Odi World Cup: ഇന്ത്യയുടെ ബെസ്റ്റ് 11ല്‍ ആരൊക്കെ? സൂര്യയും രാഹുലും ഇഷാനുമില്ല-അറിയാം

മുംബൈ: ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള പടയൊരുക്കത്തിലാണ് ഇപ്പോള്‍ ടീമുകളെല്ലാം. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് പല ടീമുകള്‍ക്കും അഭിമാന പ്രശ്‌നമാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് എന്ത് വിലകൊടുത്തും അലമാരയിലെത്തിക്കേണ്ടതായുണ്ട്.
2022ലെ ടി20 ലോകകപ്പും ഏഷ്യാ കപ്പും തോറ്റ പേരുകേട്ട ഇന്ത്യക്ക് തട്ടകത്തില്‍ നടക്കുന്ന ഏകദിന ലോകകപ്പ് അലമാരയിലേക്കെത്തിക്കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച ടീമിനെ കളത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.
ഇപ്പോഴിതാ ഇന്ത്യയുടെ ഏകദിന ലോകകപ്പിലെ സാധ്യതാ 11 തിരഞ്ഞെടുത്തിരിക്കുകയാണ് സ്‌പോര്‍ട്‌സ് കീഡ. സൂപ്പര്‍ താരങ്ങളായ സൂര്യകുമാര്‍ യാദവിനെയും ഇഷാന്‍ കിഷനെയും മുഹമ്മദ് ഷമിയേയുമെല്ലാം തഴഞ്ഞ ഈ പ്ലേയിങ് 11 ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നോക്കാം.

രോഹിത് - ശുബ്മാന്‍ ഓപ്പണിങ്
രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാണ് ഓപ്പണിങ്ങില്‍. ഈ കൂട്ടുകെട്ട് തന്നെ ഇറങ്ങാനാണ് കൂടുതല്‍ സാധ്യത. ശുബ്മാന്റെ സമീപകാല പ്രകടനങ്ങള്‍ വളരെ മികച്ചതാണ്. ശ്രീലങ്കയ്‌ക്കെതിരേ രോഹിത്തിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാനും യുവതാരത്തിന് സാധിച്ചിട്ടുണ്ട്.
വമ്പനടിക്കാരനായ താരമെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും നിലയുറപ്പിച്ച് ക്ലാസിക് ഷോട്ടുകളുമായി കളിക്കാനുള്ള കഴിവുണ്ട്. രോഹിത്തിനൊപ്പം പെര്‍ഫക്ട് ഓപ്പണറാവാന്‍ ശുബ്മാന് കഴിവുണ്ടെന്ന് പറയാം.
ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍ എന്നിവരും ഓപ്പണിങ്ങില്‍ അവസരം തേടുന്നവരാണെങ്കിലും ഇവര്‍ക്ക് അവസരം ലഭിക്കുക നിലവിലെ സാഹചര്യത്തില്‍ പ്രയാസം.
Also Read: അക്രത്തെ നേരിടാന്‍ പേടി! സച്ചിന്‍ തന്നെ ഉപദേശത്തോടെ മാറി-വെളിപ്പെടുത്തി സെവാഗ്

വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്
മൂന്നാം നമ്പറില്‍ വിരാട് കോലിയുടെ സ്ഥാനത്തിനെതിരേ ചോദ്യമില്ല. ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളില്‍ നിര്‍ണ്ണായക റോളുള്ള താരമാണ് കോലി. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും പ്രകടനമികവും ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.
ആംഗര്‍ റോളില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ കോലിക്ക് സാധിക്കാത്ത പക്ഷം ഇന്ത്യക്ക് ലോകകപ്പിലേക്കെത്തുക കടുപ്പം. നാലാം നമ്പറില്‍ ആര് വേണമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ചോദ്യം. സൂര്യകുമാര്‍ യാദവ്-ശ്രേയസ് അയ്യര്‍ എന്നിവരാണ് ഈ സ്ഥാനത്തിനായി മത്സരിക്കുന്നത്.
ഇതില്‍ ശ്രേയസാണ് ഈ 11 ഉള്‍പ്പെടുന്നത്. ഏകദിനത്തില്‍ സൂര്യയെക്കാള്‍ സ്ഥിരതയോടെ കളിക്കാന്‍ ശ്രേയസ് അയ്യര്‍ക്കാണ് സാധിക്കുന്നത്. താരത്തിന്റെ സമീപകാല റെക്കോഡുകളെല്ലാം മികച്ചതായതിനാല്‍ ഇന്ത്യ ശ്രേയസിനെ പരിഗണിച്ചേക്കും.
അഞ്ചാം നമ്പറില്‍ റിഷഭ് പന്തിനാണ് സ്ഥാനം. എന്നാല്‍ പരിക്കേറ്റ് ചികിത്സയിലുള്ള റിഷഭിന് ലോകകപ്പ് നഷ്ടമാവാന്‍ സാധ്യത കൂടുതല്‍. അങ്ങനെ വന്നാല്‍ ഇഷാന്‍ കിഷന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി അവസരം ലഭിച്ചേക്കും.

ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്
ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യക്കാണ് അവസരം. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറെ വൈസ് ക്യാപ്റ്റനാക്കിയാവും ഇന്ത്യ ഏകദിന ലോകകപ്പില്‍ ഇറങ്ങുക. താരത്തിന്റെ ഓള്‍റൗണ്ട് മികവ് ഇന്ത്യക്ക് ലോകകപ്പില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജക്കാണ് സ്ഥാനം. ഇടം കൈയന്‍ താരത്തിന്റെ ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ജഡേജയുടെ വിക്കറ്റ് നേടാനുള്ള കഴിവിനോടൊപ്പം ഫിനിഷര്‍ റോളില്‍ തിളങ്ങാനുള്ള കഴിവിലും ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു.
സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവിനാണ് അവസരം. യുസ് വേന്ദ്ര ചഹാലിന് പഴയതുപോലെ ഇംപാക്ട് സൃഷ്ടിക്കാനാവാത്ത സാഹചര്യത്തിലും കുല്‍ദീപിന്റെ സമീപകാലത്തെ ഫോമിന്റെ കരുത്തിലും ഇന്ത്യ കുല്‍ദീപിന് അവസരം നല്‍കുന്നതാവും കൂടുതല്‍ നന്നാവുക.
Also Read: വീരുവിന്റെ വീരഗാഥ, ഈ അഞ്ച് റെക്കോഡുകള്‍ ആരും തകര്‍ക്കില്ല! അറിയാം

അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക്, ജസ്പ്രീത് ബുംറ
ഒമ്പതാം നമ്പറില്‍ ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ്ങിനാണ് അവസരം. ടി20 ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ അര്‍ഷദീപിന്റെ ഏകദിനത്തിലെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. അതുകൊണ്ട് തന്നെ അര്‍ഷദീപിന്റെ സ്ഥാനത്തിന് എതിര്‍ അഭിപ്രായങ്ങള്‍ ഉണ്ടാവാം.
മുഹമ്മദ് സിറാജിന്റെ പ്രകടനം വളരെ മികച്ചതായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് അദ്ദേഹത്തെ പരിഗണിക്കാവുന്നതാണ്. 10ാം നമ്പറില്‍ ഉമ്രാന്‍ മാലിക്കിനാണ് അവസരം. ഇന്ത്യയുടെ അതിവേഗ പേസറായ ഉമ്രാന്‍ ലൈനും ലെങ്തും മെച്ചപ്പെടുത്തിയാല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടായി മാറിയേക്കും.
11ാം നമ്പറില്‍ ജസ്പ്രീത് ബുംറക്കാവും അവസരം. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ പരിക്കിന്റെ വിശ്രമത്തിലാണ്. ലോകകപ്പിന് മുമ്പായി ശക്തമായൊരു തിരിച്ചുവരവ് നടത്താന്‍ ബുംറക്കാവുമെന്ന് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications