണ്. ഇടം കൈയന്‍ ഓപ്പണര്‍ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. എന്നാല്‍ ഇന്ത്യക്ക് പൂര്‍ണ്ണമായി മാറ്റിനിര്‍ത്താന്‍ സാധിക്കുന്ന താരമല്ല ഇഷാന്‍. ഭാവി മുന്‍നിര്‍ത്തി ഇന്ത്യക്ക് വളര്‍ത്തിക്കൊണ്ട് വരാന്‍ സാധിക്കുന്ന താരമാണ് ഇഷാനെന്ന് ഉറപ്പിച്ച് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications