ആദ്യ ഓവറില്‍ സച്ചിന്‍ 'തല്ലിക്കൂട്ടി', വഖാര്‍ എന്നെ തഴഞ്ഞു, പക്ഷെ... ഓര്‍മ പങ്കുവെച്ച് അക്തര്‍

ഇന്ത്യ-പാകിസ്താന്‍ പോരാട്ടങ്ങള്‍ക്ക് എന്നും ഒരു പ്രത്യേക ആവേശമാണ്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ വൈര്യം പലപ്പോഴും കളത്തിലേക്കുമെത്തുന്നതിനാല്‍ പോരാട്ടച്ചൂടേറും. ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടം കാണാനായി ഇപ്പോള്‍ കാത്തിരിക്കുകയാണ് ആരാധകര്‍. 2003 ഏകദിന ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ആരാധകര്‍ക്ക് പെട്ടെന്ന് മറക്കാനാവാത്തതാണ്.
സച്ചിനും സെവാഗും ഗാംഗുലിയും ദ്രാവിഡും സഹീര്‍ ഖാനുമെല്ലാം ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീമും സായീദ് അന്‍വറും ഇന്‍സമാം ഉല്‍ ഹഖും വസിം അക്രവും ഷുഹൈബ് അക്തറും വഖാര്‍ യൂനിസുമെല്ലാം ഉള്‍പ്പെടുന്ന പാകിസ്താനും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ വലിയ പോരാട്ടം തന്നെയാണ് കളത്തില്‍ കണ്ടത്. അന്ന് ഇന്ത്യ ആറ് വിക്കറ്റിനാണ് പാകിസ്താനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 26 പന്തും ആറ് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് ജയിച്ചത്.

അന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ - ഷുഹൈബ് അക്തര്‍ പോരാട്ടമെന്ന നിലയിലേക്ക് മത്സരത്തിന് വലിയ പ്രചാരം ലഭിച്ചിരുന്നു. ആ സമയത്ത് അതിവേഗ ബൗളറെന്ന നിലയില്‍ അക്തര്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ അക്തറും സച്ചിനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആര് നേടുമെന്നറിയാന്‍ ആരാധകര്‍ക്ക് വലിയ ആകാംക്ഷയുണ്ടായിരുന്നു.
IND vs ZIM: ശുബ്മാന്‍ ഗില്‍ ഓപ്പണറാവണ്ട, മൂന്നാം നമ്പര്‍ ബെസ്റ്റ്!, മൂന്ന് കാരണങ്ങളിതാ

ഇപ്പോഴിതാ 2003ലെ ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് അക്തര്‍. സച്ചിനുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തെക്കുറിച്ചാണ് അക്തര്‍ ഓര്‍ത്തെടുത്തത്. 'ആ മത്സരത്തിന് മുമ്പ് ഒന്നര ദിവസത്തോളം ഞാന്‍ ആശുപത്രിയിലായിരുന്നു. എന്റെ കാല്‍ മുട്ടിലെ 25-26 കുത്തിവെപ്പാണെടുത്തത്. എനിക്ക് പന്തെറിയാന്‍ പ്രയാസമുണ്ടെന്നും പൂര്‍ണ്ണമായി ആസ്വദിച്ച് പന്തെറിയാനാവുന്നില്ലെന്നും ക്യാപ്റ്റനായ വഖാര്‍ യൂനിസിനോട് ഞാന്‍ പറഞ്ഞു.
അന്ന് ഇമ്രാന്‍ ഖാന്‍ ഉണ്ടായിരുന്നെങ്കില്‍ സച്ചിന്റെ തലക്ക് പന്തെറിയാന്‍ പറയുമായിരുന്നു. എത്ര വേഗത്തില്‍ എറിയാന്‍ സാധിക്കുമോ അത്രയും വേഗത്തില്‍ എറിയാനാവും അദ്ദേഹം പറയുക. അവന്‍ ആറ് സിക്‌സടിച്ചാലും നീ വേഗത്തില്‍ പന്തെറിയാനാവും ഇമ്രനായിരുന്നെങ്കില്‍ പറയുക. ആദ്യ ഓവറില്‍ പ്രഹരമേറ്റപ്പോള്‍ എന്നെ തഴയുകയാണ് വഖാര്‍ ചെയ്തത്.

സച്ചിന്‍ എന്നെ സിക്‌സടിച്ചെങ്കിലും അവസാനം സച്ചിന്റെ വിക്കറ്റ് ഞാന്‍ നേടി. ഞാന്‍ സച്ചിന്റെയും സെവാഗിന്റെയും വിക്കറ്റ് നേടിയിരുന്നെങ്കിലും മത്സരം ഞങ്ങള്‍ പകുതി ജയിച്ചുവെന്ന് എനിക്കറിയാമായിരുന്നു. പേസ് ബൗളറെന്ന വിശേഷണം എനിക്കിഷ്ടമാണ്. എന്നാല്‍ വിക്കറ്റുകള്‍ കൂടി വേണം'-അക്തര്‍ പറഞ്ഞു. അന്ന് 10 ഓവറില്‍ 72 റണ്‍സ് വിട്ടുകൊടുത്ത് 1 വിക്കറ്റാണ് അക്തര്‍ വീഴ്ത്തിയത്.
ASIA CUP: കാത്തിരിക്കുന്ന മൂന്ന് വമ്പന്‍ റെക്കോഡുകളറിയാം, ചരിത്ര നേട്ടത്തിലേക്ക് ഹിറ്റ്മാനും

അടിച്ചു തകര്‍ത്തുകളിച്ച സച്ചിന്‍ 75 പന്തില്‍ 98 റണ്‍സാണ് മത്സരത്തില്‍ നേടിയത്. 12 ഫോറും 1 സിക്‌സും സച്ചിന്‍ പറത്തി. യുവരാജ് സിങ് (50*) രാഹുല്‍ ദ്രാവിഡ് (44*) എന്നിവര്‍ പുറത്താവാതെ നിന്നപ്പോള്‍ മുഹമ്മദ് കൈഫ് 35 റണ്‍സും നേടി. മത്സരത്തില്‍ താരമായത് സച്ചിനായിരുന്നു. സച്ചിനെതിരേ മികച്ച ബൗളിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് അക്തര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications