
ശുബ്മാന്റെ പ്രകടനം സ്മിത്ത് കാണുന്നില്ലേ
ഇന്ത്യയുടെ ശുബ്മാന്‍ ഗില്‍ കളിക്കുമ്പോള്‍ സ്മിത്ത് കണ്ണടച്ചിരിക്കുവാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ശുബ്മാന്റെ ക്ലാസും പ്രതിഭയുമുള്ള മറ്റൊരു താരവും നിലവിലില്ലെന്നും എത്ര പക്വതയോടെയാണ് അവന്‍ കളിക്കുന്നതെന്നും സ്മിത്തിന് പോലും മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാനായിട്ടില്ലെന്നും ആരാധകര്‍ പരിഹസിക്കുന്നു.
ബുദ്ധിപരമായി കളിക്കുന്നവനാണ് ശുബ്മാന്‍. മത്സരത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നും വിജയത്തിലെത്തിക്കണമെന്നും അവനറിയാം. വിരാട് കോലിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് ലോക ക്രിക്കറ്റിനെ അടക്കിഭരിക്കാന്‍ പോകുന്നത് ശുബ്മാനാണെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്.
ശുബ്മാന്‍ ഓസ്‌ട്രേലിയയില്‍ വന്ന് തന്റെ ബാറ്റിങ് മികവ് തെളിയിച്ചവനാണ്. സ്മിത്തിന് പോലും ഇപ്പോള്‍ ഇന്ത്യയില്‍ തിളങ്ങാനാവുന്നില്ലെന്നും ഇന്ത്യന്‍ താരങ്ങളുടെ കരുത്തിനെ കുറച്ചുകാണുന്നത് മണ്ടത്തരമാണെന്നും ആരാധകര്‍ പറയുന്നത്.
Also Read: Womens T20 World Cup: മഴക്കളിയില്‍ ഇന്ത്യക്ക് ജയം, അയര്‍ലന്‍ഡിനെ തകര്‍ത്ത് സെമിയില്‍

ബ്രൂക്കിനെ ഇന്ത്യയിലേക്ക് അയക്കൂ
ഹാരി ബ്രൂക്കിനെ ഒരു തവണ ഇന്ത്യന്‍ പരമ്പരക്കായി അയച്ചാല്‍ ഈ അഭിപ്രായം മാറുമെന്നാണ് ഇന്ത്യന്‍ ആരാധകരുടെ പരിഹാസം. ശുബ്മാന്‍ ഇതിനോടകം വിദേശത്തടക്കം ടെസ്റ്റ് കളിച്ച് മികവ് കാട്ടി. ബ്രൂക്ക് ഒരു തവണ ഇന്ത്യയില്‍ കളിച്ച് മികവ് തെളിയിച്ചാല്‍ അംഗീകരിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്.
ബ്രൂക്കിന്റെ ഭയമില്ലാത്ത മനോഭാവം അംഗീകരിക്കപ്പെടേണ്ടതാണെങ്കിലും ശുബ്മാന്റെ മികവിനോട് താരതമ്യം ചെയ്യാനാവില്ലെന്നും ഇന്ത്യന്‍ താരത്തെപ്പോലെ ക്ലാസ് ശൈലിയുള്ള മാച്ച് വിന്നര്‍മാര്‍ ലോക ക്രിക്കറ്റില്‍ത്തന്നെ വിരളമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ട് പേരും വളരട്ടെ
രണ്ട് പേരും വളര്‍ന്ന് വരട്ടെയെന്നും മികച്ചവനാരെന്ന് കാലം തെളിയിക്കട്ടെയെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. ബ്രൂക്കില്‍ ഇംഗ്ലണ്ട് വലിയ പ്രതീക്ഷവെക്കുമ്പോള്‍ ഇതിനോടകം സൂപ്പര്‍ താരമെന്ന നിലയിലേക്ക് ശുബ്മാന്‍ ഉയര്‍ന്നുകഴിഞ്ഞു.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ത്തന്നെ ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരമെന്ന നിലയിലേക്ക് ശുബ്മാനെത്തുമെന്നുമാണ് ആരാധകരുടെ വിലയിരുത്തല്‍. രണ്ട് പേരും രണ്ട് ശൈലിയില്‍ കളിക്കുന്നവരായതിനാല്‍ താരതമ്യത്തിന് പ്രസക്തിയില്ലെന്ന് പറയുന്നവരുമേറെ.
Also Read: 'ഇന്ത്യയെ തോല്‍പ്പിക്കാനാവില്ല', പ്രശംസിച്ച റമീസ് രാജക്ക് പൊങ്കാല! കമന്റുകള്‍ വൈറല്‍

ശുബ്മാന്റെയും ബ്രൂക്കിന്റെയും പ്രകടനം
23കാരനായ ബ്രൂക്ക് ഇംഗ്ലണ്ടിനായി അഞ്ച് ടെസ്റ്റില്‍ നിന്ന് 77.78 ശരാശരിയില്‍ 623 റണ്‍സാണ് നേടിയത്. മൂന്ന് സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. മൂന്ന് ഏകദിനത്തില്‍ നിന്ന് 28.67 ശരാശരിയില്‍ 86 റണ്‍സും 20 ടി20യില്‍ നിന്ന് 26.57 ശരാശരിയില്‍ 372 റണ്‍സുമാണ് ബ്രൂക്കിന്റെ സമ്പാദ്യം.
23കാരനായ ശുബ്മാന്‍ 13 ടെസ്റ്റില്‍ നിന്ന് 32 ശരാശരിയില്‍ 736 റണ്‍സും 21 ഏകദിനത്തില്‍ നിന്ന് 73.76 ശരാശരിയില്‍ 1254 റണ്‍സും 6 ടി20യില്‍ നിന്ന് 202 റണ്‍സും ഗില്ലിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ നിലവില്‍ ഗില്ലിനെക്കാള്‍ മികവ് ബ്രൂക്കിനുണ്ടെങ്കിലും ആകെ നോക്കിയാല്‍ ഗില്ലാണ് കേമന്‍.


Click it and Unblock the Notifications












