Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2021ലെ ടി20 ലോകകപ്പില്‍ റിസര്‍വ് താരങ്ങള്‍, ഇത്തവണയും അങ്ങനെ തന്നെ!, മൂന്ന് പേരിതാ

1

2022ലെ ടി20 ലോകകപ്പിനെ വരവേല്‍ക്കാന്‍ ക്രിക്കറ്റ് ടീമുകളെല്ലാം തയ്യാറെടുത്ത് കഴിഞ്ഞു. ഈ മാസം 16നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയാണ് ലോകകപ്പിന് വേദിയാവുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ തട്ടകത്തിലേക്ക് ടി20 ലോകകപ്പെത്തുമ്പോള്‍ മുന്‍തൂക്കം കംഗാരുക്കള്‍ക്ക് തന്നെയെന്ന് പറയാതിരിക്കാനാവില്ല. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരെല്ലാം ഓസ്‌ട്രേലിയക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരുടെ നിരയാണ്.

ഇത്തവണ എല്ലാ ടീമുകള്‍ക്കൊപ്പവും കരുത്തുറ്റ നിരയുണ്ട്. എന്നാല്‍ അര്‍ഹതയുണ്ടായിട്ടും പല താരങ്ങളും റിസര്‍വ് താരങ്ങളായി ഒതുങ്ങിയിട്ടുമുണ്ട്. 2021ലെ ടി20 ലോകകപ്പിലും ഇത്തവണത്തെ ടി20 ലോകകപ്പിലും റിസര്‍വ് താരങ്ങളായി മാറിയ ചില താരങ്ങളുണ്ട്. ആ മൂന്ന് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

സൂര്യകുമാര്‍ യാദവിന്റെ വരവോടെ ഇന്ത്യയുടെ നാലാം നമ്പറില്‍ നിന്ന് പുറത്തായ താരമാണ് ശ്രേയസ് അയ്യര്‍. ക്ലാസിക് ശൈലിയുള്ള ബാറ്റ്‌സ്മാനാണ് ശ്രേയസെങ്കിലും അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന കാര്യത്തില്‍ അത്ര മിടുക്കനല്ല. 2021ലെ ടി20 ലോകകപ്പില്‍ ശ്രേയസ് 15 അംഗ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതകളേറെയായിരുന്നെങ്കിലും പരിക്കിന്റെ ഇടവേളക്ക് ശേഷം എത്തിയതിനാല്‍ അദ്ദേഹത്തെ റിസര്‍വ് താരമായി പരിഗണിക്കുകയായിരുന്നു.

ഇത്തവണ ശ്രേയസിനെക്കാള്‍ മികവുള്ള താരങ്ങള്‍ നിരവധിയായതിനാലാണ് ശ്രേയസ് തഴയപ്പെട്ടത്. ദീപക് ഹൂഡ ശ്രേയസിനെ മറികടന്ന് 15 അംഗ ടീമില്‍ ഇടം പിടിച്ചത്. എന്നാല്‍ പരിക്കേറ്റ ഹൂഡ ടി20 ലോകകപ്പ് കളിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അതുകൊണ്ട് തന്നെ ചിലപ്പോള്‍ ശ്രേയസിന് 15 അംഗ ടീമിലേക്ക് വിളിയെത്തിയേക്കും. നിലവില്‍ അദ്ദേഹം ബാക്കപ്പ് താരമാണ്.

Also Read : ഇനിയാര്‍ക്കും നേടാനാവില്ല, സച്ചിന്റെ പേരില്‍ അങ്ങനെയൊരു റെക്കോഡുണ്ട്, അറിയാമോ?

ദീപക് ചഹാര്‍

ദീപക് ചഹാര്‍

രണ്ട് ലോകകപ്പിലും റിസര്‍വ് താരമായി മാറപ്പെട്ട താരമാണ് ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ ദീപക് ചഹാര്‍. ഭുവനേശ്വര്‍ കുമാറിനെപ്പോലെ സ്വിങ് ഓള്‍റൗണ്ടറാണ് ദീപക് ചഹാര്‍. ന്യൂബോളില്‍ നന്നായി സ്വിങ് ചെയ്യിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. കൂടാതെ നന്നായി ബാറ്റുചെയ്യാനും കഴിവുണ്ട്. എന്നാല്‍ അദ്ദേഹത്തെ ഇന്ത്യ റിസര്‍വ് താരമായാണ് പരിഗണിച്ചിരിക്കുന്നത്. ഇത്തവണ ഓസ്‌ട്രേലിയയില്‍ അതിവേഗ പേസര്‍മാര്‍ക്കാണ് തിളങ്ങാനാവുക. ചഹാര്‍ മീഡിയം പേസറാണ്. കൂടാതെ ദീപക്കിന്റെ അതേ ശൈലിയുള്ള സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ ടീമിലുണ്ട്. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യ ദീപക്കിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

Also Read : IPL 2023: മുംബൈ ഫാന്‍സ് ഹാപ്പി, ജോഫ്രാ ആര്‍ച്ചര്‍ ഫിറ്റ്, ഈ സീസണില്‍ കളിക്കും

ആന്‍ഡിലി ഫെലുക്ക്വായോ

ആന്‍ഡിലി ഫെലുക്ക്വായോ

ദക്ഷിണാഫ്രിക്കയുടെ ആന്‍ഡിലി ഫെലുക്ക്വായോയാണ് മറ്റൊരു താരം. 2021ലെ ടി20 ലോകകപ്പിലും ഇത്തവണയും അദ്ദേഹം റിസര്‍വ് താരമായിരുന്നു. നിലവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തുറ്റ പേസ് നിരയുണ്ട്. എല്ലാവരും ഒന്നിനൊന്ന് മെച്ചമായതിനാലാണ് ഫെലുക്ക്വായോയെ അവര്‍ റിസര്‍വ് താരമായി പരിഗണിച്ചത്. മാര്‍ക്കോ യാന്‍സനും വെയ്റ്റിങ് ലിസ്റ്റിലുള്ളതിനാല്‍ ഫെലുക്ക്വായോക്ക് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് പറയാം.

Story first published: Saturday, October 8, 2022, 12:21 [IST]
Other articles published on Oct 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+