Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാര്യങ്ങള്‍ മാറി, അവന്റെ സ്ഥാനം വൈകാതെ തെറിക്കും!, മുന്നറിയിപ്പുമായി അഗാര്‍ക്കര്‍

1

ഇന്ത്യന്‍ ടീമിലെ താരസമ്പത്ത് മറ്റേത് ടീമിനെക്കാളും ഉയരെയാണ്. ആഭ്യന്തര ക്രിക്കറ്റ് സംവിധാനങ്ങളുടെ കെട്ടുറപ്പും ഐപിഎല്ലിന്റെ വരവും ഇന്ത്യന്‍ ടീമിലെ താരസമ്പത്തിനെ ഉയര്‍ത്തിയിരിക്കുകയാണ്. ഓരോ വര്‍ഷവും മികവ് കാട്ടി നിരവധി താരങ്ങളാണ് ഉയര്‍ന്ന് വരുന്നത്. ഒരു വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ പോലും അഞ്ചിലധികം പ്രതിഭകളെങ്കിലും ദേശീയ ടീമില്‍ കളിക്കാനുള്ള യോഗ്യത കാട്ടുന്നു. അതുകൊണ്ട് തന്നെ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ തുടര്‍ച്ചയായി താരങ്ങള്‍ മികവ് കാട്ടേണ്ടിയിരിക്കുന്നു.

ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരിക്കുന്ന പല താരങ്ങളുടെയും ഭാവി സാധ്യതകള്‍ ഇപ്പോള്‍ തുലാസിലാണ്. ഇപ്പോഴിതാ ഒരു ഇന്ത്യന്‍ താരം വൈകാതെ ഇന്ത്യന്‍ ടീമിന് പുറത്താവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍. അത് മറ്റാരുമല്ല ശ്രേയസ് അയ്യരാണെന്നാണ് അഗാര്‍ക്കര്‍ പറയുന്നത്. അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നു.

1

'കാര്യങ്ങളെല്ലാം വളരെയധികം മാറിയിരിക്കുന്നു. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ശ്രേയസ് അയ്യരുടെ ടീമിലെ സ്ഥാനം തുലാസിലാണ്. സൂര്യകുമാര്‍ യാദവ് എത്രത്തോളം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് നോക്കുക. ശ്രേയസിന് സാങ്കേതികമായ പിഴവുകളുണ്ട്. ഷോര്‍ട്ട് ബോള്‍ പ്രശ്‌നം മാത്രമല്ല വേറെയും പ്രശ്‌നങ്ങളുണ്ട്.

പുള്‍ ഷോട്ടുകള്‍ സ്വാഭാവികമായി കളിക്കാന്‍ സാധിക്കുന്ന താരമല്ലവന്‍. നിലയുറപ്പിച്ചാല്‍ ചിലപ്പോള്‍ ഷോര്‍ട്ട് ബോളില്‍ നന്നായി കളിക്കാന്‍ അവന് സാധിച്ചേക്കും. അതുകൊണ്ട് തന്നെ ക്രീസിലേക്കെത്തിയ ശേഷം ഇത്തരം ഷോട്ട് ബോളുകള്‍ കളിക്കാന്‍ ശ്രമിക്കരുത്. നിലയുറപ്പിച്ച് കഴിഞ്ഞാല്‍ വേണമെങ്കില്‍ നോക്കാം. കാരണം ഷോട്ട് ബോളുകള്‍ അവന്റെ ദൗര്‍ബല്യം തന്നെയാണ്'- അഗാര്‍ക്കര്‍ പറഞ്ഞു.

ജാപ്പനീസ് ഫുഡ് കിട്ടിയാല്‍ കോലി എല്ലാം മറക്കും, അതിനൊരു കാരണമുണ്ട്!, അറിയാമോ?

2

ഇന്ത്യ മധ്യനിരയിലേക്ക് പരിഗണിക്കുന്ന താരമാണ് ശ്രേയസ് അയ്യര്‍. ക്ലാസിക് ശൈലിയുള്ള ബാറ്റ്‌സ്മാനായ അദ്ദേഹത്തെ ടെസ്റ്റില്‍ അജിന്‍ക്യ രഹാനെക്ക് പകരക്കാരനായി ഇന്ത്യ പരിഗണിക്കുന്നു. ടി20 ടീമില്‍ സ്ഥിര സ്ഥാനം ഉറപ്പില്ല. ഏകദിനം കളിക്കാന്‍ മികവുള്ളവനാണെങ്കിലും വലിയ സ്‌കോര്‍ നേടാന്‍ സാധിക്കാത്തതിനാല്‍ ഏകദിനത്തിലും സീറ്റുറപ്പില്ല.

മൂന്നാം നമ്പറില്‍ വിരാട് കോലിയും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും ഉള്ളപ്പോള്‍ ശ്രേയസിന് സ്ഥാനം ലഭിക്കുക പ്രയാസമാണെന്നത് വസ്തുതയാണ്. സൂര്യ ഏത് ശൈലിയിലും കളിക്കാന്‍ കഴിവുള്ള താരമാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കുന്നവന്‍. അതുകൊണ്ട് തന്നെ സൂര്യയെ മറികടന്ന് ഇന്ത്യയുടെ പ്ലേയിങ് 11 ഇടം നേടുക ശ്രേയസിനെ സംബന്ധിച്ച് സ്വപ്‌നം മാത്രമാണ്.

3

ശ്രീലങ്കന്‍ പരമ്പരയില്‍ ഹാട്രിക് ഫിഫ്റ്റിയോടെ മിന്നിച്ച് ശ്രേയസ് പ്രതീക്ഷ നല്‍കിയെങ്കിലും ദൗര്‍ബല്യമായ ഷോര്‍ട്ട് ബോള്‍ കുരുക്കില്‍ ശ്രേയസ് വീണ്ടും വീണ്ടും വീഴുന്നു. ഇംഗ്ലണ്ടിനെതിരേയും ഇത് കണ്ടതാണ്. നേരത്തെ ഇന്ത്യയുടെ ഭാവി നായകനായിപ്പോലും പരിഗണിച്ചിരുന്ന താരമാണ് ശ്രേയസെങ്കിലും മൂന്ന് ഫോര്‍മാറ്റിലും ഇപ്പോള്‍ അദ്ദേഹത്തിന് സ്ഥാനം ഉറപ്പില്ല.

ജന്മദിനത്തില്‍ 50 ലധികം റണ്‍സ്, നേട്ടത്തിലെത്തിയ ഇന്ത്യക്കാരെ അറിയാമോ?, പട്ടിക ഇതാ

4

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള താരമാണ് ശ്രേയസ്. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ ഈ സാധ്യതകള്‍ കുറക്കുന്നതാണ്. ദീപക് ഹൂഡയെപ്പോലെ പന്തുകൊണ്ടും മികവ് കാട്ടാന്‍ കരുത്തുള്ളവര്‍ ടീമിന് പുറത്ത് നില്‍ക്കവെ ഇന്ത്യ ശ്രേയസിനെ ഇനിയും അധികനാള്‍ പരിഗണിച്ചേക്കില്ല.

5

പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് നന്നായി അറിയാവുന്ന താരമാണ് ശ്രേയസ്. അതുകൊണ്ട് തന്നെ ആവിശ്യത്തിന് അവസരങ്ങളും താരത്തിന് നല്‍കുന്നു. എന്നാല്‍ ഇതിനെ വേണ്ടപോലെ പ്രയോജനപ്പെടുത്താന്‍ ശ്രേയസിന് സാധിക്കുന്നില്ല. 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ശ്രേയസിന് ഇപ്പോഴേ മികവ് കാട്ടാന്‍ സാധിക്കാത്ത പക്ഷം അധികനാള്‍ മുന്നോട്ട് പോകാനാവില്ലെന്നുറപ്പ്.

Story first published: Sunday, July 24, 2022, 14:58 [IST]
Other articles published on Jul 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+